- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷംസുദീൻ പാലത്തിനെതിരെ കേസെടുത്തത് ആരുടെ പരാതിയിലാണ്? അഡ്വ.ഷുക്കൂറിന്റെ പരാതിയിലാണ്; ഷുക്കൂർ ആരുടെ അനുഭാവിയാണ്? അദ്ദേഹം ലീഗ് അനുഭാവിയാണെങ്കിലും വ്യക്തിപരമായി ചെയ്തതാണ്; മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പിണറായി സർക്കാർ നിരന്തരം കേസെടുക്കുകയാണെന്ന യൂത്ത് ലീഗിന്റെ നിലപാടിലെ ഇരട്ടത്താപ്പ് തുറന്നു കാട്ടി വത്തക്ക വിവാദത്തിൽ മനോരമ ന്യൂസ് സംവാദം
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പിറക്കിയിരുന്നു.സമാനമായ ആരോപണങ്ങൾ മുമ്പ് പലർക്കുമെതിരെ ഉയർന്ന് വന്നപ്പോൾ കേസെടുക്കാതിരിക്കുകയും, ജൗഹറിനെതിരെ മാത്രം കേസെടുക്കുകയും ചെയ്തത് ഇരട്ടനീതിയാണെന്നാണ് യൂത്ത് ലീഗിന്റെ ഇപ്പോഴത്തെ വാദം.സംഘപരിവാറിനെ തോൽപിക്കും വിധം മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പിണറായി സർക്കാർ നിരന്തരം കേസെടുക്കുകയാണ്.ഷംസുദീൻ പാലത്തും, എം.എം.അക്‌ബറും, ജൗഹറുമെല്ലാം ഇത്തരം സമീപനത്തിന്റെ ഇരകളാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഒപ്പു വച്ച പ്രസ്താവനയിൽ പറയുന്നു. എന്നാൽ മാർച്ച് 19 ന്ിട്ട ഫേസ്‌ബുക്ക് കുറിപ്പിൽ ഫിറോസ് പറഞ്ഞ് തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്: ഫാറൂഖ് ട്രെയ്നിങ് കോളേജിലെ ഒരധ്യാപകൻ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം അശ്ലീലവും അദ്ധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്ന് സമ്മതി
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഫാറൂഖ് ട്രെയിനിങ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി പത്രക്കുറിപ്പിറക്കിയിരുന്നു.സമാനമായ ആരോപണങ്ങൾ മുമ്പ് പലർക്കുമെതിരെ ഉയർന്ന് വന്നപ്പോൾ കേസെടുക്കാതിരിക്കുകയും, ജൗഹറിനെതിരെ മാത്രം കേസെടുക്കുകയും ചെയ്തത് ഇരട്ടനീതിയാണെന്നാണ് യൂത്ത് ലീഗിന്റെ ഇപ്പോഴത്തെ വാദം.സംഘപരിവാറിനെ തോൽപിക്കും വിധം മുസ്ലിം ന്യൂനപക്ഷത്തിനെതിരെ പിണറായി സർക്കാർ നിരന്തരം കേസെടുക്കുകയാണ്.ഷംസുദീൻ പാലത്തും, എം.എം.അക്‌ബറും, ജൗഹറുമെല്ലാം ഇത്തരം സമീപനത്തിന്റെ ഇരകളാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഒപ്പു വച്ച പ്രസ്താവനയിൽ പറയുന്നു. എന്നാൽ മാർച്ച് 19 ന്ിട്ട ഫേസ്‌ബുക്ക് കുറിപ്പിൽ ഫിറോസ് പറഞ്ഞ് തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്:
ഫാറൂഖ് ട്രെയ്നിങ് കോളേജിലെ ഒരധ്യാപകൻ പ്രസംഗത്തിനിടയിൽ നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം അശ്ലീലവും അദ്ധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങൾ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.
ഈ പശ്ചാത്തലത്തിലാണ് മനോരമ ന്യൂസ്ിൽ വത്തക്ക വിവാദത്തിൽ ഇരട്ടത്താപ്പ് എന്ന വിഷയത്തിൽ പ്രമോദ് രാമൻ നയിച്ച സംവാദത്തിൽ നിലപാട് മാറ്റത്തിന്റെ പേരിൽ ലീഗ് പ്രതിനിധി നജീബ് കാന്തപുരത്തിന് വെള്ളം കുടിക്കേണ്ടി വന്നത്.
പ്രമോദ് രാമൻ: ഷംസുദീൻ പാലത്തിനെതിരെ കേസെടുത്തത് ആരുടെ പരാതിയിലാണ്?
നജീബ് കാന്തപുരം: അഡ്വ.ഷുക്കൂറിന്റെ പരാതിയിലാണ്.. നേരത്തെ ശശികലയ്്‌ക്കെതിരെയും പരാതി കൊടുത്തിരുന്നല്ലോ?
അഡ്വ.ഷുക്കൂർ ആരുടെ അനുഭാവിയാണ്. ലീഗ് അനുഭാവിയാണ് ..അത് അദ്ദേഹം വ്യക്തിപരമായി ചെയ്തതാണ്.
അഡ്വ.ഷുക്കൂർ കൊടുത്ത കേസാണ് മുസ്ലീങ്ങളെ ഇരയാക്കാൻ എന്ന് നിങ്ങൾ പറയുന്നത്.
അല്ല പ്രമോദ്...അവിടെ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമുണ്ട്..ഒരു വ്യക്തി ഒരേ പരാതിയിൽ രണ്ടുപേർക്കെതിരെ കേസ് കൊടുക്കു്ന്നു..എന്നാൽ ശശികലയ്‌ക്കെതിരെയുള്ള പരാതിയിൽ യാതൊരു നടപടിയില്ല..
