- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹ്ന ഫാത്തിമയുടെ മുൻ ജീവിത പങ്കാളി മനോജ് ശ്രീധർ അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ; കാശ്മീരിലേക്കുള്ള ബൈക്ക് യാത്രയിൽ അപകടത്തിൽ പെട്ടത് പഞ്ചാബിലെ ഫരീദ്കോട്ടിൽ വെച്ച്; മനോജ് ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ; പങ്കാളി അഞ്ജലിക്കും പരിക്ക്
കൊച്ചി: രഹ്ന ഫാത്തിമയുടെ മുൻ ജീവിത പങ്കാളി മനോജ് ശ്രീധർ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കേരളത്തിൽ നിന്നും കാശ്മീരിലേക്കുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബിൽ വെച്ച് അപകടത്തിൽ പെട്ടാണ് മനോജിന് പരിക്കേറ്റത്. ഈ വിവരം മനോജിന്റെ സഹോദരൻ ശ്രീനി കൊച്ചിനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
മനോജും ഇപ്പോഴത്തെ ജീവിതപങ്കാളി അഞ്ജലിയും കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ബൈക്കിൽ യാത്ര ചെയ്തു വരികയായിരുന്നു. കാശ്മീർ ലക്ഷ്യമാക്കിയുള്ള യാത്രയിലെ വിവരങ്ങൾ ഇവർ വ്ളോഗിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട് എന്ന സ്ഥലത്തുവെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് മനോജ്.
അപകടത്തിൽ അടിവയറ്റിനാണ് മനോജിന് പരിക്കേറ്റത്. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഓപ്പറേഷൻ നടത്തുകയും വൻകുടലിലെ ചതഞ്ഞ ഭാഗം നീക്കം ചെയ്യുകയും ചെയ്തതായി സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഇപ്പോൾ വെന്റിലേറ്ററിൽ ചികിത്സയിലാണ് മനോജ്. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ലെന്നാണ് ശ്രീനി വ്യക്തമാക്കുന്നത്.
മനോജിനൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന പങ്കാളി അഞ്ജലിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്. മനോജിന്റെ സഹോദരൻ പഞ്ചാബിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
അപകടത്തെ കുറിച്ച് മനോജിന്റെ സഹോദരൻ ശ്രീനി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
എന്റെ സഹോദരൻ മനോജും partner അഞ്ജലിയും കേരളത്തിൽ നിന്നും കശ്മീർവരെയുള്ള ബൈക്ക് യാത്രയിൽ ആയിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട്എന്ന സ്ഥലത്തുവെച്ച് അവർക്ക് ഒരു ആക്സിഡന്റ് സംഭവിച്ചു.
Manoj ഗുരുതരമായ പരിക്കുകളോടെ ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജ്, ഫരിദ്കോട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ഇതിനിടയിൽ Abdomen ൽ ഉണ്ടായ internal bleeding കാരണം ഒരു ഓപ്പറേഷൻ നടത്തുകയും വൻകുടൽ ചതഞ്ഞിരുന്നതിനാൽ ആ ഭാഗം നീക്കം ചെയ്യുകയും, വയറിൽ ഹോൾ ഇട്ട് ബാഗ് fix ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.
ആശുപത്രിയിൽ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്.
ഞാൻ ഇന്നലെ ഉച്ചക്ക് Hospital എത്തി, വിശദമായി ഡോക്ടർ മാരോടും സംസാരിച്ചു. Manoj ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല എങ്കിലും positive ആയ ചില responds കിട്ടുന്നുണ്ട്. Manoj ന്റെ partner ഇപ്പോൾ ഇതേ ആശുപത്രിയിൽ കൈക്കു fracture ആയി ചികിത്സയിൽ ഉണ്ട്. ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നു. കഴിഞ്ഞ ഒന്നരമാസം മുന്നെയാണ് ഡയലിസിസ് patient ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററിൽ ആയതിനു ശേഷം മരണപ്പെട്ടത്. ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ മുന്നോട്ടു പോയി എന്നാൽ ഇനിയും ഓരോ ദിവസവും വെന്റിലേറ്റർ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചെലവ്ക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
Google Pay: 9496577477
Account Number:
CHITHRA.NS. (Wife of sreenivas)
Fedaral bank.Edapally branch.
A/c .11840100354279, IFSC .FDRL0001184
മറുനാടന് മലയാളി ബ്യൂറോ