- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിൽ കയ്യടി നേടിയ ശ്രീരാം വെങ്കിട്ടരാമൻ; ഇടതു ഭരണത്തിന്റെ കടിഞ്ഞാണായ കാനം രാജേന്ദ്രൻ; തോമസ് ചാണ്ടിയെ മുട്ടുകുത്തിച്ച ടി വി അനുപമ; മലയാള സിനിമയുടെ അന്തസ്സുയർത്തിയ പാർവതി; മനോരമ ന്യൂസ് മേക്കർ 2017ലെ മത്സരാർഥികളുടെ പട്ടികയായി; പട്ടികയിൽ ഇടംപിടിച്ച് വുമൺ ഇൻ സിനിമാ കലക്ടീവ് സംഘടനയും: ഇനി പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പ്; ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവർ ഈ വർഷത്തെ മനോരമ ന്യൂസ് മേക്കർ 2017
കൊച്ചി: മലയാള ചാനൽ ചരിത്രത്തിൽ നൂതന ആശയമായിരുന്നു മനോരമ ന്യൂസിന്റെ ന്യൂസ്‌മേക്കർ എന്ന പരിപാടി. എല്ലാ വർഷവും നടത്തുന്ന പരിപാടിയിൽ അതാത് വർഷത്തെ വാർത്താതാരത്തെയാണ് തെരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ വാർത്താതാരത്തെ കണ്ടുപിടിക്കാനുള്ള ന്യൂസ് മേക്കർ 2017 ആരംഭിച്ചു. ന്യൂസ്‌മേക്കറിന്റെ പ്രാഥമികപട്ടികയിൽ പത്തുപേരാണ് ഉള്ളത്. ഈ വർഷം വാർത്തകളിൽ നിറഞ്ഞുനിന്ന ഒട്ടേറെ വ്യക്തികളിൽ നിന്ന് മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത പത്ത് വ്യക്തികൾ ഇവരാണ്. 1) അൽഫോസ് കണ്ണന്താനം- നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏക മലയാളി സാന്നിധ്യമായ കണ്ണന്താനം പല വിവാദമായ പ്രതികരണങ്ങളാലും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു 2) കലക്ടർ ടിവി അനുപമ- തോമസ് ചാണ്ടിയുടെ കസേരതെറിപ്പിക്കാനിടയാക്കിയ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതിനാണ് ആലപ്പുഴ ജില്ലാ കളക്ടറെ പട്ടികയിൽ ഉൾപ്പെടുത്തിയത്.3) ഏലിയാസ് ജോർജ്- കൊച്ചി മെട്രോയെ ട്രാക്കിലിറക്കാൻ നേതൃത്വം നൽകിയതിനാണ് കെ.എം.ആർ.എൽ മുൻ എം.ഡി കൂടിയായ ഏലിയാസ് ജോർജിനെ തെരഞ്ഞെടുത്തത്. 4) കാനം രാജേന്ദ്രൻ- ഇടതുപക്
കൊച്ചി: മലയാള ചാനൽ ചരിത്രത്തിൽ നൂതന ആശയമായിരുന്നു മനോരമ ന്യൂസിന്റെ ന്യൂസ്‌മേക്കർ എന്ന പരിപാടി. എല്ലാ വർഷവും നടത്തുന്ന പരിപാടിയിൽ അതാത് വർഷത്തെ വാർത്താതാരത്തെയാണ് തെരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ വാർത്താതാരത്തെ കണ്ടുപിടിക്കാനുള്ള ന്യൂസ് മേക്കർ 2017 ആരംഭിച്ചു. ന്യൂസ്‌മേക്കറിന്റെ പ്രാഥമികപട്ടികയിൽ പത്തുപേരാണ് ഉള്ളത്. ഈ വർഷം വാർത്തകളിൽ നിറഞ്ഞുനിന്ന ഒട്ടേറെ വ്യക്തികളിൽ നിന്ന് മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത പത്ത് വ്യക്തികൾ ഇവരാണ്.
1) അൽഫോസ് കണ്ണന്താനം- നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏക മലയാളി സാന്നിധ്യമായ കണ്ണന്താനം പല വിവാദമായ പ്രതികരണങ്ങളാലും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു
2) കലക്ടർ ടിവി അനുപമ- തോമസ് ചാണ്ടിയുടെ കസേരതെറിപ്പിക്കാനിടയാക്കിയ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതിനാണ് ആലപ്പുഴ ജില്ലാ കളക്ടറെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
3) ഏലിയാസ് ജോർജ്- കൊച്ചി മെട്രോയെ ട്രാക്കിലിറക്കാൻ നേതൃത്വം നൽകിയതിനാണ് കെ.എം.ആർ.എൽ മുൻ എം.ഡി കൂടിയായ ഏലിയാസ് ജോർജിനെ തെരഞ്ഞെടുത്തത്.
4) കാനം രാജേന്ദ്രൻ- ഇടതുപക്ഷ നിലപാടുകൾക്കായി മുന്നണിക്കകത്തും പുറത്തും കൊടിപിടിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തോമസ് ചാണ്ടി വിഷയങ്ങളിലും മറ്റ് പ്രധാനവിഷയങ്ങളിലും സർക്കാരിനെതിരയുള്ള നിലപാടുകളെടുക്കാൻ ആർജവം കാണിച്ചിരുന്നു.
5) പാർവതി- ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള രജതമയൂരം നേടിയ നടി.
6) എച്ച്.എസ്.പ്രണോയ്- അട്ടിമറിയിലൂടെ ദേശീയ ബാഡ്മിന്റൺ ചാംപ്യനായ മലയാളി താരം
7) ടിപി സെൻകുമാർ- നിയമപോരാട്ടത്തിലൂടെ പൊലീസ് മേധാവിസ്ഥാനം തിരിച്ചുപിടിച്ച മുൻ ഡിജിപി
8) ശ്രീറാം വെങ്കിട്ടരാമൻ- കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത മുൻ ദേവികുളം സബ്കലക്ടർ
9) ഫാ.ടോം ഉഴുന്നാലിൽ- ഭീകരരുടെ തടവിൽനിന്ന് ഒന്നര വർഷത്തിനുശേഷം മോചിതനായ വൈദികൻ
10) വിമൻ ഇൻ സിനിമ കലക്ടീവ്- മലയാള സിനിമയിലെ പുരുഷമേധാവിത്വത്തിനെതിരെ കലാപമുയർത്തിയ സംഘടന
വരുന്ന ആഴ്ചകളിൽ അന്തിമ പട്ടികയിൽ ഉൾപ്പെട്ടവരും കേരളത്തിലെ പ്രമുഖരായ വ്യക്തികൾ ഉൾപ്പെട്ട പാനലും ചേർന്നുള്ള അഭിമുഖങ്ങളും ചാനൽ ഏർപ്പെടുത്തും. ഒരാഴ്ച നീളുന്ന വോട്ടെടുപ്പിൽ മുന്നിലെത്തുന്ന നാലുപേരാണ് ഫൈനൽ റൗണ്ടിൽ കടക്കുക. കഴിഞ്ഞ വർഷത്തെ ന്യൂസ് മേക്കർ പുരസ്‌കാരം നടൻ മോഹൻലാലിനായിരുന്നു. പ്രേക്ഷകരുടെ അഭിപ്രായ വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്നവർക്കാണ് പുരസ്‌കാരം ലഭിക്കുക.