ന്യുയോർക്ക്‌: വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രമുഖ ജ്യോതിഷ പണ്ഡിതനും ആദ്യാത്മികപ്രഭാഷകനുമായ പന്തളം കുരമ്പാല ഇടയാണത്തിലത്ത്‌ ബ്രഹ്മശ്രീ മനോജ്‌ വി നമ്പൂതിരി ചുമതലയേറ്റു. പ്രമുഖ താന്ത്രികച്ചര്യനായ അമ്പലപ്പുഴ പുതുമനഇല്ലത്ത്‌ ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരിയുടെ ശിഷ്യനായ മനോജ്‌ നമ്പൂതിരി അനവധി യജ്ഞങ്ങളുടെ ആചാര്യനും. ലോകം മുഴുവൻ അറിയപെടുന്ന ജ്യോതിഷനുമാണ്‌.

എല്ലാ ദിവസവും വെസ്റ്റ്‌ചെസ്റ്റർ അയ്യപ്പ അമ്പലത്തിൽ അയ്യപ്പപൂജകളും ഉണ്‌ടായിരിക്കും.
കേരളത്തിൽ വിധിപ്രകാരം നിർമ്മിച്ച്‌ ആചാരാനുഷ്‌ഠാനങ്ങളോടെ എത്തിച്ച ശബരിമല ശാസ്‌താവിന്റേയും ഉപദേവതകളായ ഗണപതി ഭഗവാന്റേയും ഹനുമാൻജിയുടേയും പഞ്ചലോഹ വിഗ്രഹങ്ങൾ സൂര്യകാലടി മനയിലെ സൂര്യൻ സുബ്രഹ്‌മണ്യൻ ഭട്ടതിരിപ്പാടും, കുരമ്പാല ഇടയാണത്തിലത്ത്‌ ബ്രഹ്മശ്രീ മനോജ്‌ വി നമ്പൂതിരിപടും പ്രതിഷ്‌ഠിച്ചപ്പോൾ ദശകങ്ങളായി അമേരിക്കയിലെ അയ്യപ്പഭക്തരുടെ അഭിലാഷം പൂവണിഞ്ഞു

ദർശന സാഫല്യത്തിനായി കാത്തിരിക്കുന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും വെസ്റ്റ്‌ ചെസ്റ്റർ അയ്യപ്പ അമ്പലത്തിൽ അവസരമൊരുക്കിയിരിക്കുകയാണ്‌. വ്രതംനോക്കി മാലയിടാൻ താല്‌പര്യമുള്ളവർ അറിയിച്ചാൽ വേണ്‌ട ക്രമീകരണങ്ങൾ ചെയ്യുന്നതാണെന്ന്‌ അധികൃതർ അറിയിച്ചിട്ടുണ്‌ട്‌. പൂജകൾ സ്‌പോൺസണർ ചെയ്യാൻ കാട്ടിയ ഉത്സാഹത്തിന്‌എല്ലാവരോടും വെസ്റ്റ്‌ചെസ്റ്റർ അയ്യപ്പ അമ്പല കമ്മിറ്റി നന്ദിയും അറിയിച്ചു.