ശശികല ടീച്ചർക്കെതിരെ കേസെടുത്തില്ലായെന്നോ.. ഹോസ്ദുർഗ് പൊലീസിലേക്ക് പോകൂ..പോയി അന്വേഷിച്ചോളൂ..കേസ് എടുത്തോയെന്ന്..
ഷംസുദ്ദീൻ പാലത്ത് ചെയ്ത തെറ്റെന്താണ്? 153 എ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.മതവിദ്വേഷം വളർത്താൻ ശ്രമിച്ചുവെന്നതാണ് കേസ്.5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം.ആ കുറ്റത്തിനൊപ്പം യുഎപിഎയും ചുമത്തി.പിന്നീട് അതിന്റെ ആവശ്യമില്ലെന്ന് കണ്ട് യുഎപിഎ പിന്നീട് പിൻവലിച്ചതും ഈ സർക്കാരാണ്.ആ സർക്കാരിനെ കുറിച്ചാണ് ന്യൂനപക്ഷവേട്ട നടത്തുന്നുവെന്ന് ആരോപിക്കുന്നത്.
പിന്നീട് ഫാറൂഖ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവിർ വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റും ചർച്ചയായി.എന്തുകൊണ്ടാണ് ഫിറോസ് അദ്ധ്യാപകന്റെ പ്രസംഗം ഉചിതമല്ലെന്ന് ഫിറോസ് പറഞ്ഞത്? പ്രസംഗം മുഴുവൻ കാണാത്തതുകൊണ്ടാണോ? സന്ദർഭത്തിൽ നിന്ന് എടുത്ത് മാറ്റി കണ്ടതുകൊണ്ടാണോ?എന്തുകൊണ്ടാണ് എഫ്ബി പോസറ്റ് ഇടുമ്പോൾ അങ്ങനെ തോന്നുകയും ഇപ്പോൾ മറിച്ച് തോന്നുകയും ചെയ്യുന്നത്?എന്താണ് യൂത്ത് ലീഗിന് സംഭവിച്ച്ത?
ഫിറോസിന്റെ നിലപാടിൽ മാറ്റം വന്നിട്ടില്ല. ഈ അദ്ധ്യാപകന്റെ പ്രസംഗത്തിൽ, അത് അശ്ലീലമാണ് എന്ന അഭിപ്രായം ഫിറോസിനുണ്ടാകാം.അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്.സംഘടനയുടെ അഭിപ്രായമല്ല.ആ വ്യക്തിപരമായ അഭിപ്രായം ഫിറോസ് കൈക്കൊള്ളുമ്പോൾ തന്നെ,
അതായത് ഫിറോസ് പറഞ്ഞിരിക്കുന്നത് സംഘടനയുടെ അഭിപ്രായമല്ല.
ഫിറോസിന്റേത് വ്യക്തിപരമായ അഭിപ്രായം തന്നെയാണ്.ഞങ്ങളൊരും സംഘടന സെക്രട്ടേറിയറ്റ് കൂടിയിട്ടോ, സംഘടനാ സമിതി കൂടിയിട്ടോ എടുക്കുന്ന തീരുമാനമാണ് സംഘടനയുടെ അഭിപ്രായമെന്ന് പറയുന്നത്.
ഇത്തരം വിഷയങ്ങളിൽ നിങ്ങളുടെ ജനറൽ സെക്രട്ടറിമാർക്ക് അങ്ങനെ തോന്നുമ്പോലെ പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം നിങ്ങൾ കൊടുത്തിട്ടുണ്ടോ?
പ്രമോദ് ആ തരത്തിലേക്ക് ഇതിനെ വലിച്ചിഴയ്‌ക്കേണ്ടതില്ല..ഞങ്ങളൊരു കൃത്യമായ അഭിപ്രായമുള്ള യുവജനസംഘടനയാണ്.ആ യുവജനസംഘടനയ്ക്കകത്ത് പല അഭിപ്രായങ്ങളും ഉള്ള വ്യക്തികളുണ്ട്.എനിക്ക് വേറെ അഭിപ്രായമുണ്ട്. ഫിറോസിന് വേറെ അഭിപ്രായമുണ്ട്.ആ വ്യക്തിപരമായ ്അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ തെറ്റില്ല.
അങ്ങനെയാണെങ്കിൽ യൂത്ത് ലീഗ് ഇപ്പോൾ എടുക്കുന്ന നിലപാട് എന്താണ്? ആ പ്രസംഗത്തിൽ യാതൊരു കുഴപ്പവും ഇല്ലെന്നാണോ?
പ്രമോദ് ഞാൻ പറയട്ടെ.. ആ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തേക്കാൾ അതിനേക്കാൾ ഗൗരവതരമായ പ്രശ്‌നത്തിലേക്ക് വന്നിരിക്കുന്നു.
അതിരിക്കട്ടെ ഇപ്പോൾ യൂത്ത് ലീഗിന് ആ പ്രസംഗത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്?
ആ പ്രസംഗം പൂർണമായി കേൾക്കുന്ന ഏതോരാൾക്കും ബോധ്യമാകും..പ്രസംഗത്തിനകത്ത് നിന്ന് കൃത്യമായി ഒരുഭാഗം അടർത്തിയെടുത്ത്‌പ്പോൾ മാത്രമുണ്ടായ..
ആ ഭാഗത്തെ കുറിച്ച് എന്താണ് അഭിപ്രായം?
ഞങ്ങൾ ആ പ്രസംഗത്തെ പൂർണമായി തള്ളിക്കളയുന്നില്ല.