- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോഹർ പരീക്കറെ ഇറക്കി ഗോവയിൽ അധികാരം നിലനിർത്താനൊരുങ്ങി ബിജെപി; കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച പരീക്കർ ഗോവ മുഖ്യമന്ത്രിയാകും; അവകാശപ്പെടുന്നത് 22 എംഎൽഎമാരുടെ പിന്തുണ; ചെറു പാർട്ടികളായ എംജിപിയും ജിഎഫ്പിയും പിന്തുണ പ്രഖ്യാപിച്ചു; എൻസിപിയുടെ ചർച്ചിൽ അലിമാവോയും രണ്ടു സ്വതന്ത്രരും ബിജെപി പാളയത്തിൽ
ന്യൂഡൽഹി: സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങിയ ഗോവയിൽ കേന്ദ്ര പ്രതിരോധമന്ത്രി മനോർ പരീക്കറെ ഇറക്കി അധികാരം നിലനിർത്താൻ കരുക്കൾ നീക്കി ബിജെപി. ഗോവൻ മുഖ്യമന്ത്രിയാകാനായി പരീക്കർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചു. തനിക്ക് 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഗവർണറോട് സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. 40 അംഗ നിയമസഭയിൽ 13 എണ്ണം മാത്രമേ നേടാനായുള്ളൂവെങ്കിലും ചെറു പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കം. 17 സീറ്റുമായി കോൺഗ്രസാണ് ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണമെങ്കിൽ 21 സീറ്റുകൾ വേണം. ബിജെപിക്ക് 13 സീറ്റുകളാണുള്ളത്. മൂന്നുവീതം സീറ്റുകൾ നേടിയിട്ടുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടി(എംജിപി), ഗോവ ഫോർവേർഡ് പാർട്ടി(ജിഎഫ്പി) എന്നിവർ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. എൻസിപിയുടെ ചർച്ചിൽ അലിമാവോയും രണ്ടു സ്വതന്ത്രരും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് 22 എംഎൽഎമാരുടെ പ
ന്യൂഡൽഹി: സീറ്റുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തേക്ക് ഒതുങ്ങിയ ഗോവയിൽ കേന്ദ്ര പ്രതിരോധമന്ത്രി മനോർ പരീക്കറെ ഇറക്കി അധികാരം നിലനിർത്താൻ കരുക്കൾ നീക്കി ബിജെപി. ഗോവൻ മുഖ്യമന്ത്രിയാകാനായി പരീക്കർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചു. തനിക്ക് 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ഗവർണറോട് സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. 40 അംഗ നിയമസഭയിൽ 13 എണ്ണം മാത്രമേ നേടാനായുള്ളൂവെങ്കിലും ചെറു പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാണ് ബിജെപിയുടെ നീക്കം.
17 സീറ്റുമായി കോൺഗ്രസാണ് ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണമെങ്കിൽ 21 സീറ്റുകൾ വേണം. ബിജെപിക്ക് 13 സീറ്റുകളാണുള്ളത്. മൂന്നുവീതം സീറ്റുകൾ നേടിയിട്ടുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടി(എംജിപി), ഗോവ ഫോർവേർഡ് പാർട്ടി(ജിഎഫ്പി) എന്നിവർ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. എൻസിപിയുടെ ചർച്ചിൽ അലിമാവോയും രണ്ടു സ്വതന്ത്രരും ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് 22 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് പരീക്കർ ഗവർണർ മൃദുല സിൻഹയെ അറിയിച്ചു.
ഏതുവിധേനയും അധികാരം പിടിക്കാൻ ലക്ഷ്യമിട്ടു തന്ത്രങ്ങൾ ആവിഷ്‌കരിച്ച ബിജെപി നേതൃത്വം സ്വതന്ത്രരെ ചാക്കിട്ടു പിടിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാക്കിയിരുന്നു. മുൻ ബിജെപി അംഗമായ ഗോവിന്ദ് ഗൗഡ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ തിരികെ പാർട്ടിയിലേക്ക് എത്തിക്കാനുള്ളതടക്കമുള്ള ശ്രമങ്ങളാണു നടത്തിയത്. ഇതിനു പിന്നാലെയാണ് പരീക്കർ രാജിവച്ച് ഗോവ മുഖ്യമന്ത്രിയാകാനുള്ള നീക്കം ഉണ്ടായിരിക്കുന്നത്.
മൂന്നുവീതം സീറ്റുകൾ നേടിയിട്ടുള്ള മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയും ഗോവ ഫോർവേർഡ് പാർട്ടിയും ബിജെപിക്കു പിന്തുണ നല്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. എൻസിപിയുടെ ചർച്ചിൽ അലിമാവോയും രണ്ടു സ്വതന്ത്രരും കൂടി ചേരുമ്പോൾ ബിജെപിപക്ഷത്ത് 22 എംഎൽഎമാർ ആകും. ഇതിനു പുറമേ കോൺഗ്രസ് പിന്തുണയോടെ ജയിച്ച രോഹൻ കഹൂന്തയും ബിജെപി പാളയത്തിലെത്തുമെന്നു സൂചനയുണ്ട്.
പരീക്കർ തിരിച്ചു ഗോവയിൽ മുഖ്യമന്ത്രിയാകുകയാണെങ്കിൽ മാത്രമേ തങ്ങൾ ബിജെപിയെ പിന്തുണയ്ക്കൂ എന്ന് മഹാരാഷ്ട്ര ഗോമന്തക് പാർട്ടി(എംജിപി) നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ ബിജെപി എംഎൽഎമാരും സമാന വികാരം പ്രകടിപ്പിച്ചിരുന്നു. ഇന്നു രാവിലെ യോഗം ചേർന്ന ബിജെപി എംഎൽഎമാർ ഇക്കാര്യം ആവശ്യപ്പെട്ടു പ്രമേയം പാസാക്കിയിരുന്നു.
പരീക്കർ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുമെന്ന സൂചനകൾ തെരഞ്ഞെടുപ്പിനു മുമ്പും നേതാക്കൾ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്കറെ കേന്ദ്രമന്ത്രിപദത്തിൽനിന്ന് ഒഴിവാക്കി ഗോവയിൽ ഭരണം നിലനിർത്താൻ ബിജെപി നേതൃത്വം തീരുമാനിച്ചത്.



