- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന ജില്ലയിൽ എൽഡിഎഫിന് മേൽക്കൈ; തിരുവനന്തപുരത്തും നേമത്തും എൻഡിഎക്ക് സാധ്യത; വട്ടിയൂർക്കാവിൽ എൽഡിഎഫ് തന്നെ; അരുവിക്കരയിലും കോവളത്തും അട്ടിമറി സാധ്യത; കൊല്ലം ജില്ലയിൽ കനത്ത പോരാട്ടം; ഒരൂസീറ്റും ഇല്ലാതിരുന്ന യുഡിഎഫ് നാലിലേക്ക് ഉയരും; എൽഡിഎഫിന് ഏഴ് സീറ്റും: മനോരമ ന്യൂസ് വി എംആർ പ്രീപോൾ സർവേ ഫലം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ എൽഡിഎഫ് മേൽക്കൈ നേടുമ്പോൾ തിരുവനന്തപുരം മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് നേരിയ മുൻതൂക്കമെന്ന് മനോരമ ന്യൂസ് വി എംആർ പ്രീപോൾ സർവേ ഫലം. 32.5 ശതമാനം പേർ എൻ.ഡി.എയെ പിന്തുണയ്ക്കുമ്പോൾ 30.4ശതമാനമാണ് എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. യു.ഡി.എഫ് തിരുവനന്തപുരത്തും മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് പ്രവചനം. വി. എസ് ശിവകുമാർ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. നടൻ കൃഷ്ണകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി.എൽഡിഎഫ് 12, എൻഡിഎ 2 യുഡിഎഫ് 0 എന്ന നിലയിലാണ് ജില്ലയിലെ സാധ്യത അഭിപ്രായ സർവേ പ്രവചിക്കുന്നത്.നേമത്ത് എൻഡിഎയ്ക്കാണ് സാധ്യതയെന്ന് സർവേ പ്രവചിക്കുന്നു. യുഡിഎഫിനു സ്ഥാനാർത്ഥി ആകുന്നതിനു മുൻപാണു സർവേ നടന്നത്.അരുവിക്കരയിലും കോവളത്തും അട്ടിമറി സാധ്യതയുണ്ടെന്ന് സർവേ പറയുന്നു.
വട്ടിയൂർകാവിൽ എൽ.ഡി.എഫിന്റെ വി. കെ പ്രശാന്ത് നിലനിർത്തുമെന്നാണ് സർവേ ഫലം. യു.ഡി.എഫ് രണ്ടാം സ്ഥാനത്തും എൻ.ഡി.എ മൂന്നാം സ്ഥാനത്തും എത്തുമെന്നാണ് സർവേഫലത്തിൽ പറയുന്നത്. വർക്കലയിൽ എൽഡിഎഫാണ് മുന്നിൽ. സാമാന്യം നല്ല മാർജിനിലാണ് മുന്നിലുള്ളത്. യുഡിഎഫിനു സ്ഥാനാർത്ഥി ആകുന്നതിനു മുൻപാണു സർവേ എന്നത് പ്രധാനമാണ്. ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിൽ എൽഡിഎഫിനാണു മുൻതൂക്കം. കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്തും എൽഡിഎഫിനാണ് സർവേ ജയസാധ്യത പ്രവചിക്കുന്നത്.
കൊല്ലം ജില്ലയിൽ കനത്ത പോരാട്ടമെന്ന് സർവേയിൽ പറയുന്നു കഴിഞ്ഞ തവണ ഒരു സീറ്റ് പോലുമില്ലാതിരുന്ന യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് സർവേ നൽകുന്ന സൂചന. എൽഡിഎഫ് 7, യുഡിഎഫ് 4, എൻഡിഎ 0 എന്നാണ് ജില്ലയിൽ മുന്നണികളുടെ ജയസാധ്യതയായി അഭിപ്രായ സർവേ പ്രവചിക്കുന്നത്.
കരുനാഗപ്പള്ളിയിൽ ഇടത് മുന്നേറ്റം തുടരുമെന്നു സർവേ സൂചിപ്പിക്കുന്നു. സിറ്റിങ് എംഎൽഎ കൂടിയായ ഇടതു സ്ഥാനാർത്ഥി നല്ല മാർജിനിൽ ജയിച്ചേക്കും. സ്ഥാനാർത്ഥി ചിത്രം തെളിയുന്നതിന് മുൻപാണു സർവേ നടന്നത്. ചവറ എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിക്കുമെന്നാണു സൂചന. യുഡിഎഫ് സ്ഥാനാർത്ഥിക്കു സാമാന്യം നല്ല ലീഡിലാണു മുന്നേറ്റം പ്രവചിക്കുന്നത്.
കുന്നത്തൂർ എൽഡിഎഫിനു നഷ്ടമാകുമെന്നാണു സർവേ. യുഡിഎഫ് സ്ഥാനാർത്ഥി നല്ല ലീഡിൽ മുന്നിലെത്തും. കൊട്ടാരക്കര എൽഡിഎഫ് നിലനിർത്തും. പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് അട്ടിമറി ജയം നേടാൻ സാധ്യതയുണ്ട്. പുനലൂരിൽ കനത്ത പോരാട്ടമാണ് നടക്കുന്നതെന്നും എൽഡിഎഫിന് നേരിയ മേൽക്കൈയുണ്ടെന്നും സർവേ പ്രവചിക്കുന്നു.
ചടയമംഗലത്ത് എൽഡിഎഫിനാണ് ജയം പ്രവചിക്കുന്നത്. കുണ്ടറയിൽ യുഡിഎഫ് അട്ടിമറി ജയം നേടാൻ സാധ്യത. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലം മണ്ഡലത്തിൽ എൽഡിഎഫിന് നേരിയ മുൻതൂക്കമുണ്ട്. ചാത്തന്നൂരിൽ എൽഡിഎഫിനാണ് സാധ്യത പ്രവചിക്കുന്നത്.
കടപ്പാട്: മനോരമ ന്യൂസ്
മറുനാടന് മലയാളി ബ്യൂറോ