- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച കായികതാരങ്ങളെ സൃഷ്ടിച്ച് പറളി സ്‌കൂൾ മുന്നേറുമ്പോൾ പത്തരമാറ്റ് തിളക്കത്തിൽ മനോജ് മാസ്റ്ററും; പരിമിതികൾ മറികടന്ന് കായിക ഭൂപടത്തിൽ ഇടം പിടിച്ച സർക്കാർ സ്കൂളിനൊപ്പം ഈ കായിക അദ്ധ്യാപകനും നൽകാം കൈയടി
പാലക്കാട്: 59-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ സമാപനം കുറിച്ചപ്പോൾ പത്തരമാറ്റുള്ള വിജയത്തിന്റെ സന്തോഷത്തിലാണ് പറളി സ്‌കൂളും ഒപ്പം കായിക അദ്ധ്യാപകൻ മനോജ് മാസ്റ്ററും. പറളിയിലൂടെ പാലക്കാടിന്റെ കായിക ചരിത്രം മാറ്റിയെഴുതിയ കായികാധ്യാപകനാണ് മനോജ് മാഷ്. അഫ്‌സൽ, എം.ഡി താര, നീന, വി.വി ജിഷ തുടങ്ങി ഒട്ട
പാലക്കാട്: 59-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ സമാപനം കുറിച്ചപ്പോൾ പത്തരമാറ്റുള്ള വിജയത്തിന്റെ സന്തോഷത്തിലാണ് പറളി സ്‌കൂളും ഒപ്പം കായിക അദ്ധ്യാപകൻ മനോജ് മാസ്റ്ററും. പറളിയിലൂടെ പാലക്കാടിന്റെ കായിക ചരിത്രം മാറ്റിയെഴുതിയ കായികാധ്യാപകനാണ് മനോജ് മാഷ്.
അഫ്‌സൽ, എം.ഡി താര, നീന, വി.വി ജിഷ തുടങ്ങി ഒട്ടേറെ താരങ്ങളെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ മനോജ് മാസ്റ്റർ വളർത്തിയെടുത്തു. മികച്ച പരിശീലനംനൽകി.
എന്നും വിദ്യാർത്ഥികൾക്കൊപ്പം അവരുടെ മികച്ച പ്രകടനത്തിന് വേണ്ടി ജീവിതം മാറ്റിവച്ചു. സാധാരണ സർക്കാർ സ്‌കൂളിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിക്കുന്നതെന്ന പ്രത്യേകതയും പറളിക്കുണ്ട്. പൂർണമായും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തിലാണ് പറളിയുടെ മുന്നോട്ടുപോക്ക്.
സംസ്ഥാന-ദേശീയ സ്‌കൂൾ കായിമേള തുടങ്ങിക്കഴിഞ്ഞാൽ പറളിയുടെ ചുണക്കുട്ടികളുടെ കുതിപ്പ് മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നതും പതിവ് കാഴ്ചയാണ്. ഒട്ടേറെ മികച്ച താരങ്ങളെ ഇതിനകം തന്നെ പറളി സ്‌കൂൾ കായിക കേരളത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
1995ലാണ് പറളി സ്‌കൂളിൽ കായികാധ്യാപകനായി മനോജ് മാഷെത്തുന്നത്. 19 വർഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ കേരളത്തിലെ മറ്റു സ്‌കൂളികൾക്കെല്ലാം മുന്നിൽ അസൂയാവഹമായ നേട്ടമാണ് മനോജ് മാഷിന്റെ കീഴിൽ പറളി സ്‌കൂളും പാലക്കാടും സ്വന്തമാക്കിയത്. സംസ്ഥാനതലത്തിലും ദേശീയതലത്തിലും പറളിയുടെ താരങ്ങളിലൂടെ മികച്ച മുന്നേറ്റം നടത്തുന്നതിന്റെ പിന്നിൽ ചുക്കാൻ പിടിച്ച മനോജ് മാസ്റ്റരുടെ ചിട്ടയായ പരിശീലനവും മനക്കരുത്തും തന്നെയാണ്.
സംസ്ഥാന-ദേശീയ കായികമേളകളിലെല്ലാം ഒട്ടേറെ സ്വർണമെഡലുകൾ ഇക്കാലയളവിൽ പറളിയിലെ ചുണക്കുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്. യൂത്ത് ഒളിംപിക്‌സ് ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ പറളിയിലെ കുട്ടികൾ എത്തിയതും ഈ കായികാധ്യാപകന്റെ മികവിലാണ്.
ദിവസേന രാവിലെ ആറ് മണി മുതൽ പരീശിലനം തുടങ്ങും.വൈകുന്നേരം രണ്ട് മണിക്കൂറും മുടങ്ങാതെ പരീശീലനമുണ്ടാകും. കഴിഞ്ഞ സ്‌കൂൾ മീറ്റിൽ പത്ത് സ്വർണവും ആറ് വെള്ളിയുമായി മികച്ച മൂന്നാമത്തെ സ്‌കൂളായിരുന്നു പറളി ഹൈസ്‌കൂൾ
ഇത്തവണത്തെ മീറ്റിൽ 100, 200 മീറ്ററുകളിൽ പി.ടി അമൽ,നടത്തത്തിൽ എ.അനീഷ്.ട്രിപ്പിൾ ജംപിൽ എൻ.അനസ്,ഹൈജംപിൽ ജോതിഷ,ഹരിത,രേഷ്മ തുടങ്ങിയവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
34 അംഗ ടീമുമായാണ് ഇത്തവണ പറളി സ്‌കൂൾ കായികമേളക്കെത്തിയത്.പ്രതീക്ഷക്കൊത്ത് ഉയരാൻ പലർക്കും സാധിച്ചു,എന്നാൽ ചിലർ അൽപം പിറകോട്ട്‌പോയെങ്കിലും മറ്റുചിലർക്ക് അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കാൻ സാധിച്ചുവെന്നും മനോജ് മാസ്റ്റർ പറഞ്ഞു.
മനോജ് മാഷിന്റെ കീഴിൽ ഉദിച്ചുയർന്ന ഒട്ടേറെ താരങ്ങൾ ദേശീയ ഗെയിംസിനുള്ള കേരള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. അഫ്‌സലിനും നീനയ്ക്കും പുറമെ, എം വി രമേശ്വരി, എം ഡി താര, വി വി ശോഭ, വി വി ജിഷ, സതീഷ്, ധനേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾക്ക് ദേശീയതലത്തിൽ വരെ വളർത്തിയെടുക്കാൻ മനോജ് മാസ്റ്ററുടെ പരിശീലനം കൊണ്ട് സാധിച്ചിട്ടുണ്ട്.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മാർബേസിലിന് 91 ഉം പറളി സ്‌കൂളിന് 85ഉം പോയിന്റാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോർജ് കോതമംഗലം അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയി. 40 പോയിന്റ് മാത്രമാണ് അവർക്ക് ലഭിച്ചത്. 61 പോയിന്റുള്ള കുമരംപുത്തൂർ കല്ലടി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.
കോച്ച് മനോജ് മാസ്റ്ററുടെ മികച്ച പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് പറളിയുടെ താരങ്ങൾക്ക് കായികമേളയിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കുന്നതെന്ന് പറളിയുടെ താരങ്ങളും നാട്ടുകാരും പറയാറുണ്ട്. അടുത്തതവണ ചാമ്പ്യൻ പട്ടവുമായി തിരിച്ച് വരാൻ പറളിക്കു സാധിക്കണമെന്ന പ്രാർത്ഥനയിലാണു പാലക്കാട്ടെ കായിക സ്‌നേഹികൾ.