ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക്. ഹരിയാന സ്വദേശിയായ മാനുഷി ചില്ലർക്കാണ് പുരസ്‌ക്കാരം. 108 സുന്ദരിമാരെ പിന്തള്ളിയാണ് ഇന്ത്യൻ സുന്ദരി ലോകസുന്ദരിയായത്.

മിസ് ഇന്ത്യ 2017 വിജയിയായാണ് മാനുഷി ലോകമത്സരത്തിന് യോഗ്യത നേടിയത് . 
മെഡിസിൻ വിദ്യാർത്ഥിനിയാണ്‌ മാനുഷി

മെക്‌സിക്കോയിൽനിന്നുള്ള ആൻഡ്രിയ മിസ ഫസ്റ്റ് റണ്ണർ അപ്പായും ഇംഗ്ലണ്ടിൽനിന്നുള്ള സ്റ്റെഫാനി ഹിൽ സെക്കൻഡ് റണ്ണർ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി പ്യൂർട്ടോറിക്കയിൽനിന്നുള്ള സ്റ്റെഫാനി ഡെൽ വാലെ മാനുഷിയെ കിരീടമണിയിച്ചു.

ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യൻ വനിതയാണ് മാനുഷി ചില്ലർ. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡൻ, യുക്താ മുഖി എന്നിവരാണ് ഇതിനു മുന്പ് ഇന്ത്യയിൽനിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാർ.

അവസാനമെത്തിയ അഞ്ചു സുന്ദരിമാരിൽ നിന്ന് വിധി നിർണായകമായത് ഈ ചോദ്യമായിരുന്നു. ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ഏതിനാണ് നല്കുക ?

ആത്മവിശ്വാസത്തോടെ മാനുഷി മറുപടി പറഞ്ഞു.' ഒരു അമ്മയാണ്് ലോകത്തിൽ ഏററവും കൂടുതൽ ശമ്പളം നല്‌കേണ്ട വ്യക്തി. ഇത് പണത്തിന്റെയോ ഏതെങ്കിലും ജോലിയുടേയോ മാത്രം മൂല്യത്തിലല്ല. അമ്മ എന്ന പകരം വയ്ക്കാനാവാത്ത പദവിക്ക് നാം നൽകുന്ന സ്‌നേഹവും ആദരവും കൂടിയാണത്.

ഹരിയാനയിൽ നിന്നുള്ള ഈ സുന്ദരിക്ക് ഈ നേട്ടം ഒരു സ്വപ്‌ന ക്ഷാത്കാരമാണ്. ഡോക്ടർമാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡൽഹിയിലെ സെന്റ് തോമസ് സ്‌കൂൾ, സോനെപ്പട്ടിലെ ഭഗത് ഭൂൽ സിങ് വനിതാ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽനിന്നാണ് പഠനം പൂർത്തിയാക്കിയത്.

മെഡിക്കൽ പഠനത്തിനിടയിലും ഈ സ്വപ്‌നം മാനുഷി പിന്തുടർന്നു. മാനുഷി പറയുന്നു. ഈ യാത്ര എനിക്കു് മറക്കാനാവില്ല. അതു ജയിച്ചാലും തോറ്റാലും എന്റെ സ്വപ്‌നമായിരുന്നു ഈ വേദി. കുട്ടിക്കാലം മുതൽ ഞാനീ വേദി സ്വപ്‌നം കണ്ടിരുന്നു. ഇ്്‌പ്പോൾ അത് സ്വപ്‌നമല്ല, യാഥാർത്ഥ്യമായിരിക്കുന്നു.

 മാനുഷി ചില്ലർ ലോകസുന്ദരിപ്പട്ടം നേടുന്ന നിമിഷം കാണാം