- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മനോജ് കളീക്കലിന് കാൻബറയുടെ യാത്രാമൊഴി; സംസ്കാരം ഞായറാഴ്ച കോട്ടയത്ത്
കാൻബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്ട്രേലിയൻ മലയാളി മനോജ് പി. കളീക്കലിന് കർമ്മ ഭൂമിയായ കാൻബറയിലെ മലയാളി സമൂഹം കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി നൽകി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി അർപ്പിക്കാനുമായി ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. എട്ടാം തീയതി ബുധനാഴ്ച ആയിരുന്നു ഹൃദയാഘാതം മൂലം മനോജ് മരണമടഞ്ഞത്. കോട്ടയം കഞ്ഞിക്കുഴി കളീക്കൽ പോളിന്റെ മകനാണ്. ഭാര്യ ബിന്ദു വയനാട് പുൽപ്പള്ളി മണിമല കുടുംബാംഗവും കാൻബറ ഹോസ്പിറ്റലിൽ നഴ്‌സുമാണ്. ദീർഘകാലം സിംഗപ്പൂരിൽ എമിരേറ്റ്‌സിൽ ജോലി ചെയ്തതിനുശേഷം ഒരു വര്ഷം മുൻപാണ് ഓസ്ട്രേലിയയിൽ എത്തിയത്. ഇവിടെ ടാക്‌സി സർവീസ് രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു. പരേതന് നാൽപ്പതു വയസായിരുന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ലഭിച്ചതിനെത്തുടർന്ന് കാൻബറ സെന്റ് അൽഫോൻസാ ഇടവകയുടെ നേതൃത്വത്തിൽ പൊതുദര്ശനവും തുടർന്ന് വിശുദ്ധ കുർബാനയും ഒപ്പീസും നടന്നു. ഓകോന്നെർ സെന്റ്. ജോസഫ് പള്ളിയിൽ നടന്ന പൊതുദർശനത്തിൽ പങ്കെടുക്കുവാൻ
കാൻബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്ട്രേലിയൻ മലയാളി മനോജ് പി. കളീക്കലിന് കർമ്മ ഭൂമിയായ കാൻബറയിലെ മലയാളി സമൂഹം കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി നൽകി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി അർപ്പിക്കാനുമായി ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.
എട്ടാം തീയതി ബുധനാഴ്ച ആയിരുന്നു ഹൃദയാഘാതം മൂലം മനോജ് മരണമടഞ്ഞത്. കോട്ടയം കഞ്ഞിക്കുഴി കളീക്കൽ പോളിന്റെ മകനാണ്. ഭാര്യ ബിന്ദു വയനാട് പുൽപ്പള്ളി മണിമല കുടുംബാംഗവും കാൻബറ ഹോസ്പിറ്റലിൽ നഴ്‌സുമാണ്. ദീർഘകാലം സിംഗപ്പൂരിൽ എമിരേറ്റ്‌സിൽ ജോലി ചെയ്തതിനുശേഷം ഒരു വര്ഷം മുൻപാണ് ഓസ്ട്രേലിയയിൽ എത്തിയത്. ഇവിടെ ടാക്‌സി സർവീസ് രംഗത്ത് പ്രവർത്തിച്ചു വരികയായിരുന്നു. പരേതന് നാൽപ്പതു വയസായിരുന്നു.
ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ലഭിച്ചതിനെത്തുടർന്ന് കാൻബറ സെന്റ് അൽഫോൻസാ ഇടവകയുടെ നേതൃത്വത്തിൽ പൊതുദര്ശനവും തുടർന്ന് വിശുദ്ധ കുർബാനയും ഒപ്പീസും നടന്നു. ഓകോന്നെർ സെന്റ്. ജോസഫ് പള്ളിയിൽ നടന്ന പൊതുദർശനത്തിൽ പങ്കെടുക്കുവാൻ വൻ ജനാവലിയാണ് എത്തിച്ചേർന്നത്. വിശുദ്ധ കുർബാനക്കും ഒപ്പീസിനും വികാരി ഫാ.മാത്യു കുന്നപ്പിള്ളിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ.ടോമി പാട്ടുമാക്കിയിൽ, ഫാ. ജിസ് കുന്നുംപുറത്ത്, ഫാ. ബൈജു തോമസ്, ഫാ.പ്രവീൺ അരഞ്ഞാണിയിൽ എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.
ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ നിയമ നടപടികളും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കി. ശനിയാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുന്ന വിധത്തിലാണ് ക്രമീകരങ്ങൾ. കാൻബറ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചു പ്രതിനിധികൾ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കും. 18 -നു ഞായറാഴ്ച രാവിലെ പത്തിന് മനോജിന്റെ മാതൃ ഇടവകയായ കോട്ടയം ലൂർദ് ഫൊറാനാ പള്ളിയിൽ (കലക്ടറേറ്റ് ജംഗ്ഷൻ, കോട്ടയം) ശവസംസ്‌കാരം നടക്കും. പരേതന്റെ വിയോഗത്തിൽ സിറോ മലബാർ മെൽബൺ രൂപത മെത്രാൻ മാർ ബോസ്‌കോ പുത്തൂർ, വികാരി ജനറൽ ഫാ.ഫ്രാൻസിസ് കോലഞ്ചേരി, കാൻബറ രൂപത മെത്രാൻ മാർ. ക്രിസ്റ്റഫർ പ്രൗസ്, വികാർ ജനറൽ ഫാ. ടോണി പേർസി എന്നിവരും വിവിധ സംഘടനകളും കൂട്ടായ്മകളും അനുശോചനം അറിയിച്ചു. മനോജിന്റെ മരണത്തെ തുടർന്നുള്ള നടപടികൾ പൂർത്തിയാക്കാൻ സഹായിച്ച എല്ലാവർക്കും വികാരി ഫാ. മാത്യു കുന്നപ്പിള്ളിയും, മനോജിന്റെ കുടുംബാംഗങ്ങളും നന്ദി അറിയിച്ചു.