- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ സർവീസ് ബോർഡ് നിലവിൽ വന്ന സംസ്ഥാനത്തു മുഖ്യമന്ത്രിക്ക് ഐപിഎസ് ഉദ്യോഗസ്ഥനെ തോന്നിയ പോലെ മാറ്റാൻ സാധിക്കുമോ? ജേക്കബ് തോമസിനെ തെറിപ്പിച്ച ഉമ്മൻ ചാണ്ടിക്കു വ്യാജരേഖ എങ്ങനെ ഉണ്ടാക്കാമെന്നു മനോരമാ ലേഖകന്റെ ഉപദേശം! ജാവേദ് പർവേസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ
ഡിജിപി ജേക്കബ് തോമസിന്റെ സ്ഥാനചലനം ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നാണ്. ജേക്കബ് തോമസിനെതിരെ നിരവധി പരാതികൾ കിട്ടിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ഇക്കാര്യത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോടു പറഞ്ഞിര
ഡിജിപി ജേക്കബ് തോമസിന്റെ സ്ഥാനചലനം ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നാണ്. ജേക്കബ് തോമസിനെതിരെ നിരവധി പരാതികൾ കിട്ടിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ഫയർഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു നീക്കിയതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.
ഇക്കാര്യത്തിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ, വിവരാവകാശ നിയമപ്രകാരം പുറത്തുവന്നത് ജേക്കബ് തോമസിനെതിരെ രേഖാമൂലമുള്ള പരാതികളൊന്നും ഇല്ലെന്ന വാർത്തയാണ്.
അതിനിടെ, വാദപ്രതിവാദങ്ങളും ഐപിഎസ് അസോസിയേഷൻ പ്രമേയവും ജേക്കബ് തോമസിന്റെ പ്രതികരണങ്ങളുമൊക്കെയായി വിവാദം കൊഴുത്തു. ജേക്കബ് തോമസിനു മറുപടി എന്നോണം സംസ്ഥാന പൊലീസ് മേധാവി ടി പി സെൻകുമാർ ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റും ചർച്ചാവിഷയമായി.
വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നടപടിയെ പരിഹസിച്ച് മനോരമ ലേഖകൻ തന്നെ രംഗത്തെത്തി. ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ തോന്നിയ പോലെ സ്ഥലം മാറ്റാൻ കഴിയുമോ എന്ന ചോദ്യമാണ് ജാവേദ് പർവേസ് എന്ന ലേഖകൻ ഉന്നയിക്കുന്നത്. സിവിൽ സർവീസ് ബോർഡ് നിലവിൽ വന്ന സംസ്ഥാനത്താണ് ഇത്തരമൊരു കാര്യം നടന്നിരിക്കുന്നതെന്നു ജാവേദ് ചൂണ്ടിക്കാട്ടുന്നു.
ഇതിനെതിരെ ജേക്കബ് തോമസ് അധികൃതർക്കു പരാതി നൽകിയാൽ അതിൽ നിന്നു 'രക്ഷപ്പെടാനുള്ള പഴുത്' കാട്ടിക്കൊടുത്താണ് ജാവേദിന്റെ പരിഹാസം. ഉമ്മൻ ചാണ്ടി സർക്കാരിന് ഒരു ഉപദേശം എന്ന പേരിൽ കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ രക്ഷപ്പെടാനായി വ്യാജരേഖ ചമയ്ക്കാനും ജാവേദ് 'ഉപദേശിക്കുന്നു'.
'ഫയർഫോഴ്‌സ് ഡിജി സ്ഥാനത്തു നിന്ന് മാറ്റുമ്പോൾ ഡിജിപി: ഡോ.ജേക്കബ് തോമസിന്റെ കാര്യത്തിൽ ഈ (ഒരു) മര്യാദയും നിയമവും പാലിക്കാത്ത സാഹചര്യത്തിൽ പഴയ ഡേറ്റ് ഇട്ട് ഒരു സിവിൽ സർവീസ് ബോർഡ് യോഗം ചേർന്നുവെന്ന് വരുത്തിത്തീർക്കാവുന്നതാണ്. ചീഫ് സെക്രട്ടറിക്കു പുറമെ സീനിയർ മോസ്റ്റ് അഡി.ചീഫ് സെക്രട്ടറി, ഹോം സെക്രട്ടറി എന്നിവരുടെ ഒപ്പ് ഇതിൽ ഉറപ്പുവരുത്തണം. ഡേറ്റ് പഴയത് ഇടാൻ മറക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. ജേക്കബ് തോമസിനെ വിളിച്ചു വരുത്തി വിശദീകരണം തേടിയെന്നും അദ്ദേഹം തൃപ്തികരമായ വിശദീകരണം നൽകിയില്ലെന്നും വ്യാജരേഖ എഴുതിയുണ്ടാക്കണം.
സിവിൽ സർവീസ് ബോർഡ് ചേർന്നിട്ടില്ലെന്നും തന്റെ വിശദീകരണം തേടിയിട്ടില്ലെന്നും പറഞ്ഞ് ജേക്കബ് തോമസ് 'ചട്ട ലംഘനം' ആവർത്തിച്ചാൽ 'കൈകാര്യം ചെയ്യുമെന്ന് ' വീണ്ടും ഭീഷണിപ്പെടുത്തണം. ജേക്കബ് തോമസ് നുണ പറയുകയാണെന്ന് ഐ പിഎസ് അസോസിയേഷനെക്കൊണ്ട് പ്രമേയം പാസാക്കാൻ ഉത്തരവ് നൽകാൻ മറക്കരുത്.' എന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.
ജേക്കബ് തോമസിനു പരോക്ഷ മറുപടിയുമായി സംസ്ഥാന പൊലീസ് മേധാവി തന്നെ ഫേസ്‌ബുക്ക് പോസ്റ്റിട്ട സംഭവം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയെ തന്നെ ലക്ഷ്യമിട്ട് ജാവേദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വസ്തുതകൾ നിരത്തിയും കണക്കറ്റു പരിഹസിച്ചുമുള്ള ഈ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
#satyamevajayate ഉമ്മൻ ചാണ്ടി സർക്കാറിന് ഒരു ഉപദേശം. സിവിൽ സർവീസ് ബോർഡ് നിലവിൽ വന്ന സംസ്ഥാനമാണ് കേരളം. ഐഎഎസ്, ഐപിഎസ്,ഐഎ...
Posted by Javed Parvesh on Wednesday, 4 November 2015