- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൻസൂർ വധ കേസിലെ പ്രതികളായ പത്ത് സിപിഎം പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചെങ്കിലും പ്രതികൾ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിൽ കോടതി വിലക്ക്
തലശേരി:പാനൂർ മൻസൂർ വധക്കേസിൽ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചെങ്കിലും പ്രതികൾ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിൽ കോടതി വിലക്ക് കല്പിച്ചിട്ടുണ്ട്. എന്നാൽ സാക്ഷി വിസ്താരം പൂർത്തിയാകും വരെ കോടതി നടപടികൾക്കായി മാത്രം ജില്ലയിൽ പ്രതികൾക്ക് പ്രവേശിക്കാം.
ഇക്കഴിഞ്ഞ നിയമസഭ വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തുകയായിരുന്നു.
ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൻസൂറിന്റെ സഹോദരൻ മുഹ്സിൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.