മനാമ : മനാമയിലെ വാണിജ്യ മേഖലകളിലും, വിനോദ സഞ്ചാര മേഖലകളിലും മാനുവൽ കാർ വാഷ് നിരോധിക്കുന്നു. ക്യാപിറ്റൽ ഗവർണറ്റിന്റെ കോ-ഓർഡിനേറ്റിങ് കൗൺസിൽ ആണ് പുതിയ നിരോധന തീരുമാനം എടുത്തിരിക്കുന്നത്.

നിരോധന മേഖലകളിൽ ഇത്തരം പ്രവൃത്തികൾ നിരോധിക്കാനും, ഭാവിയിൽ ഇതിന് അനുമതി നൽകുന്നത് കുറയ്ക്കാനുമാണ് തീരുമാനം. മാനുവൽ കാർ വാഷ് സന്ദർശകരിൽ മോശമായ ഒരു പ്രതിച്ഛായ ഉണ്ടാക്കുകയും, ഇത് തലസ്ഥാനത്തെ വാണിജ്യടൂറിസം മേഖലകളെ ബാധിക്കുകയും ചെയ്യുമെന്നതിനാലാണ് പുതിയ നടപടി.