- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവതാരകയും ഗായികയുമായി മഞ്ജു വാര്യർ; കാൻസർ രോഗിക്കു സിംപതി ആവശ്യമില്ലെന്ന് മമ്ത; ചികിത്സാ രംഗത്തെ തട്ടിപ്പുകളെ തിരിച്ചറിയണമെന്ന് ഇന്നസെന്റ്; ഗൗരവം വിടാതെ മമ്മൂട്ടി; മനോരമയുടെ കേരള കാൻ ചാനൽ പതിവുകൾ തെറ്റിച്ചതു ഇങ്ങനെ
തിരുവനന്തപുരം: ന്യൂസ് ചാനലുകൾ കാണുന്നതിലും കൂടുതൽ ഒരു ശരാശരി മലയാളി എന്റർടെയ്ന്മെന്റ് വാർത്തകളും പരിപാടികളും കാണാൻ വേണ്ടിയാണ് മാറ്റിവെയ്ക്കുന്നത്. നോട്ട് വിഷയവും ട്രെയിൻ അപകടവും മന്ത്രിസഭ പുനഃസംഘടനയും ഉൾപെടെയുള്ള വാർത്തകൾ വിവിധ ചാനലുകൾ ചർച്ചയാക്കുന്ന സമയത്ത് തന്നെയാണ് ചാനൽ പതിവുകൾ തെറ്റിച്ചു കൊണ്ട് മനോരമ മൂന്ന് മണിക്കൂർ നീണ്ട ലൈവത്തോണുമായി രംഗത്ത് എത്തിയത്. ചാനൽ മാറ്റാതെ ആളുകൾ ലൈവത്തോണിന്റെ ഭാഗമാവുകയും ചെയ്തു. മനോരമ ന്യൂസ് ജനകീയ ദൗത്യം കേരള കാൻന്റെ രണ്ടാം ഘട്ടത്തിന്റെ സമാപനം വേറിട്ടു നിന്നത് താരങ്ങളുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മാത്രമല്ല. കേരള കാൻ ന്റെ ജനകീയകയും മുഖ്യ ഘടകമാണ്. രണ്ട് ഘട്ടങ്ങളിലായി ജനങ്ങളിൽ നിന്നും ലഭിച്ച വിശ്വാസത്തിന്റേയും പ്രതികരണത്തിന്റേയും സമാപനവും അടുത്തൊരു ചുവടു വെപ്പിലേക്കുള്ള തുടക്കവും ആയിരുന്നു അത്. ചലച്ചിത്രതാരം മഞ്ജുവാര്യർ ലൈവത്തോണിന്റെ അവതാരകയായും ഗായികയായും പ്രത്യക്ഷപ്പെട്ടപ്പോൾ സിനിമാ, സാമൂഹിക മേഖലകളിലെ പ്രശസ്തർ പങ്കെടുത്തു. പ്രത്യാശയുടെ സംഗീതവുമായി മലയാളിയുടെ
തിരുവനന്തപുരം: ന്യൂസ് ചാനലുകൾ കാണുന്നതിലും കൂടുതൽ ഒരു ശരാശരി മലയാളി എന്റർടെയ്ന്മെന്റ് വാർത്തകളും പരിപാടികളും കാണാൻ വേണ്ടിയാണ് മാറ്റിവെയ്ക്കുന്നത്. നോട്ട് വിഷയവും ട്രെയിൻ അപകടവും മന്ത്രിസഭ പുനഃസംഘടനയും ഉൾപെടെയുള്ള വാർത്തകൾ വിവിധ ചാനലുകൾ ചർച്ചയാക്കുന്ന സമയത്ത് തന്നെയാണ് ചാനൽ പതിവുകൾ തെറ്റിച്ചു കൊണ്ട് മനോരമ മൂന്ന് മണിക്കൂർ നീണ്ട ലൈവത്തോണുമായി രംഗത്ത് എത്തിയത്. ചാനൽ മാറ്റാതെ ആളുകൾ ലൈവത്തോണിന്റെ ഭാഗമാവുകയും ചെയ്തു.
