- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരമയുടെ കോപ്പി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാലും കേസും അറസ്റ്റും; നെടുംകുന്നം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത് പകർപ്പവകാശ നിയമം ലംഘിച്ചു എന്ന പേരിൽ മനോരമ നൽകിയ പരാതിയെ തുടർന്ന്; എരുമേലിക്കാരായ ഗ്രൂപ്പ് അഡ്മിനേയും പൊലീസ് തേടുന്നു; പത്രം പ്രചരിപ്പിച്ചാലും അറസ്റ്റും പുലിവാലുമെങ്കിൽ പിന്നെന്നതിന് ആ പത്രം വായിക്കുന്നതെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
കോട്ടയം: മലയാള മനോരമയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ സോഫ്റ്റ് കോപ്പി വാട്‌സാപ് ഗ്രൂപ്പു വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായത് ചർച്ചയാക്കി സോഷ്യൽ മീഡിയ. നെടുംകുന്നം കുന്നേൽ എബിൻ കെ. ബിനോയെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കഴിഞ്ഞദിവസം നൽകിയ പരാതിയിൽ പകർപ്പവകാശ നിയമ പ്രകാരമാണ് അറസ്റ്റ്. പത്രവും ആനുകാലികങ്ങളും പ്രചരിപ്പിച്ചാലും അറസ്റ്റ് ചെയ്താൽ എന്തു ചെയ്യുമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്. വാട്‌സാപ് ഗ്രൂപ്പിന്റെ മറ്റ് അഡ്‌മിന്മാരായ എരുമേലി, കണ്ണൂർ സ്വദേശികൾക്കായി അന്വേഷണം തുടരുന്നു. മനോരമ പ്രസിദ്ധീകരണങ്ങൾ വിപണിയിലെത്തിയാലുടൻ ഇവയുടെ പിഡിഎഫ് ഫയൽ ഉണ്ടാക്കി വാട്‌സാപ് ഗ്രൂപ്പു വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എസ്‌ഐ ടി.എസ്. റെനീഷ് പറഞ്ഞു. പകർപ്പവകാശം എന്നാൽ, ഒരു സൃഷ്ടി, ഏതു മാധ്യമത്തിലും സൂക്ഷിക്കാനും, പുന സൃഷ്ടിക്കാനും, പകർപ്പുകൾ പ്രസിദ്ധീകരിക്കുവാനും, പൊതുജനമധ്യേ പ്രദർശിക്കാനും, ചലച്ചിത്രമോ ശബ്ദരേഖയോ ഇതര കലാരൂപത്തിലോ ആയി രൂപാന്തരം
കോട്ടയം: മലയാള മനോരമയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ സോഫ്റ്റ് കോപ്പി വാട്‌സാപ് ഗ്രൂപ്പു വഴി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായത് ചർച്ചയാക്കി സോഷ്യൽ മീഡിയ. നെടുംകുന്നം കുന്നേൽ എബിൻ കെ. ബിനോയെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കഴിഞ്ഞദിവസം നൽകിയ പരാതിയിൽ പകർപ്പവകാശ നിയമ പ്രകാരമാണ് അറസ്റ്റ്. പത്രവും ആനുകാലികങ്ങളും പ്രചരിപ്പിച്ചാലും അറസ്റ്റ് ചെയ്താൽ എന്തു ചെയ്യുമെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്.
വാട്‌സാപ് ഗ്രൂപ്പിന്റെ മറ്റ് അഡ്‌മിന്മാരായ എരുമേലി, കണ്ണൂർ സ്വദേശികൾക്കായി അന്വേഷണം തുടരുന്നു. മനോരമ പ്രസിദ്ധീകരണങ്ങൾ വിപണിയിലെത്തിയാലുടൻ ഇവയുടെ പിഡിഎഫ് ഫയൽ ഉണ്ടാക്കി വാട്‌സാപ് ഗ്രൂപ്പു വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എസ്‌ഐ ടി.എസ്. റെനീഷ് പറഞ്ഞു. പകർപ്പവകാശം എന്നാൽ, ഒരു സൃഷ്ടി, ഏതു മാധ്യമത്തിലും സൂക്ഷിക്കാനും, പുന സൃഷ്ടിക്കാനും, പകർപ്പുകൾ പ്രസിദ്ധീകരിക്കുവാനും, പൊതുജനമധ്യേ പ്രദർശിക്കാനും, ചലച്ചിത്രമോ ശബ്ദരേഖയോ ഇതര കലാരൂപത്തിലോ ആയി രൂപാന്തരം ചെയ്യുവാനും, കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ കാര്യത്തിൽ വിൽക്കുവാനും വാടകക്കുനൽകുവാനും കൂടിയുള്ള, തനിയവകാശമാണ് പകർപ്പവകാശ നിയമം വിശദീകരിക്കുന്നത്. ഇതാണ് യുവാക്കളെ കുടുക്കാനും ഉപയോഗിക്കുന്നത്.
മനോരമ പ്രസിദ്ധീകരണങ്ങൾ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് എത്തുന്നതിലൂടെ ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന പരാതി ആർക്കുമില്ല. എന്നിട്ടും പത്രവും മറ്റും പ്രചരിപ്പിച്ചതിന്റെ പേരിലെ അറസ്റ്റ് അനീതിയാണെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ സർക്കുലേഷനിൽ കുറവുണ്ടാകാതിരിക്കാനാണ് ഈ നീക്കമെന്നും സൂചനയുണ്ട്. നേരത്തെ പത്രം പിഡിഎഫായി വെബ് സൈറ്റിൽ അതിരാവിലെ ഇടുന്നത് പോലും മനോരമ വേണ്ടെന്ന് വച്ചിരുന്നു. പണം ഈടാക്കിയാണ് ഇ പ്ത്രം ലഭ്യമാക്കുന്നത്. ഈ സാഹചര്യത്തിലാണ് സർക്കുലേഷനിൽ കുറവുണ്ടാകാതിരിക്കാൻ യുവാക്കളെ കേസിൽ കുടുക്കുന്നത്.