- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുപമ ഐഎഎസ് ഔട്ട്; ശ്രീറാം വെങ്കിട്ടരാമനും അൽഫോൻസ് കണ്ണന്താനവും പാർവ്വതിയും കാനം രാജേന്ദ്രനും ലിസ്റ്റിൽ; മനോരമയുടെ ഇത്തവണത്തെ ന്യൂസ് മേക്കർ ആവാൻ കൂടുതൽ സാധ്യത ശ്രീറാം വെങ്കിട്ടരാമന് തന്നെ
അരൂർ: 2017ലെ വാർത്താതാരത്തെ കണ്ടെത്താൻ മനോരമ ന്യൂസ് ചാനൽ സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പിനുള്ള അന്തിമപട്ടികയായി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, നടി പാർവതി, യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരാണ് അന്തിമപട്ടികയിൽ ഇടംനേടിയത്. മുൻ ഡിജിപി ടിപി സെൻകുമാർ മത്സരത്തിൽ നിന്ന് സ്വയം പിന്മാറിയിരുന്നു. ഈ സാഹചര്യത്തിൽ പട്ടികയിൽ ഉള്ളവരിൽ ശ്രീറാം വെങ്കിട്ടരാമൻ ന്യൂസ് മേക്കർ ആവാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. പ്രാഥമികപട്ടികയിൽനിന്ന് എസ്എംഎസ്-ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് പ്രേക്ഷകർ നാലുപേരെ തിരഞ്ഞെടുത്തത്. അന്തിമപട്ടിക പ്രഖ്യാപിച്ച് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത പരിപാടിയി ൽമുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഗാനരചയിതാവ് അനിൽ പനച്ചൂരാൻ, മാധ്യമപ്രവർത്തക രേണു രാമനാഥ് എന്നിവർ പങ്കെടുത്തു. ഇനി ഒരുമാസം നീളുന്ന എസ്എംഎസ്- ഓൺലൈൻ രണ്ടാംഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തുന്ന വ്യക്തി വാർത്താതാരമാകും- വോട്ടെടുപ്പിൽ പങ്കെടുക്കാൻ Manaoramanews.com/newsmaker സന്ദർശി
അരൂർ: 2017ലെ വാർത്താതാരത്തെ കണ്ടെത്താൻ മനോരമ ന്യൂസ് ചാനൽ സംഘടിപ്പിക്കുന്ന അഭിപ്രായവോട്ടെടുപ്പിനുള്ള അന്തിമപട്ടികയായി. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, നടി പാർവതി, യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരാണ് അന്തിമപട്ടികയിൽ ഇടംനേടിയത്. മുൻ ഡിജിപി ടിപി സെൻകുമാർ മത്സരത്തിൽ നിന്ന് സ്വയം പിന്മാറിയിരുന്നു. ഈ സാഹചര്യത്തിൽ പട്ടികയിൽ ഉള്ളവരിൽ ശ്രീറാം വെങ്കിട്ടരാമൻ ന്യൂസ് മേക്കർ ആവാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
പ്രാഥമികപട്ടികയിൽനിന്ന് എസ്എംഎസ്-ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് പ്രേക്ഷകർ നാലുപേരെ തിരഞ്ഞെടുത്തത്. അന്തിമപട്ടിക പ്രഖ്യാപിച്ച് മനോരമ ന്യൂസിൽ സംപ്രേഷണം ചെയ്ത പരിപാടിയി ൽമുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഗാനരചയിതാവ് അനിൽ പനച്ചൂരാൻ, മാധ്യമപ്രവർത്തക രേണു രാമനാഥ് എന്നിവർ പങ്കെടുത്തു. ഇനി ഒരുമാസം നീളുന്ന എസ്എംഎസ്- ഓൺലൈൻ രണ്ടാംഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തുന്ന വ്യക്തി വാർത്താതാരമാകും- വോട്ടെടുപ്പിൽ പങ്കെടുക്കാൻ Manaoramanews.com/newsmaker സന്ദർശിക്കുക.
മൂന്നാറിലെ ഇടപെടലാണ് ശ്രീറാം വെങ്കിട്ടരാമനെ പട്ടികയിലെ പേരുകാരനാക്കുന്നത്. കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനം വിവാദങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഏവരേയും ഞെട്ടിച്ചു കൊണ്ടാണ് മോദി മന്ത്രിസഭയിൽ കണ്ണന്താനം ഇടം നേടിയത്. സിപിഎമ്മിനെ നിലയ്ക്ക് നിർത്തുന്ന നിലപാടുകളായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കരുത്ത്. ദേശീയ ചലച്ചിത്ര മേളയിലെ മികച്ച നടിയെന്ന ഖ്യാതിയുമായാണ് മനോരമ ന്യൂസ് മേക്കറിൽ പാർവ്വതി എത്തുന്നത്. ഇതിൽ മൂന്നാറിലെ ഇടപെടലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന് തന്നെയാകും കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ.
കടുത്ത നിയമപോരാട്ടത്തിലൂടെ സംസ്ഥാന സർക്കാരിനെ മലർത്തിയടിച്ച് ഡിജിപി തൊപ്പിയണിഞ്ഞ ടി പി സെൻകുമാർ ആദ്യ റൗണ്ട് പട്ടികയിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പിന്മാറി. 10 പേരുള്ള പ്രാഥമിക പട്ടികയിൽ ഏഴാമൻ ആയിരുന്നു ടി പി സെൻകുമാർ. തോമസ് ചാണ്ടിയുടെ കസേര തെറിപ്പിക്കാനിടയായ അന്വേഷണത്തിന് ചുക്കാൻ പിടിച്ച ആലപ്പുഴ കളക്ടർ ടി വി അനുപമ, കെഎംആർഎൽ ഡയറക്ടർ ഏലിയാസ് ജോർജ്, ദേശീയ ബാറ്റ്മിന്റൺ ചാംപ്യൻ എച്ച് എസ് പ്രണോയ്, ഐഎസ് തടവിൽ നിന്ന് രക്ഷപെട്ട ഫാദർ ടോം ഉഴുന്നാലിൽ, സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മ വിമൺ ഇൻ സിനിമ കളക്ടീവ് എന്നിവരാണ് ന്യൂസ് മേക്കർ പട്ടികയിലെ പ്രാഥമിക പട്ടികയിലുണ്ടായിരുന്ന മറ്റുള്ളവർ. ടി പി സെൻകുമാർ പിന്മാറിയതോടെ പട്ടികയിലെ മത്സരാർത്ഥികളുടെ എണ്ണം ഒമ്പതായി ചുരുങ്ങിയിരുന്നു.
ഈ പത്തു പേരിൽ നിന്നാണ് ഫൈനൽ റൗണ്ടിലേക്ക് നാലു പേരെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് നടന്നത്. എസ്എംഎസിലൂടെയും ചാനലിന്റെ വെബ്സൈറ്റിലൂടെയുമാണ് വോട്ടിങ്. ഓരോ വർഷവും വാർത്തകളിൽ നിറഞ്ഞുനിന്ന വ്യക്തികളിൽ നിന്നാണ് ന്യൂസ് മേക്കർ പട്ടികയിലേക്ക് മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ്് 10 പേരെ തെരഞ്ഞെടുക്കുന്നത്. ഇവരിൽ നിന്ന് പിന്നീട് നാലു പേരെയും തെരഞ്ഞെടുക്കും. നാലുപേർ ഉൾപ്പെട്ട രണ്ടാംഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തുന്നവർ ആണ് ഇത്തവണത്തെ വാർത്താ താരം ആവുക.