ലീഗൽ വെബ് ആപ്പുമായി മനുപത്ര; ഇന്ത്യയിലേയും വിദേശങ്ങളിലേയും നിയമങ്ങളും കേസുകളും ഇനി വിരൽതുമ്പിൽ
കൊച്ചി: ഇന്ത്യയിൽ ഓൺലൈനിൽ നിയമസംബന്ധിയായ ഗവേഷണങ്ങൾക്ക് തുടക്കംകുറിച്ച മനുപത്ര ഇൻഫർമേഷൻ സൊലൂഷൻസ്, തങ്ങൾ വികസിപ്പിച്ച ദേശീയഅന്തർദേശീയ കേസ് നിയമങ്ങൾ, നിയമങ്ങൾക്കൊപ്പം പ്രതിപാദിത കേസുകളിലേക്കുള്ള ഹൈപ്പർലിങ്ക് എന്നിവയുൾപ്പെടെ ലഭ്യമാക്കുന്ന വെബ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. നിയമം, ടാക്സേഷൻ, കോർപ്പറേറ്റ്, ബിസിനസ് നയങ്ങൾ എന്നീ വിഷയങ്ങളിൽ വിശദ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ് മനുപത്ര. ഒരു പ്രത്യേക മൊബൈൽ ഉപകരണത്തിനായി മാത്രം വികസിപ്പിക്കുന്ന സാധാരണ ആപ്പുകൾക്ക് വിഭിന്നമായി ഇന്റർനെറ്റ് അധിഷ്ഠിത ആപ്പാണ് മനുപത്രയുടെ വെബ് ആപ്. മൊബൈലിലെ വെബ് ബ്രൗസറിലൂടെ തന്നെ പ്രവേശിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി മറ്റ് പ്രാദേശിക ആപ്പുകളേക്കാൾ ഇതിന്റെ ഉപയോഗരീതികൾ ലളിതമാക്കാനായി നിരവധി സവിശേഷതകളോടെയാണ് മനുപത്രയുടെ വെബ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കേരള ഹൈക്കോടതി ലൈബ്രറിക്കകത്ത് ഹൈക്കോടതി ബാർ അസോസിയേഷൻ അംഗങ്ങൾക്ക് മനുപത്രയുടെ സേവനം സൗജന്യമായി ലഭ്യമാക്കും.
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: ഇന്ത്യയിൽ ഓൺലൈനിൽ നിയമസംബന്ധിയായ ഗവേഷണങ്ങൾക്ക് തുടക്കംകുറിച്ച മനുപത്ര ഇൻഫർമേഷൻ സൊലൂഷൻസ്, തങ്ങൾ വികസിപ്പിച്ച ദേശീയഅന്തർദേശീയ കേസ് നിയമങ്ങൾ, നിയമങ്ങൾക്കൊപ്പം പ്രതിപാദിത കേസുകളിലേക്കുള്ള ഹൈപ്പർലിങ്ക് എന്നിവയുൾപ്പെടെ ലഭ്യമാക്കുന്ന വെബ് ആപ്ലിക്കേഷൻ അവതരിപ്പിച്ചു. നിയമം, ടാക്സേഷൻ, കോർപ്പറേറ്റ്, ബിസിനസ് നയങ്ങൾ എന്നീ വിഷയങ്ങളിൽ വിശദ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നാണ് മനുപത്ര.
ഒരു പ്രത്യേക മൊബൈൽ ഉപകരണത്തിനായി മാത്രം വികസിപ്പിക്കുന്ന സാധാരണ ആപ്പുകൾക്ക് വിഭിന്നമായി ഇന്റർനെറ്റ് അധിഷ്ഠിത ആപ്പാണ് മനുപത്രയുടെ വെബ് ആപ്. മൊബൈലിലെ വെബ് ബ്രൗസറിലൂടെ തന്നെ പ്രവേശിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി മറ്റ് പ്രാദേശിക ആപ്പുകളേക്കാൾ ഇതിന്റെ ഉപയോഗരീതികൾ ലളിതമാക്കാനായി നിരവധി സവിശേഷതകളോടെയാണ് മനുപത്രയുടെ വെബ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. കേരള ഹൈക്കോടതി ലൈബ്രറിക്കകത്ത് ഹൈക്കോടതി ബാർ അസോസിയേഷൻ അംഗങ്ങൾക്ക് മനുപത്രയുടെ സേവനം സൗജന്യമായി ലഭ്യമാക്കും. കൂടാതെ വെബ് ആപ്പിലൂടെ അഭിഭാഷകർക്ക് മനുപത്രയുടെ ലൈബ്രറി പൂർണമായി പ്രയോജനപ്പെടുത്താം.
