- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യജിത്റേയുടെയും മൃണാൾ സെന്നിന്റെയും ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങൾ; സഫലമായ അഭിനയജീവിതത്തിന് ശേഷം ബംഗാളി നടൻ മനു മുഖർജി ഓർമയായി

X
കൊൽക്കത്ത: പ്രമുഖ ബംഗാളി നടൻ മനു മുഖർജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. വിഖ്യാത സംവിധായകൻ മൃണാളൻ സെന്നിന്റെ നിൽ അകാഷർ നിച് എന്ന സിനിമയിലൂടെയാണ് മനു മുഖർജി സിനിമാ ജീവിതത്തിന് തുടക്കമിട്ടത്. സത്യജിത് റേയുടെ ജോയ് ബാബാ ഫെലുനാഥ്, ഗണശത്രു എന്നി സിനിമകളിൽ ശ്രദ്ധേയമായ വേഷമാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്.
കുട്ടികളുടെ ചിത്രമായ പട്ടാൽഘറിലെ അഭിനയത്തിനും ഇദ്ദേഹത്തിന് നിരൂപണ പ്രശംസ ലഭിച്ചിരുന്നു. മനു മുഖർജിയുടെ മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി
Next Story


