- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുനാടൻ വാർത്ത ഫലം കണ്ടു; ഉദ്ഘാടന ചടങ്ങിലെ മറവി മാറി; ദേശീയ ഗെയിംസിൽ താരമായി മാനുവൽ ഫെഡറിക്; ഒളിമ്പിക് മെഡലുള്ള ഏക മലയാളിയെ സമാപന ചടങ്ങിൽ ആദരിച്ചു
തിരുവനന്തപുരം: ഒടുവിൽ മാനുവൽ ഫെഡറിക്കിന് അർഹതയുടെ അംഗീകാരമെത്തി. മറുനാടൻ മലയാളി ഉയർത്തിയ വിമർശനം തിരിച്ചറിഞ്ഞ് കേരളത്തിന്റെ ഏക ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ ദേശീയ ഗെയിംസ് വേദിയിൽ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. സമാപന ചടങ്ങിൽ മെഡൽ നൽകി തലശ്ശേരിക്കാരനെ ആദരിച്ചു. കേന്ദ്ര കായിക മന്ത്രി സർബാനന്ദ സൊനോവാളാണ് സംഘാടക സമിതിയുടെ ആ
തിരുവനന്തപുരം: ഒടുവിൽ മാനുവൽ ഫെഡറിക്കിന് അർഹതയുടെ അംഗീകാരമെത്തി. മറുനാടൻ മലയാളി ഉയർത്തിയ വിമർശനം തിരിച്ചറിഞ്ഞ് കേരളത്തിന്റെ ഏക ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ ദേശീയ ഗെയിംസ് വേദിയിൽ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. സമാപന ചടങ്ങിൽ മെഡൽ നൽകി തലശ്ശേരിക്കാരനെ ആദരിച്ചു. കേന്ദ്ര കായിക മന്ത്രി സർബാനന്ദ സൊനോവാളാണ് സംഘാടക സമിതിയുടെ ആദരം മാനുവൽ ഫെഡറിക്കിന് നൽകിയത്.
മുപ്പത്തഞ്ചാം ദേശീയ കായികമാമാങ്കത്തിന് തിരി തെളിഞ്ഞപ്പോൾ ഹൃദയവേദനയായിരുന്നു മലയാളത്തിന്റെ ഒരേയൊരു ഒളിമ്പിക്‌സ് ജേതാവ് തലശ്ശേരിക്കാരൻ ഫ്രഡറിക് മാനുവലിന് ലഭിച്ചത്. ആരും അദ്ദേഹത്തെ കേരളത്തിലെ ദേശീയ ഗെയിംസിന് വിളിച്ചില്ല. ഇത് മറുനാടൻ മലയാളി വാർത്തയായി നൽകി. പറ്റിയ പിശക് സർക്കാർ തിരിച്ചറിഞ്ഞു. അങ്ങനെ സമാപന ചടങ്ങിൽ ക്ഷണമെത്തി. പരിഭവം മറന്ന് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾവല കാത്ത മലയാളി ഒളിമ്പ്യൻ കാര്യവട്ട് എത്തി.
കേരളത്തിന്റെ ചരിത്രത്തിൽ അദ്ദേഹം മാത്രമേ ഒളിമ്പിക്‌സിൽ മെഡൽ ജേതാവായിട്ടുള്ളൂ. എന്തുകൊണ്ടും കേരളത്തിലെ ദേശീയ ഗെയിംസിൽ മുന്നിൽ നിൽക്കാൻ അർഹതയുള്ള വ്യക്തി, പക്ഷേ മുന്നിലെന്നല്ല, പിന്നിലും അദ്ദേഹത്തിനു സംഘാടക സമിതി സ്ഥാനം നൽകിയില്ല. ഉദ്ഘാടനത്തിന് 60,000 ക്ഷണക്കത്തുകൾ വിതരണം ചെയ്തിട്ടും ഒരെണ്ണം ആ അഭിമാനതാരത്തിന് അയയ്ക്കാനുള്ള മര്യാദ പോലും ഗെയിംസ് അധികൃതർ കാണിച്ചില്ല. എന്നാൽ മറുനാടൻ വാർത്തയോടെ വിഷയം സർക്കാരിന്റെ ശ്രദ്ധയിലെത്തി. മുഖ്യമന്ത്രിയുടേയും കായികമന്ത്രിയുടേയും ഇടപെടലിലൂടെ അഭിമാന താരം തിരുവനന്തപുരത്ത് എത്തി.