മനുപത്രയുടെ മൊബൈൽ ആപ്പിന്റെ വൻ വിജയത്തിന് പിന്നാലെ വെബ് ആപ് പുറത്തിറക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് മനുപത്ര ഇൻഫർമേഷൻ സൊല്യൂഷൻസ് സ്ഥാപകനും ഡയറക്ടറും സിഇഒയുമായ ദീപക് കപൂർ പറഞ്ഞു. 'നിയമനിർമ്മാണം, നിർവഹണം, നടപടിക്രമം എന്നിവ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു സ്ഥലത്ത് ലഭ്യമാക്കുന്നുവെന്നതാണ് ഈ വെബ് ആപ്പിന്റെ സവിശേഷത. ആപ് ഡൗൺലോഡ് ചെയ്യാതെ തന്നെ വരിക്കാർക്ക് മനുപത്രയിലെ നിയമം, ടാക്സേഷൻ, കോർപ്പറേറ്റ്, ബിസിനസ് നയങ്ങൾ സംബന്ധിച്ച സമഗ്ര വിവരങ്ങൾ ലഭ്യമാകും,' അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റുകൾ ഡൗൺലോഡ് ചെയ്യേണ്ടതില്ലാത്തത് കാരണം ഉപയോക്താക്കൾക്ക് ഡിവൈസിന്റെ മെമ്മറി സ്പേസ് ലാഭിക്കാൻ കഴിയും. സാധാരണ ആപ്പുകളേ അപേക്ഷിച്ച് വെബ് ആപ്പിന് ഫിൽറ്ററുകൾ, സേവ് ഓൺ ക്ലൗഡ്, നോട്ട് പാഡ്, കേസ് മാപ് അനാലിറ്റിക്സ്, ലീഗൽ സെർച്ചിനുള്ള സാധ്യതകൾ, മനു (ബൂലിയൻ) സെർച്ച്, ആക്ട് സെർച്ച്, പാരാ സൈറ്റേഷൻ തുടങ്ങി കൂടുതൽ പ്രവർത്തനക്ഷമത നൽകുന്ന ധാരാളം സവിശേഷതകളുണ്ട്. വരിക്കാർക്കും കേരള ഹൈക്കോടതി ബാർ അസോസിയേഷൻ അംഗങ്ങൾക്കും മനുപത്ര ലഭ്യമാണ്. ഇതിൽ നിന്നും അവർക്ക് ആവശ്യമായ രേഖകൾ അതാത് പേജുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2001 മുതൽ ഇന്ത്യയിലെ ഓൺലൈൻ നിയമ ഗവേഷണ രംഗത്തെ അഗ്രഗാമിയായ മനുപത്ര നിയമ രംഗത്തെ വിവരങ്ങൾ നൽകുന്ന രാജ്യത്തെ പ്രമുഖ സ്രോതസ്സുകളിൽ ഒന്നാണ് മനുപത്ര. ദേശീയഅന്തർദേശീയ വിവരങ്ങളുടെ ഏറ്റവും വലിയ ശേഖരമാണ് ഇത്. മികച്ച നിയമ ഗവേഷണ ടൂളുകൾ ഉൾകൊള്ളിച്ചുകൊണ്ട് നിയമ ഗവേഷണത്തെ പുനരാവിഷ്കരിച്ചിരിക്കുകയാണ് മനുപത്ര. വിവരങ്ങൾ ശേഖരിക്കുന്നതിന് പകരം ഇത് ഉപയോക്താക്കൾക്ക് വിവരങ്ങൾ വിശകലനം ചെയ്യാൻ അവസരമൊരുക്കുകയാണ് മനുപത്രയുടെ രീതി.