മനോരമ ന്യൂസ് ജനകീയ ദൗത്യം കേരള കാൻന്റെ രണ്ടാം ഘട്ടത്തിന്റെ സമാപനം വേറിട്ടു നിന്നത് താരങ്ങളുടെ സാന്നിധ്യം ഉള്ളതുകൊണ്ട് മാത്രമല്ല. കേരള കാൻ ന്റെ ജനകീയകയും മുഖ്യ ഘടകമാണ്. രണ്ട് ഘട്ടങ്ങളിലായി ജനങ്ങളിൽ നിന്നും ലഭിച്ച വിശ്വാസത്തിന്റേയും പ്രതികരണത്തിന്റേയും സമാപനവും അടുത്തൊരു ചുവടു വെപ്പിലേക്കുള്ള തുടക്കവും ആയിരുന്നു അത്.
ചലച്ചിത്രതാരം മഞ്ജുവാര്യർ ലൈവത്തോണിന്റെ അവതാരകയായും ഗായികയായും പ്രത്യക്ഷപ്പെട്ടപ്പോൾ സിനിമാ, സാമൂഹിക മേഖലകളിലെ പ്രശസ്തർ പങ്കെടുത്തു. പ്രത്യാശയുടെ സംഗീതവുമായി മലയാളിയുടെ പ്രിയതാരം മഞ്ജു വാര്യർ കേരളകാൻ വാർത്താ പരമ്പരയിലെ രണ്ടാം ലൈവത്തോണിന് തുടക്കമിട്ടത്.
ന്യൂസ് സ്റ്റുഡിയോയിൽ മഞ്ജുവിനൊപ്പം പ്രമുഖ കാൻസർ ചികിൽസകൻ ഡോ.വി.പി.ഗംഗാധരനും, എഴുത്തുകാരിയും ആത്മവിശ്വാസം കൊണ്ട് രോഗത്തെ തോൽപ്പിച്ചയാളുമായ എസ്.സിത്താരയും. ലൈവത്തോണിൽ ആദ്യം അതിഥിയായെത്തിയത് ഇന്നസെന്റ് എംപി. ഡൽഹിയിൽ നിന്ന് തൽസമയം ചേർന്ന ഇന്നസെന്റ് തന്റെ ജീവിതത്തിലെ അർബുദകാലാനുഭവങ്ങൾ സരസമായി പങ്കുവച്ച് കാഴ്ചക്കാരിൽ ചിരിയും ആത്മവിശ്വാസവും നിറച്ചു.
കാൻസർ ചികിൽസയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ഇന്നസെന്റ് പ്രതികരിച്ചു. കാൻസർ ചികിൽസാരംഗത്ത് സർക്കാർ ഇടപെടൽ കൂടുതൽ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മനസാന്നിധ്യം കൊണ്ട് രോഗത്തെ തോൽപ്പിക്കാമെന്നാവർത്തിച്ച ഇന്നസെന്റ് രോഗിയിൽ ആത്മവിശ്വാസം പകരേണ്ടുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും വാചാലനായി. കാൻസർ രോഗികൾക്ക് മതിയായ ചികിൽസയും മരുന്നുകളും ലഭ്യമാക്കുന്നതിനൊപ്പം ചികിൽസാ രംഗത്തെ തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പും നൽകാൻ മറന്നില്ല.
അർബുദത്തോട് പൊരുതി ജീവിതത്തിൽ നിന്ന് വിടപറഞ്ഞ ചലച്ചിത്രതാരം ജിഷ്ണുവിന്റെ ഓർമകളിലൂടെയാണ് കേരള കാൻ ലൈവത്തോൺ പിന്നെ കടന്നു പോയത്. ജിഷ്ണുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് സംവിധായകൻ കമലും ജിഷ്്ണുവിന്റെ ഭാര്യ ധന്യ രാജനും സുഹൃത്തുക്കളും കേരളകാൻ ദൗത്യത്തിന്റെ ഭാഗമായി.
തുടർന്ന് രതിഷ് വേഗയും മമ്തയും പരിപാടിയുടെ ഭാഗമായി. കാൻസർ രോഗിക്കു സിംപതി ആവശ്യമില്ലെന്നത് ആദ്യം രോഗി തന്നെ മനസിലാക്കണം. രോഗിയോടു സാധാരണ പോലെതന്നെ വേണം പെരുമാറാനെന്നും നടി പറഞ്ഞു.
മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. .കേരള കാൻ ദൗത്യത്തിന്റെ ഭാഗമായി സമാഹരിച്ച രൂപ മമ്മൂട്ടി ലൈവത്തോൺ വേദിയിൽ മലബാർ കാൻസർ സൊസൈറ്റിക്ക് കൈമാറുകയും ചെയ്തു.