പെർത്ത് : മിഡ്‌ലാന്റിൽ ഉണ്ടായ വാഹനപാകടത്തിൽ മരിച്ച സോണി ജോസിന്റെ വേർപാടിന്റെ വേദന മാറും മുമ്പേ മലയാളി സമൂഹത്തെ തേട മറ്റൊരു മരണം കൂടി. പെർത്തിൽ താമസിക്കുന്ന മനുവാണ് ഹൃദയഘാതം മൂലം മരിച്ചത്.

ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയായ മനുവിന് 38 വയസായിരുന്നു പ്രായം.. പെർത്തിൽ നിന്നും 60 കിലോമീറ്റർ തെക്കുമാറി മാൻണ്ടുറയിൽ താമസിക്കുന്ന മനു രണ്ടു വർഷം മുൻപാണ് റീജിണൽ വിസയിൽ ഗൾഫിൽ നിന്നും പെർത്തിലെത്തിയത്. മൃതദേഹം പീൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണെന്നാണ്.

ഭാര്യയും, എട്ടും നാലും വയസ്സുള്ള കൊച്ചു കുട്ടികളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുവാൻ കഠിനാദ്ധ്വാനിയായ മനു ആഴ്ചയിൽ ആറുദിവസവും പണിയെടുക്കുമായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. റോക്കിൻ ഹാമിലെ പ്യൂമ പെട്രോൾ പമ്പിലെ ജീവനക്കാരനാ യിരുന്നു. ഭാര്യ ഇവിടെയെത്തി നഴ്സിങ് കെയറർ കോഴ്‌സ് പഠിച്ചു ജോലിക്കു ശ്രമിച്ചു വരികയായിരുന്നു.

മനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റുമായി മുഴുവൻ മലയാളി കളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നാണ് സുഹൃത്തുക്കൾ അറിയിച്ചിരിക്കുന്നത്. സിഡ്നിയിലുള്ള മനുവിന്റെ ബന്ധു പെർത്തിലെത്തിയതിന് ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നാണ് മനുവിന്റെ സുഹൃത്തുക്കൾ അറിയിച്ചിട്ടുള്ളത്. മനുവിന്റെ മൃതദേഹം നാട്ടിലേത്താക്കാനായി നിങ്ങൾക്കുംസംഭാവന നല്കാം. ചുവടെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പരിൽ നിങ്ങളുടെ സഹായം നല്കാം

Manu Mathew & Renju Vincent Manu
BSB: 066131
AC No: 10516157