- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമീർ ചിത്രങ്ങൾ വെല്ലുവിളികൾ നിറഞ്ഞതും നല്ല സന്ദേശങ്ങൾ നല്കുന്നവയും; അമിർ ഖാനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് മാനുഷി ചില്ലർ
ലോകസുന്ദരിപ്പട്ടം വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ച മാനുഷി ചില്ലർ ബോളിവുഡിലേക്കുള്ള ചുവട് വയ്‌പ്പ് ആർക്ക് ഒപ്പം ആണെന്നാണ് സിനിമാ ആരാധകർ കാത്തിരിക്കുന്നത്. മാനുഷിക്ക് നിരവധി ഓഫറുകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ മോഹവും മാനുഷി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. സൂപ്പർ താരം അമിർ ഖാനൊപ്പം അഭിനയിക്കാൻ ആഗ്രമുണ്ടെന്ന് മാനുഷി അറിയിച്ചത്. ലോകസുന്ദരി പട്ടം നേടി ഇന്ത്യയിലെത്തിയ മാനുഷിയോട് ഭാവിപരിപാടിയെ കുറിച്ചുള്ള പ്രാദേശിക ചാനലിന്റെ ചോദ്യത്തിനാണ് മാനുഷി തന്റെ ആഗ്രഹം അറിയിച്ചത്.ബോളിവുഡിൽ ഏറ്റവും സൗന്ദര്യമുള്ള താരമാരാണെന്ന ചോദ്യത്തിന് മാനുഷിയുടെ മറുപടി ഇങ്ങനെ, എല്ലാ താരങ്ങളും സൗന്ദര്യമുള്ളവരാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനാൽ ഒരാളുടെ പേര് പറയാൻ എനിക്ക് പറ്റില്ല. പക്ഷേ, ബോളിവുഡിൽ അമിർ ഖാനൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്ന് മാനുഷി അറിയിച്ചു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം വളരെ വെല്ലുവിളി നേരിടുന്നതാണ്. അതേസമയം അദ്ദേഹത്തിന്റെ സിനിമകൾക്ക് ഒരു
ലോകസുന്ദരിപ്പട്ടം വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ എത്തിച്ച മാനുഷി ചില്ലർ ബോളിവുഡിലേക്കുള്ള ചുവട് വയ്‌പ്പ് ആർക്ക് ഒപ്പം ആണെന്നാണ് സിനിമാ ആരാധകർ കാത്തിരിക്കുന്നത്. മാനുഷിക്ക് നിരവധി ഓഫറുകളാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമാ മോഹവും മാനുഷി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. സൂപ്പർ താരം അമിർ ഖാനൊപ്പം അഭിനയിക്കാൻ ആഗ്രമുണ്ടെന്ന് മാനുഷി അറിയിച്ചത്.
ലോകസുന്ദരി പട്ടം നേടി ഇന്ത്യയിലെത്തിയ മാനുഷിയോട് ഭാവിപരിപാടിയെ കുറിച്ചുള്ള പ്രാദേശിക ചാനലിന്റെ ചോദ്യത്തിനാണ് മാനുഷി തന്റെ ആഗ്രഹം അറിയിച്ചത്.ബോളിവുഡിൽ ഏറ്റവും സൗന്ദര്യമുള്ള താരമാരാണെന്ന ചോദ്യത്തിന് മാനുഷിയുടെ മറുപടി ഇങ്ങനെ, എല്ലാ താരങ്ങളും സൗന്ദര്യമുള്ളവരാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിനാൽ ഒരാളുടെ പേര് പറയാൻ എനിക്ക് പറ്റില്ല. പക്ഷേ, ബോളിവുഡിൽ അമിർ ഖാനൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്ന് മാനുഷി അറിയിച്ചു.
അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം വളരെ വെല്ലുവിളി നേരിടുന്നതാണ്. അതേസമയം അദ്ദേഹത്തിന്റെ സിനിമകൾക്ക് ഒരു സന്ദേശം നൽകാനുണ്ടാകും. ഒപ്പം സമൂഹത്തിനോട് അടുത്ത് നിൽക്കുന്ന ചിത്രങ്ങളുമായിരിക്കും അത്.
ബോളിവുഡ് നടിമാരിൽ പ്രിയങ്ക ചോപ്രയാണ് തന്റെ പ്രിയ താരമെന്നും മാനുഷി പറഞ്ഞു.ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ തന്റെ മനസിൽ ഒന്നുമില്ലെന്നും അതിനെ കുറിച്ച് തനിക്ക് ഇപ്പോൾ ഒന്നും പറയാൻ പറ്റില്ലെന്നും താരം വ്യക്തമാക്കി.
2000ൽ പ്രിയങ്ക ചോപ്ര നേടിയ ലോകസുന്ദരിപട്ടം 2017ലാണ് മാനുഷിയിലൂടെ വീണ്ടും ഇന്ത്യയിലേക്കെത്തിയത്. ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് ഡൽഹിയിൽ മെഡിക്കൽ കോളെജ് വിദ്യാർത്ഥിയായ മാനുഷി.



