തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലക്കയറ്റം മൂലം ജനം നട്ടം തിരിയുകയാണ്. വില പിടിച്ചാൽ കിട്ടാതെ ഉയരുകയാണ്. മുംബൈയിൽ പെട്രോളിന് ലിറ്ററിന് 80 രൂപയെങ്കിൽ തിരുവനന്തപുരവും, കൊച്ചിയുമൊക്കെ അടുത്തെത്താനുള്ള മൽസരത്തിലാണ്. ഈ സാഹചര്യത്തിലാണ് പെട്രോൾ-ഡീസൽ എക്‌സൈസ് തീരുവ കുറച്ച് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന ചോദ്യം മനോരമ ന്യൂസ് 9 മണി ചർച്ച ഉയർത്തിയത്.

യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധന വില ഉയർന്നപ്പോൾ, ബിജെപി നടത്തിയ കാളവണ്ടി സമരത്തിന്റെ ദൃശ്യങ്ങൾ കാട്ടിക്കൊണ്ടാണ് പ്രമോദ് രാമൻ ചർച്ചയിലേക്ക് കടക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് പെട്രോൾ വില 76 രൂപയിലേറെയായി ഉയർന്ന സാഹചര്യത്തിൽ കാളവണ്ടി സമരം ഒന്നു കൂടി നടത്തുന്നോ എന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷിനോട് പ്രമോദിന്റെ ചോദ്യം.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ബിജെപി ഇക്കാര്യത്തിൽ പുതുതായി ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നായിരുന്നു സുരേഷിന്റെ മറുപടി.എന്തുകൊണ്ട് വീണ്ടും കാളവണ്ടിസമരം നടത്തുന്നില്ലെന്ന ആവർത്തിച്ചുള്ള ചോദ്യം സുരേഷിനെ പ്രകോപിപ്പിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്ധന വില വർദ്ധിപ്പിച്ചപ്പോൾ, ഒരു കുടുംബമാണ് അതിന്റെ ആനൂകൂല്യങ്ങൾ സ്വന്തമാക്കിയത്.എന്നാൽ എൻഡിഎ സർക്കാർ പാവങ്ങളുടെ ക്ഷേമപദ്ധതികൾക്ക് വേണ്ടിയാണ് ഈ തുക വിനിയോഗിക്കുന്നതെന്നായിരുന്നു സുരേഷിന്റെ ന്യായീകരണം.

അങ്ങനെയാണെങ്കിൽ പെട്രോൾ വില എത്ര വരെ വർദ്ധിപ്പിക്കുന്നതാണ് നാടിന് ഗുണകരമായി നിങ്ങൾ കാണുന്നതെന്ന് പ്രമോദ്.ഒരു നയാപൈസ കൂട്ടാതെ പെട്രോൾ വില ഒരു 20-25 രൂപയെങ്കിലും കുറച്ചുകൊണ്ട്ുവരണമെന്നാണ് ബിജെപിയുടെ നിലപാടെന്ന് സുരേഷ്.അപ്പോൾ എന്തിനായിരുന്നു യുപിഎ സർക്കാരിന്റെ കാലത്തെ ആ സമരമെന്ന് പ്രമോദ്. എന്നായിരുന്നു..എന്തായിരുന്നു കാരണം? വളരെ വ്യക്തമാണ് ..വിലക്കയറ്റത്തിനെതിരായിട്ടായിരുന്നു സമരം.എന്നാൽ വിലക്കയറ്റത്തിന് എതിരായിരുന്നില്ല ബിജെപിയുടെ സമരമെന്നും അത് പെട്രോളിയം നയത്തിന് എതിരായിരുന്നുവെന്നും പ്രമോദ്.2010 ജൂൺ 26 നായിരുന്നു ബിജെപിയുടെ കാളവണ്ടി സമരം.അന്നത്തെ പ്രത്യേകത പെട്രോൾ വിലനിർണയം സർക്കാരിന്റെ പുറത്തായി. അതിനെതിരെയായിരുന്നു ബിജെപി സമരം.ഓർക്കുന്നുണ്ടോ....? ശരിയാണെന്ന് തലകുലുക്കി കൊണ്ട് സുരേഷ്.

തുടർന്ന് ഡീസലിന്റെ വിലനിയന്ത്രണം സർക്കാരിൽ നിന്ന് മാറ്റിയത് എപ്പോഴാണെന്ന് പ്രമോദിന്റെ ചോദ്യം. ഉത്തരവും അവിടുന്ന് തന്നെ. നരേന്ദ്ര മോദി സർക്കാർ ്്്അധികാരമേറിയ ശേഷം അരുൺ ജെയ്റ്റ്‌ലിയാണ് ഡീസൽ നിയന്ത്രണം എടുത്തുകളഞ്ഞത്.അന്ന് കാളവണ്ടി കിട്ടിയില്ലേയെന്ന് പ്രമോദ്.അപ്പോൾ ഇതൊരു സർക്കാരിന്റെ പ്രോസസാണെന്നും തിരിച്ചുപോകാനാകാത്ത പ്രോസസാണെന്നും സുരേഷ്.ഈ പ്രോസസ് മുന്നോട്ട് പോകണം. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് ഇങ്ങനെ കിട്ടിയ ്്അധികവരുമാനം കൊള്ളയ്ക്കാണ് ഉപയോഗിച്ചതെന്നും സുരേഷ്. അങ്ങനെ ജനങ്ങളുടെ നന്മയ്ക്കാമെങ്കിൽ എന്തിന് വില കുറയ്ക്കണമെന്ന് പ്രമോദ്.അതിനാണ ജിഎസ്ടിയിൽ ഇന്ധനവില ഉൾപ്്‌പെടുത്തണമെന്ന് പറയുന്നതെന്ന് സുരേഷ്.

പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് സംസ്ഥാന സർക്കാരിന് 40 ശതമാനം നികുതിയാണ് കിട്ടുന്നതെന്നും ജിഎസ്ടി നടപ്പാക്കിയാൽ അതാര് കൊടുക്കുമെന്നും പ്രമോദ്.അതാണ് ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്യേണ്ടതെന്ന സുരേഷ്.

പ്രമോദ് രാമൻ നയിച്ച ചർച്ചയിൽ ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്.സുരേഷ്, സിപിഎം സംസ്ഥാന സമിതിയംഗം ആനത്തലവട്ടം ആനന്ദൻ, മാധ്യമപ്രവർത്തകൻ എം.അബ്ദുൽ റഷീദ് എന്നിവരാണ് പങ്കെടുത്തത് നാലുവർഷമായി കൂട്ടിക്കൊണ്ടിരിക്കുന്ന എക്‌സൈസ് നികുതി കുറയ്ക്കാൻ എന്തുകൊണ്ട് മോദി സർക്കാർ തയ്യാറാവുന്നില്ല എന്നായിരുന്നു ചർച്ചയിലെ മുഖ്യചോദ്യം.9 മണി ചർച്ച ഏതായാലും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായെന്ന പറയേണ്ടല്ലോ.