1972ൽ മ്യുണിക്ക് ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു മാനുവൽ ഫെഡറിക്. ഉത്തരേന്ത്യൻ ലോബിക്കു പോലും ഹോക്കിയുടെ സുവർണ്ണകാലത്ത് അംഗീകരിക്കേണ്ടി വന്ന പ്രതിഭ. പക്ഷേ സ്വന്തം നാട്ടിൽ ദേശീയകായികമേള നടക്കുമ്പോൾ അദ്ദേഹത്തെപ്പോലുള്ള ഒരാൾ അന്യനാകുന്നത് മലയാളികൾക്കാകെ അപമാനമാണെന്ന് വിമർശനം ഉയർന്നു. ഒരു കാലത്ത് രാജ്യത്തിന് അഭിമാനവും പ്രതീക്ഷയും നൽകിയിരുന്ന കായിക ഇനമായിരുന്നു ഹോക്കി. അങ്ങനെ പ്രതാപകാലത്ത് കേരളത്തിൽ നിന്ന് ഹോക്കി കളിച്ച് ദേശീയ ടീമിലെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. ഹോക്കിയിലെ ഉത്തരേന്ത്യൻ ലോബി പോലും അംഗീകരിച്ച മലയാളി.
ലോകത്തിലെ തന്നെ മികച്ച ഗോൾകീപ്പറായിരുന്നു മാനുവൽ ഫെഡറിക്. ഫ്രഡറിക ്മാനുവൽ വിരമിച്ചതിനു ശേഷം ഹോക്കിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഇതുവരെയും ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ആർമി ടീമിൽ കളിക്കാരനായിരുന്ന അദ്ദേഹം വിരമിച്ചതിനുശേഷം കേരളത്തിലെ ഹോക്കി ടീമിനെ സുസജ്ജമാക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായി സർക്കാരിനെയും, സ്പോർട്സ് കൗൺസിലിനെയും സമീപിച്ചുവെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. സൗജന്യമായി കേരളത്തിലെ ഹോക്കിടീമിനെ പരിശീലിപ്പിക്കാൻ അദ്ദേഹം സന്നദ്ധനായിരുന്നു. അതിനായി ഹോക്കി അക്കാദമിയുടെ നേതൃത്വം ഏറ്റെടുക്കാനും തയ്യാറായിരുന്നു.
എന്നാൽ കേരളത്തിലെ കായിക തമ്പുരാക്കന്മാർക്ക് ഫ്രഡറിക് മാനുവൽ എന്ന കായികപ്രതിഭയുടെ സേവനം ആവശ്യമില്ലായിരുന്നു. അവർക്ക് വേണ്ടത് ആജ്ഞാനുവർത്തികളായ ചില തൽപരകക്ഷികളെ മാത്രമായിരുന്നു. ഇത്തരം മനോഭാവമായിരുന്നു ഈ കായിക ഇനത്തിന്റെ തകർച്ചയ്ക്ക് കാരണമായതും. സ്ഥാനമാനങ്ങൾക്കോ, പ്രശസ്തിക്കോ വേണ്ടി പുറകെ നടക്കുന്ന സ്വഭാവവും അദ്ദേഹത്തിന് ഇല്ലായിരുന്നു. അതു നൽകിയ ജീവത പ്രാരാബ്ദങ്ങളും.
മൂന്ന് സെന്റ് ഭൂമിയുടെ പട്ടയത്തിനായിപോലും സർക്കാർ വാതിലുകൾ കയറി ഇറങ്ങി. ഒളിമ്പിക് മെഡൽ നേട്ടം കൈവരിച്ച എക മലയാളിക്ക് സ്വന്തമായി ഒരു നുള്ള് ഭൂമിയുണ്ടായിരുന്നില്ല. വർഷങ്ങൾക്ക് മുൻപ് സർക്കാർ മൂന്ന് സെന്റ് ഭൂമി അനുവദിച്ചെങ്കിലും പട്ടയവും നൽകിയില്ല. പട്ടയത്തിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന ഒളിംപ്യന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞു. കണ്ണൂർ പയ്യാമ്പലത്താണ് മൂന്ന് സെന്റ് ഭൂമി അനുവദിച്ചിട്ടുള്ളത്. ഇതെല്ലാം അറിയാവുന്നവരാണ് ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഈ കായിക പ്രതിഭയെ അകറ്റി നിർത്തിയത്.