കൊച്ചി: കോഴിക്കോടും വയനാടും എൽഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ് - വി എം.ആർ അഭിപ്രായ സർവേ ഫലം. കോഴിക്കോട് മുഴുവൻ മണ്ഡലങ്ങളിലും എൽ.എഡി.എഫ് വിജയത്തിലെത്തുമെന്നാണ് പ്രവചനം.

കോഴിക്കോട് ജില്ലയിലെ പതിമൂന്ന് സീറ്റുകളിൽ പതിമൂന്നും എൽ.ഡി.എഫ് സ്വന്തമാക്കുമെന്ന് സർവേ പറയുന്നു. 47.94 ശതമാനം വോട്ട് ജില്ലയിൽ നിന്ന് എൽ.ഡി.എഫ് നേടുമെന്നാണ് സർവേ പറയുന്നത്. യു.ഡി.എഫ് 33.6 ശതമാനവും, എൻ.ഡി.എ 14.93 ശതമാനവും സ്വന്തമാക്കും. 3.54 ശതമാനമാണ് മറ്റുള്ളവർ സ്വന്തമാക്കുക.

വയനാട് ജില്ലയിലും സമാനസഹാചര്യമാണ്. സുൽത്താൻ ബത്തേരിയിൽ എൽഡിഎഫിനാണ് സാധ്യത. മാനന്തവാടിയിൽ സർവേ പ്രകാരം എൽഡിഎഫ് ആണ് മുന്നിൽ. കൽപറ്റയിലും എൽഡിഎഫിന് ആണ് സാധ്യത.

സർവേ പ്രകാരം ജില്ലയിൽ വോട്ട് വിഹിതത്തിൽ എൽഡിഎഫിന് മികച്ച ലീഡാണുള്ളത്. എൽഡിഎഫിന് യുഡിഎഫിനുമേൽ 22.40 ശതമാനം ലീഡുണ്ട്. യുഡിഎഫിന് എൻഡിഎയ്ക്കുമേൽ 19.61 ശതമാനം ലീഡ്. എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വ്യത്യാസം 42.01 ശതമാനമാണ്.

കണ്ണൂരിൽ 9 മണ്ഡലങ്ങളിൽ എൽ.ഡി.എഫും രണ്ട് മണ്ഡലങ്ങളിൽ യു.ഡി.എഫും വിജയിക്കുമെന്നണ് സർവേ. കാസർഗോഡ് മണ്ഡലത്തിൽ എൽ.ഡി.എഫ് 2, യു.ഡി.എഫ് 2, എൻ.ഡി.എ 1 എന്നിങ്ങനെയാണ് വിജയ സാധ്യതകൾ.

27000 പേരിൽ നിന്നാണ് വി എം.ആർ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സർവേ ഫലം പുറത്തുവിടുക.

കടപ്പാട്: മനോരമ ന്യൂസ്‌