- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സംഘി'കളും 'കമ്മി'കളും ലാലേട്ടൻ ഫാൻസും എറ്റുമുട്ടുമ്പോൾ രാജ്യത്തിന് അഭിനാനം നൽകിയ ശ്രീജേഷിനെ ആരെങ്കിലും ഓർക്കുമോ? മനോരമ ന്യൂസ് മേക്കറാവാൻ ഇക്കുറി മത്സരിക്കുന്നത് ഒ രാജഗോപാലും തോമസ് ഐസക്കും മോഹൻലാലും ശ്രീജേഷും; മത്സരം കടുക്കുമെന്ന് വിലയിരുത്തൽ
കൊച്ചി: മനോരമ ന്യൂസ് ചാനൽ സംഘടിപ്പിക്കുന്ന ന്യൂസ് മേക്കറാകാൻ ഇത്തവണ പോരാട്ടം കടുക്കും. ഒ.രാജഗോപാൽ എം.എൽഎ, ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, നടൻ മോഹൻലാൽ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ് എന്നിവർ അന്തിമപട്ടികയിൽ ഇടംനേടി. 2016 വർഷം വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തികളെ മനോരമ ന്യൂസ് പ്രേക്ഷകരാണ് നാമനിർദ്ദേശം ചെയ്തത്. ഏറ്റവുംകൂടുതൽ നാമനിർദ്ദേശം ലഭിച്ച നാലുപേർ അന്തിമപട്ടികയിലെത്തി. ഇനി ഒരുമാസം നീളുന്ന എസ്.എം.എസ്ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തുന്ന വ്യക്തി വാർത്താതാരമാകും. സംഘപരിവാർ മുഖമായ രാജഗോപാലിന് വേണ്ടി ബിജെപിക്കാർ മത്സരിച്ച് വോട്ട് ചെയ്യും. നിയമസഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതാണ് രാജഗോപാലിനെ പട്ടികയിലെത്തിച്ചത്. മോഹൻലാലിന് പുലിമുരുകന്റെ നൂറുകോടി ക്ലബ്ബ് കടത്തിയ നടനെന്ന പേരാണ് തുണയാകുന്നത്. ഒപ്പവും ജനാതാ ഗാരേജുമെല്ലാം വമ്പൻ ഹിറ്റായി. ഇതോടെ ലാൽ വീണ്ടും ജനപ്രിയ താരമായി. തെന്നിന്ത്യയിലെ വിലയേറിയ താരമെന്ന പേരുമായാണ് ലാൽ ന്യൂസ് മേക്കറാകാൻ എത്തുന്നത്. പിണറായി മന്ത്രിസഭയിലെ താരമാണ് തോമസ്
കൊച്ചി: മനോരമ ന്യൂസ് ചാനൽ സംഘടിപ്പിക്കുന്ന ന്യൂസ് മേക്കറാകാൻ ഇത്തവണ പോരാട്ടം കടുക്കും. ഒ.രാജഗോപാൽ എം.എൽഎ, ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്, നടൻ മോഹൻലാൽ, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷ് എന്നിവർ അന്തിമപട്ടികയിൽ ഇടംനേടി. 2016 വർഷം വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തികളെ മനോരമ ന്യൂസ് പ്രേക്ഷകരാണ് നാമനിർദ്ദേശം ചെയ്തത്. ഏറ്റവുംകൂടുതൽ നാമനിർദ്ദേശം ലഭിച്ച നാലുപേർ അന്തിമപട്ടികയിലെത്തി. ഇനി ഒരുമാസം നീളുന്ന എസ്.എം.എസ്ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തുന്ന വ്യക്തി വാർത്താതാരമാകും.
സംഘപരിവാർ മുഖമായ രാജഗോപാലിന് വേണ്ടി ബിജെപിക്കാർ മത്സരിച്ച് വോട്ട് ചെയ്യും. നിയമസഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നതാണ് രാജഗോപാലിനെ പട്ടികയിലെത്തിച്ചത്. മോഹൻലാലിന് പുലിമുരുകന്റെ നൂറുകോടി ക്ലബ്ബ് കടത്തിയ നടനെന്ന പേരാണ് തുണയാകുന്നത്. ഒപ്പവും ജനാതാ ഗാരേജുമെല്ലാം വമ്പൻ ഹിറ്റായി. ഇതോടെ ലാൽ വീണ്ടും ജനപ്രിയ താരമായി. തെന്നിന്ത്യയിലെ വിലയേറിയ താരമെന്ന പേരുമായാണ് ലാൽ ന്യൂസ് മേക്കറാകാൻ എത്തുന്നത്.
പിണറായി മന്ത്രിസഭയിലെ താരമാണ് തോമസ് ഐസക്. ബജറ്റിലൂടെ നടത്തിയ ഇടപെടലുകളും മന്ത്രിയെ ശ്രദ്ധേയനായി. ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനാണ് ശ്രീജേഷ്., ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കിയെ നയിച്ച ആദ്യ മലയാളി. ഏഷ്യാക്കപ്പുൾപ്പെടെ പലതും ശ്രീജേഷിന്റെ ഗോൾ കീപ്പിങ്ങ് മികവിലൂടെ പട്ടികയിലെത്തി.
രാജഗോപാലിന് വേണ്ടി പരിവാറുകാരും തോമസ് ഐസക്കിനായി കമ്മ്യൂണിസ്റ്റുകാരും മത്സരിച്ച് വോട്ട് ചെയ്യും. മോഹൻലാലിന് വേണ്ടി ലാൽ ഫാൻസും. പക്ഷേ ശ്രീജേഷിനും മികച്ച സാധ്യതയാണുള്ളത്. ഹോക്കിക്ക് വേരോട്ടമില്ലാത്ത കേരളത്തിൽ നിന്നും ഇന്ത്യൻ ഹോക്കിയെ നയിക്കുകയെന്ന നേട്ടമാണ് ശ്രീജേഷിന്റെ പേരിലുള്ളത്.