മണ്ണാർക്കാട്: വീട്ടിലെ കണ്ണിലുണ്ണിയായിരുന്നു അതിര. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് കഴിഞ്ഞ ദിവസം സംഭവിച്ച ദുരന്തം കേട്ട് തരിച്ചിരിക്കുകയാണ് നാട്ടുകാർ.

അമ്മയും അയൽക്കാരിയും പുറത്ത് നിന്ന് സംസാരിക്കുമ്പോൾ അടുക്കളയിലായിരുന്നു ആതിര. ഭക്ഷണം ഉണ്ടാക്കുന്നത് മണ്ണണ്ണ ഗ്യാസിൽ ആയിരുന്നു. കുറച്ച് കഴിഞ്ഞ് അടുക്കളയിൽ നിന്ന് ശബ്ദവും തീയും പുകയും കണ്ടതോടെ അമ്മ അടുക്കളയിലേക്ക് ഓടുകയായിരുന്നു. അപ്പോഴാണ് ഗ്യാസ് മറിഞ്ഞ് വീണതും അതിലെ മണ്ണെണ്ണ മകളുടെ ശരീരത്തിൽ പടർന്ന് തീയാളുന്നത് കണ്ടത്.

പെട്ടന്നുള്ള ഭയത്തിൽ എന്ത് ചെയ്യണമെന്നറിയാതിരുന്ന അമ്മ സന്ധ്യ ഉടൻ അടുത്ത് കണ്ട വെള്ളം ആതിരയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു, എന്നാൽ അപ്പോഴേക്കും അഗ്നി ആതിരയെ വിഴുങ്ങിയിരുന്നു. ഉടൻ തന്നെ അടുത്തുള്ള വീട്ടുകാർ എത്തി തീ പൂർണമായി അണച്ചിരുന്നെങ്കിലും പെൺകുട്ടി പൂർണമായും അഗ്നിക്കിരയായിരുന്നു.

ഉടൻ തന്നെ ആതിരയെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വിദഗ്ദ ചികിൽസക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വീടിന്റെ അടുക്കളയും ശുചിമുറിയും അതിനോട് അനുബന്ധിച്ച് ഭാഗങ്ങളും പൂർണ്ണമായും കത്തി നശിച്ചിരുന്നു. മണ്ണാർക്കാട് കോട്ടോപ്പാടം പുറ്റാനിക്കാട് ചള്ളപ്പുറത്ത് വീട്ടിൽ ആതിര അരിയല്ലൂർ വി.എച്ച്.എസി.യിലെ ആദ്യ വർഷവിദ്യർഥിനിയാണ്. രണ്ട് സഹോദരങ്ങളാണ് ഉള്ളത്.