- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ രൂപീകരിച്ചതിൽ ദിഗ്‌വിജയ് സിംഗിനു നന്ദി അറിയിച്ച് മനോഹർ പരീക്കറുടെ പരിഹാസം; അദ്ദേഹം ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ് എനിക്കു സർക്കാർ ഉണ്ടാക്കാൻ കഴിഞ്ഞതെന്നു ഗോവൻ മുഖ്യമന്ത്രി; മുൻ പ്രതിരോധമന്ത്രിയുടെ കളിയാക്കൽ രാജ്യസഭയിലെ വിടവാങ്ങൽ പ്രസംഗത്തിൽ
ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വിടവാങ്ങൽ പ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്ന കോൺഗ്രസിന് നന്ദി അറിയിക്കുന്നതായി മുൻ പ്രതിരോധമന്ത്രികൂടിയായ പരീക്കർ പറഞ്ഞു. ഗോവയുടെ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ് വിജയ് സിങിന്റെ പേരെടുത്തു പറഞ്ഞായിരുന്നു പീരീക്കറുടെ പരിഹാസം. രാജ്യസഭാംഗങ്ങൾക്കും ചെയർമാനും ഡെപ്യൂട്ടി ചെയർമാനും നന്ദി പറയാനാണ് പരീക്കർ രാജ്യസഭയിലെത്തിയത്. പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ പിന്തുണ നല്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു. എല്ലാവർക്കും ഏതു സമയത്തും ഗോവയിലേക്കു സ്വാഗതം. ബഹുമാന്യനായ ദിഗ്‌വിജയ് സിംഗിന് പ്രത്യേക നന്ദി അറിയിക്കുന്നു. കാരണം അദ്ദേഹം ഗോവയിലുണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ് എനിക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞതെന്നു പരീക്കർ കളിയാക്കി. രാജ്യസഭയിൽ ശൂന്യ വേളയിലാണ് മനോഹർ പരീക്കർ എല്ലാവർക്കും നന്ദി പറഞ്ഞത്. ഗോവയിലെ തോൽവിയിൽ തകർന

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിനെ രൂക്ഷമായി പരിഹസിച്ച് ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ വിടവാങ്ങൽ പ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്ന കോൺഗ്രസിന് നന്ദി അറിയിക്കുന്നതായി മുൻ പ്രതിരോധമന്ത്രികൂടിയായ പരീക്കർ പറഞ്ഞു.
ഗോവയുടെ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് മുതിർന്ന നേതാവ് ദിഗ് വിജയ് സിങിന്റെ പേരെടുത്തു പറഞ്ഞായിരുന്നു പീരീക്കറുടെ പരിഹാസം. രാജ്യസഭാംഗങ്ങൾക്കും ചെയർമാനും ഡെപ്യൂട്ടി ചെയർമാനും നന്ദി പറയാനാണ് പരീക്കർ രാജ്യസഭയിലെത്തിയത്.
പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ പിന്തുണ നല്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നു. എല്ലാവർക്കും ഏതു സമയത്തും ഗോവയിലേക്കു സ്വാഗതം. ബഹുമാന്യനായ ദിഗ്‌വിജയ് സിംഗിന് പ്രത്യേക നന്ദി അറിയിക്കുന്നു. കാരണം അദ്ദേഹം ഗോവയിലുണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ് എനിക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞതെന്നു പരീക്കർ കളിയാക്കി.
രാജ്യസഭയിൽ ശൂന്യ വേളയിലാണ് മനോഹർ പരീക്കർ എല്ലാവർക്കും നന്ദി പറഞ്ഞത്. ഗോവയിലെ തോൽവിയിൽ തകർന്നിരിക്കുന്ന കോൺഗ്രസുകാരെ വ്രണപ്പെടുത്തിയാണ് പരീക്കർ പ്രസംഗം അവസാനിച്ചത്. ഇതോടെ കോൺഗ്രസ് നേതാക്കൾ രാജ്യസഭാ ചെയർമാന്റെ ഡയസിലേക്ക് ചെന്ന് പ്രതിഷേധിച്ചു.
ഗോവയിൽ ബിജെപി സർക്കാർ രൂപീകരിച്ചതോടെ രണ്ട് എംഎൽഎമാർ കോൺഗ്രസ് അംഗത്വം രാജിവെച്ച് പാർട്ടിക്ക് പുറത്ത് പോയിരുന്നു. ദിഗ്‌വിജയ് സിങിന്റെ പിടിപ്പുകേടിൽ വ്യാപക വിമർശവും ഉയർന്നിരുന്നു.
40 അംഗ നിയമസഭയിൽ 17 സീറ്റുകളോടെ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാൽ 13 സീറ്റേ ഉള്ളൂവെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.

