- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ദോഹയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; ഇരിങ്ങാലക്കുട സ്വദേശിയെ മരണം വിളിച്ചത് മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെ
ദോഹ: മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കെ മലയാളിക്ക് മരണം. തൃശൂർ ഇരിങ്ങാലക്കുടെ സ്വദേശിയയൊണ് അപ്രതീക്ഷിതമായി മരണം വിളിച്ചത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കോണോത്തുകുന്നിലെ തൂപ്രത്ത് മനോഹരൻ (57) ആണ് ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ദോഹ സോന മാർക്കറ്റിനടുത്തുള്ള താമസസ്ഥലത്ത് വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായ
ദോഹ: മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കെ മലയാളിക്ക് മരണം. തൃശൂർ ഇരിങ്ങാലക്കുടെ സ്വദേശിയയൊണ് അപ്രതീക്ഷിതമായി മരണം വിളിച്ചത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട കോണോത്തുകുന്നിലെ തൂപ്രത്ത് മനോഹരൻ (57) ആണ് ദോഹയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
ദോഹ സോന മാർക്കറ്റിനടുത്തുള്ള താമസസ്ഥലത്ത് വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഏഴ് വർഷമായി ദോഹയിലുള്ള അദ്ദേഹം സ്വർണ്ണപണിക്കാരനായിരുന്നു. അഞ്ച് വർഷം മുമ്പാണ് നാട്ടിൽ പോയിവന്നത്.
രണ്ട് മാസം കഴിഞ്ഞ് മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്ന മനോഹരന്റെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളെയും സഹപ്രവർത്തരെയും ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. മൃതദേഹം ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
Next Story