- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യൻ താരം രണ്ടാം സ്വർണ്ണവും വെടിവെച്ചിട്ടു; ഹരിയാന സ്വദേശിനി രണ്ടാം സ്വർണമണിഞ്ഞത് 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ
ഗൗതലജാറ: മെക്സിക്കോയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യൻ താരം രണ്ടാം സ്വർണ്ണവും വെടിവെച്ചിട്ടു. ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ മനു ഭേക്കർ എന്ന 16കാരിയാണ് രണ്ടാം സ്വർണവും വെടിവെച്ചിട്ടത്. ഓം പ്രകാശ് മിതർവാളിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലാണ് പതിനാറുകാരിയായ മനു ഭേക്കർ രണ്ടാം സ്വർണമണിഞ്ഞത്. നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ഹരിയാണ സ്വദേശിയായ മനു ഭേക്കർ സ്വർണം നേടിയിരുന്നു. രണ്ടുതവണ ലോകകപ്പ് വിജയികളായ മെക്സിക്കോയുടെ അലസാൻഡ്ര സവാലയെ പിന്തള്ളിയാണ് മനു വനിതാ വിഭാഗത്തിൽ സ്വർണം നേടിയിരുന്നത്. മിക്സഡ് ഫൈനലിൽ മനുവും മിതർവാളും കൂടി 476.1 പോയന്റോടെയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റഷ്യയുടെ സാൻട്ര-ക്രിസ്റ്റിൻ സഖ്യത്തിനാണ് വെള്ളി. ഫ്രാൻസിന്റെ സെലിൻ-ഫ്ളേറിയൻ ടീമിനാണ് വെങ്കലം. ഇതുവരെ മൂന്ന് സ്വർണം സഹിതം പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി.
ഗൗതലജാറ: മെക്സിക്കോയിൽ നടക്കുന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യൻ താരം രണ്ടാം സ്വർണ്ണവും വെടിവെച്ചിട്ടു. ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യയുടെ മനു ഭേക്കർ എന്ന 16കാരിയാണ് രണ്ടാം സ്വർണവും വെടിവെച്ചിട്ടത്.
ഓം പ്രകാശ് മിതർവാളിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലാണ് പതിനാറുകാരിയായ മനു ഭേക്കർ രണ്ടാം സ്വർണമണിഞ്ഞത്. നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ഹരിയാണ സ്വദേശിയായ മനു ഭേക്കർ സ്വർണം നേടിയിരുന്നു. രണ്ടുതവണ ലോകകപ്പ് വിജയികളായ മെക്സിക്കോയുടെ അലസാൻഡ്ര സവാലയെ പിന്തള്ളിയാണ് മനു വനിതാ വിഭാഗത്തിൽ സ്വർണം നേടിയിരുന്നത്.
മിക്സഡ് ഫൈനലിൽ മനുവും മിതർവാളും കൂടി 476.1 പോയന്റോടെയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റഷ്യയുടെ സാൻട്ര-ക്രിസ്റ്റിൻ സഖ്യത്തിനാണ് വെള്ളി. ഫ്രാൻസിന്റെ സെലിൻ-ഫ്ളേറിയൻ ടീമിനാണ് വെങ്കലം. ഇതുവരെ മൂന്ന് സ്വർണം സഹിതം പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി.