- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയെക്കുറിച്ച് ഇനിയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരാനുണ്ട്; പലരും തുറന്ന് പറയാത്തത് ഭയം മൂലം; ജീവകാരുണ്യം 50 ശതമാനം പെരുപ്പിച്ച കണക്ക്; അമ്മയെ വിടാതെ ഗെയ്ൽ വീണ്ടും രംഗത്ത്
അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഇനിയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരാനുണ്ടെന്ന് ഗെയ്ൽ ട്രെഡ്വെൽ. മഠത്തിലെ രഹസ്യങ്ങൾ അറിയാവുന്ന പലരും ഭയം മൂലമാണ് അത് വെളിപ്പെടുത്താത്തതെന്നും ഗെയ്ൽ പറയുന്നു. പ്രമുഖ ദേശീയ മാദ്ധ്യമമായ തെഹൽക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ഗെയ്ൽ ട്രെഡ്വെൽ എഴുതിയ ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്,
അമൃതാനന്ദമയി മഠത്തെക്കുറിച്ച് ഇനിയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്തുവരാനുണ്ടെന്ന് ഗെയ്ൽ ട്രെഡ്വെൽ. മഠത്തിലെ രഹസ്യങ്ങൾ അറിയാവുന്ന പലരും ഭയം മൂലമാണ് അത് വെളിപ്പെടുത്താത്തതെന്നും ഗെയ്ൽ പറയുന്നു. പ്രമുഖ ദേശീയ മാദ്ധ്യമമായ തെഹൽക്കയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ഗെയ്ൽ ട്രെഡ്വെൽ എഴുതിയ ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്‌നെസ് (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓർമക്കുറിപ്പ്) എന്ന പുസ്തകത്തെച്ചൊല്ലി ഉയർന്ന വിവാദങ്ങളെത്തുടർന്ന് ഗെയ്‌ലിൽ നിന്ന് നേനരിട്ട് പ്രതികരണം ആരാഞ്ഞുകൊണ്ട് തെഹൽക്ക സൗത്ത് ഇന്ത്യ ബ്യൂറോ ചീഫ് ജീമോൻ ജേക്കബ് നടത്തിയ സമഗ്ര അഭിമുഖത്തിന്റെ പ്രധാനഭാഗങ്ങൾ.
- താങ്കൾ അമൃതാനന്ദമയി ആശ്രമത്തിൽ നിന്ന് പുറത്തുപോയിട്ട് 15 വർഷത്തിനുശേഷമാണ് ഇപ്പോൾ പുസ്തകവുമായി രംഗത്തെത്തിയത്. എന്തുകൊണ്ടാണ് ഇത്രയും താമസിച്ചത്?
വർഷങ്ങളോളമുള്ള വിശ്രമവും, നല്ല ഭക്ഷണവും, സുഹൃത്തുക്കളുടെ പിന്തുണയും, ജീവിതചര്യയും കൊണ്ടാണ് ഒരു ഉറച്ച കാഴ്ച്ചപ്പാട് എനിക്കുണ്ടായത്. മഠത്തിൽ നിന്ന് പുറത്തുവന്ന ആദ്യവർഷങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു. എന്റെ ആരോഗ്യം തന്നെ വളരെ മോശപ്പെട്ട അവസ്ഥയിലായിരുന്നു. വൈകാരികമായ പ്രശ്‌നങ്ങളും എന്നെ വളരെ അലട്ടിയിരുന്നു. മാനസികവേദനയും, ആശങ്കകളും, വഞ്ചിക്കപ്പെട്ടു എന്ന തോന്നലും, നഷ്ടബോധവുമെല്ലാം എന്റെ മനസ്സിൽ നിറഞ്ഞു. ഇത്തരത്തിലുള്ള ഒരു വെളിപ്പെടുത്തൽ പുറത്തുവന്നാൽ അതിനെ നേനരിടാനാവശ്യമായ മാനസിക കരുത്തോ ആശയ വ്യക്തതയോ എനിക്കുണ്ടായിരുന്നില്ല. എനിക്ക് സ്വയം മുറിവുണക്കാനുള്ള സമയം ആവശ്യമായിരുന്നു. ആദ്യ വർഷങ്ങളിൽ എല്ലാം മറക്കാനാണ് ഞാൻ ശ്രമിച്ചത്.
ഭയമുണ്ടായിരുന്നെങ്കിലും എന്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കേണ്ടതാണ് എന്നെനെിക്ക് തോന്നി. പൊതുജനങ്ങളോടും ലക്ഷക്കണക്കിന് അമൃതാനന്ദമയി ഭക്തരോടും ഇത് തുറന്നു പറയേണ്ട ധാർമ്മികമായ ഉത്തരവാദിത്വം എനിക്കുണ്ട്. അതിനാൽത്തന്നെ കഴിഞ്ഞ നാലുവർഷം പുസ്തകമെഴുത്തിൽ മുഴുകുകയായിരുന്നു ഞാൻ.
- താങ്കൾ പുസ്തകം കുറച്ചുകൂടി മുമ്പ് എഴുതിയിരുന്നെങ്കിൽ അതിലെ വെളിപ്പെടുത്തലുകൾ നൂറുകണക്കിന് ഭക്തരെ ആശ്രമത്തിൽ നിന്ന് പുറത്തുവരാൻ സഹായിക്കുമായിരുന്നു എന്നു കരുതുന്നുണ്ടോ?
എനിക്ക് ഈ പുസ്തകം ഇതിനുമുമ്പ് എഴുതാൻ കഴിയുമായിരുന്നില്ല. പുസ്തകം വസ്തുനിഷ്ഠമായി എഴുതാൻ എനിക്ക് അനുഭവങ്ങളിലേക്ക് തിരിച്ചു പോകേണ്ടി വന്നു. ഇത്തരം ഒരു അവസ്ഥ നേനരിടാനേനാ അതിനുശേഷമുണ്ടാകാനിടയുള്ള തിരിച്ചടികളെ എതിർത്തുനിൽക്കാനേനാ ഉള്ള ശക്തി എനിക്കന്നുണ്ടായിരുന്നില്ല. എന്റെ മുറിവുകളുണക്കാൻ എനിക്ക് സമയം വേണമായിരുന്നു. പൂർണ്ണമായും വികാര വിക്ഷോഭങ്ങളിൽ നിന്ന് മുക്തമാകാതെ പുസ്തകമെഴുതാൻ കഴിയുമായിരുന്നില്ല. എന്റെ ഹൃദയത്തിൽ നിന്ന് എഴുതിയില്ലങ്കിൽ അതിന്റ ലക്ഷ്യം തന്നെ മറ്റൊന്നാകുമായിരുന്നു. ഇതിനുമുമ്പ് ഈ പുസ്തം എഴുതിയിരുന്നെങ്കിൽ ഇത് ഒരിക്കലും ഇത്തരത്തിൽ ഒരു സാമൂഹ്യ സേവനമാകുമായിരുന്നില്ല.
- താങ്കൾ അമ്മയെ കൊല്ലാൻ ശ്രമിച്ചു എന്ന ആശ്രമത്തിന്റെ ആരോപണത്തെക്കുറിച്ച് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?
അത്തരം ആരോപണങ്ങളെ ഞാൻ പൂർണ്ണമായും നിഷേധിക്കുന്നു. അമ്മയെ കൊല്ലാൻ ശ്രമിച്ചു എന്നാരോപിക്കപ്പെടുന്ന സമയത്ത് അവരെ ഏറ്റവും അധികം സ്‌നേനഹിക്കുകയും അവർക്കായി ജീവിതം സമർപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ. എന്റെ സ്വഭാവത്തേയും വിശ്വാസ്യതയേയും ചോദ്യംചെയ്യാൻ ഇത്തരത്തിലുള്ള ഒട്ടേറെ തെറ്റായ കഥകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. തികച്ചും സത്യസന്ധമായ സംഭവങ്ങളെ ഞാൻ അമ്മയെ അപകടപ്പെടുത്താൻ നടത്തിയ ശ്രമങ്ങളായി തെറ്റായി ചിത്രീകരിക്കരിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള മൂന്ന് ആരോപണങ്ങളാണ് പ്രധാനമായും പ്രചരിക്കുന്നത്. അവയുടെ പിന്നിലെ യഥാർത്ഥ വസ്തുത ഇത്തരത്തിലാണ്
ഒരു ദിവസം ആശ്രമ പരിസരത്ത് കൂണുകൾ വളരുന്നത് ഞാൻ കണ്ടു. എന്റ സത്യസന്ധതകൊണ്ടും, അമ്മയോടുള്ള സ്‌നേഹം കൊണ്ടും ഞാൻ അത് അമ്മയ്ക്കായി പാകം ചെയ്തു. അവർ അതുകഴിച്ച് അത്യന്തം അവശയായി. പിന്നീട് അവ വിഷക്കൂണുകളായിരുന്നെന് ആയുർവേദ ഡോക്ടർ കണ്ടെത്തി. ഇതറിഞ്ഞ് ഞാൻ ആകെ തകർന്നുപോയി എന്നു മാത്രമല്ല കടുത്ത പശ്ചാത്താപം തോന്നുകയും ചെയ്തു.
സ്വീഡനിൽ വച്ചുണ്ടായ ബോട്ടപകടമായിരുന്നു മറ്റൊരു സംഭവം. അമ്മയും ഞാനും ഒരു ചെറിയ ബോട്ടിൽ തുഴയുകയായിരുന്നു. ആവേശത്തിനിടെ മറ്റൊന്നും ആലോചിക്കാതെ ഞാൻ എഴുനേനറ്റു. ഇത് കാരണം ആ ചെറിയ ബോട്ട് പെട്ടെന്ന് ചരിയുകയും സെക്കന്റുകൾക്കുള്ളിൽ മറിയുകയും ചെയ്തു. അമ്മയ്ക്ക് നീന്തൽ നന്നായി വശമുള്ളതിനാൽ പെട്ടെന്നുതന്ന മുകളിലെത്തി. ഇത് ഒരു വലിയ സംഭവമായിരുന്നില്ലെങ്കിലും എന്നെയും തീരത്ത് കണ്ടുകൊണ്ട് നിന്ന ഭക്തരേയും നന്നായി ഭയപ്പെടുത്തി.
അമ്മയ്ക്ക് മനപ്പൂർവ്വം ഓവർഡോസിൽ മരുന്നു നൽകി എന്നതാണ് മറ്റൊരു തെറ്റായ കഥ. അമ്മ പ്രമേഹ രോഗിയായിരുന്നതിനാൽ അവർക്ക് ഇൻസുലിൻ നൽകേണ്ട ചുമതല എനിക്കായിരുന്നു. പ്രമേഹരോഗികൾ കൃത്യമായി ഭക്ഷണം കഴിക്കുകയും രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം തുടർച്ചയായി പരിശോധിക്കുകയും വേണം. എന്നാൽ അമ്മ ചോറും അൽപ്പം കറിയും മാത്രം ഭക്ഷിച്ച് മണിക്കൂറുകളോളം ഭക്തരോടൊപ്പം ചെലവഴിക്കുമായിരുന്നു. അതിനാൽത്തന്നെ അവരുടെ രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം പെട്ടെന്ന് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഈ സാഹചര്യത്തിൽ അവർക്കാവശ്യമായ കൃത്യം അളവ് ഇൻസുലിൻ നൽകുക അസാധ്യമായിരുന്നു. 20 വർഷത്തിനിടെ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇവയൊന്നും അമ്മയുടെ ജീവന് ഭീഷണിയായിരുന്നില്ല. പക്ഷേ ഇവയെല്ലാം എന്റെ എന്റെ സ്വഭാവത്തേയും വിശ്വാസ്യതയേയും തെറ്റായി ചിത്രീകരിക്കാൻ ഉപയോഗപ്പെടുത്തുകയായിരുന്നു.
- ലോകത്തെമ്പാടും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ അമൃതാനന്ദമയി നടത്തുന്നുണ്ട്. അവ സത്യമല്ലേ?
അമ്മ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ എത്ര സംഭാവനകൾ ലഭിക്കുന്നുണ്ടെന്നും അവ എങ്ങോട്ടു പോകുന്നു എന്നുമാണ് ആർക്കും അറിയാത്തത്. ഞാൻ ആശ്രമത്തിൽ ഉണ്ടായിരുന്നപ്പോൾ സംഭാവനകൾ പലപ്പോഴും അമ്മയുടെ കുടുംബത്തിന് നല്കിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കണക്കുകൾ പലപ്പോഴും പെരുപ്പിച്ചുകാട്ടുകയും ചെയ്തിരുന്നു. ഇത് അവിടെ ഒരു സാധാരണ സംഭവമായിരുന്നു. വർഷങ്ങൾക്കു മുമ്പ് ആശ്രമത്തിലെ അക്കൗണ്ടുകളുടെ ചുമതലയുള്ള വ്യക്തി പാവപ്പെട്ടവർക്കായി നിർമ്മിച്ച വീടുകളുടെ കണക്ക് 50 ശതമാനം പെരുപ്പിച്ച് കാട്ടുകയുണ്ടായി. അതിനുശേഷം അദ്ദേഹം ഇതേക്കുറിച്ച് മറ്റൊന്നും സംസാരിച്ചിട്ടില്ല.
ഞാൻ 14 വർഷം മുമ്പ് അവിടെ നിന്ന് പുറത്തുവന്നതാണ്. ഇപ്പോൾ അവിടെ എന്തു നടക്കുന്നു എന്നെനെിക്കറിയില്ല. എന്നാൽ സംഭാവനയായി ലഭിച്ച വൻതുക വിദേശ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി വിശ്വസനീയമായ റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ പണം നൽകിയവർ ആഗ്രഹിക്കുന്ന രീതിയിൽ അവ ചെലവാക്കപ്പെടുന്നില്ല. രാഷ്ട്രീയ നേനതാക്കൾക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും ശസ്ത്രക്രിയകളുൾപ്പടെ ചെലവേറിയ ചികിൽസകൾ അമൃത ആശുപത്രികളിൽ സൗജന്യമായി നൽകുന്നുണ്ട്. ലഭിക്കുന്ന സംഭാവനയുമായി താരതമ്യം ചെയ്യുമ്പോൾ പാവപ്പെട്ടവർക്കായി വളരെക്കുറച്ച് സഹായങ്ങൾ മാത്രമേ ചെയ്യുന്നുള്ളൂ. ഇക്കാര്യങ്ങൾ സർക്കാരും മാദ്ധ്യമപ്രവർത്തകരും അനേന്വഷിക്കേണ്ടതാണ്. എങ്ങനെ തങ്ങൾക്ക് ഇത്രമാത്രം സ്വത്തുണ്ടായി എന്ന് അമ്മയുടെ കുടുംബത്തിന് തെളിയിക്കാനാകുമോ?
അമ്മയും മുതിർന്ന സ്വാമിമാരും സ്വർണ്ണക്കള്ളക്കടത്തു നടത്തുന്നതായും പണം ബന്ധുക്കളുടെ
- അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായും താങ്കൾ ആരോപിച്ചിരുന്നു. എന്നെങ്കിലും ഇത്തരം ഇടപാടുകളെ സർക്കാർ നിരീക്ഷിച്ചിരുന്നതായി താങ്കൾ ഓർക്കുന്നുണ്ടോ?
സ്വർണ്ണക്കള്ളക്കടത്തിനേനക്കുറിച്ചോ, അമ്മയുടെ കുടുംബത്തിന്റെ സ്വകാര്യസ്വത്ത് വർധിച്ചതിനേനക്കുറിച്ചോ ഒരുതരത്തിലുള്ള അനേന്വഷണവും നടന്നതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ ഒരിക്കൽ ഒരു ഓഡിറ്റ് നടന്നേക്കാൻ സാധ്യതയുണ്ട് എന്ന വിവരം ലഭിച്ചിരുന്നു. ഇക്കാര്യം ഞാൻ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിനേനക്കുറിച്ച് അമ്മക്ക് ആശങ്കയുണ്ടായിരുന്നു. ഞങ്ങൾ ഗുജറാത്തിൽ പര്യടനം നടത്തുമ്പോഴാണ് അമ്മയ്ക്ക് റെയ്ഡിനേനക്കുറിച്ചും ഓഡിറ്റിനേനക്കുറിച്ചും വിവരം ലഭിക്കുന്നത്. പിന്നീട് എന്തു സംഭവിച്ചു എന്നെനെിക്കറിയില്ല. എന്നാൽ അക്കാലത്ത് ആശ്രമത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ഇതേക്കുറിച്ച് എന്റെ ഫേസ്ബുക്ക് ബ്ലോഗിൽ എഴുതുകയുണ്ടായി. ഞാൻ എഴുതിയതെല്ലാം സത്യമായിരുന്നെ്നും അമ്മയുടെ നിർദ്ദേശമനുസരിച്ച് ക്യാന്റീനിലെ അക്കൗണ്ട് ബുക്കുകൾ താൻ കത്തിച്ചതായും അവർ എഴുതിയിരുന്നു.
വീണ്ടും പറയുന്നു; ഞാൻ 14 വർഷമായി അവിടെ നിന്നും പോന്നിട്ട്. ചിലപ്പോൾ അവിടെ കാര്യങ്ങൾ മാറിയിട്ടുണ്ടാകാം. ശരിയായ അനേന്വഷണത്തിലൂടെ അവിടുത്തെ സ്വത്തുസംബന്ധിച്ച ചില ചോദ്യങ്ങൾക്കെങ്കിലും ഉത്തരം ലഭിക്കും.
താങ്കളുടെ പുസ്തകം ആശ്രമത്തിലെ തെറ്റായ കീഴ്വഴക്കങ്ങൾ പുറത്തുകൊണ്ടുവന്നു. ലോകം മുഴുവൻ ആരാധിക്കുന്ന ഒരു വ്യക്തിയുടെ യഥാർത്ഥമുഖം പുറത്തുകൊണ്ടുവരാനും ശ്രമിച്ചു. എന്നാൽ താങ്കളുടെ പുസ്തകത്തെ പിൻതാങ്ങുന്ന കൂടുതൽ തെളിവുകൾ താങ്കളുടെ പക്കലുണ്ടോ?
അമ്മയെക്കുറിച്ച് പൊതുസമൂഹത്തിന്റ കാഴ്ച്ചപ്പാടുകൾക്ക് വിരുദ്ധമായ അവരുടെ ശാരീരികവും മാനസികവുമായ പീഡനങ്ങളേക്കുറിച്ചുള്ള പലരുടേയും വിവരണങ്ങളും അവരുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഇന്റർനെറ്റിൽ ധാരാളമുണ്ട്. എന്റെ പുസ്തകത്തിലെ വിവരങ്ങൾ സാക്ഷ്യപ്പെടുത്താൻ കഴിയുന്ന ഒട്ടേറെ ആളുകളെ എനിക്കറിയാം. സാധാരണ സ്ത്രീകളേപ്പോലെ അമ്മയ്ക്ക് ആർത്തവമുണ്ടാകുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്താനാകുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. അവരുടെ ദിവ്യത്വം തെളിയിക്കാനായി അവരുടെ ആത്മകഥയിൽ പറയുന്ന ഇക്കാര്യം തെറ്റാണെന്ന് തെളിയിക്കാൻ കഴിയുന്ന ഒട്ടേ#െറ സാക്ഷികൾ ആശ്രമത്തിൽ തന്നെയുണ്ട്.
എന്നാൽ ഇക്കാര്യമറിയാവുന്ന ആളുകൾ മുമ്പോട്ടു വരുവാൻ ഭയപ്പടുകയാണ്. അവർ ഇന്ത്യയിൽ താമസിക്കുന്നവരോ ആശ്രമത്തോടടുത്ത് ബന്ധുക്കൾ ഉള്ളവരോ ആണ്. അവർക്ക് അപകടമുണ്ടായേക്കുമെന്ന് കരുതി എല്ലാവരും മിണ്ടാതിരിക്കുകയാണ്. മറ്റുള്ളവരാകട്ടെ കാര്യങ്ങൾ പുറത്തുപറയുന്നതിലൂടെ ഉണ്ടാകാവുന്ന വൈകാരിക സമ്മർദ്ദം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. പലർക്കും പല ശിക്ഷകളും ദുരനുഭവങ്ങളും ഇതിനേനാടകം തന്നെ സഹിക്കേണ്ടി വന്നിട്ടുണ്ട്. തങ്ങളുടെ ജോലിയേയും, ഉപജീവനത്തേയും ഇതെങ്ങനെ ബാധിക്കും എന്നുകരുതി മിണ്ടാതിരിക്കുന്നവരുമുണ്ട്.
- കഴിഞ്ഞ നവംബറിൽ പുസ്തകം പുറത്തിറങ്ങിയതിനുശേഷം താങ്കൾക്ക് ഭീഷണിയുണ്ടായിട്ടുണ്ടോ?
എന്നെക്കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ ഇ മെയിലുകൾ എനിക്കു ലഭിച്ചു. എന്റെ സ്വഭാവത്തെ താറടിക്കാനുള്ള ആശ്രമത്തിന്റെ ശ്രമങ്ങൾ തന്നെയാണ് ഇവയിലുള്ളത്.
- താങ്കൾ അമ്മയുടെ സ്വാധീനത്തെ ഭയപ്പെടുന്നുണ്ടോ?
അവർക്ക് ലോകത്താകമാനം ആരാധകരുണ്ട്. അവരിൽ ഭൂരിഭാഗവും വളരെ നല്ല മനുഷ്യരും. എന്നാൽ എനിക്ക് ഭീഷണി ഇ-മെയിലുകൾ അയക്കുന്നവരെപ്പോലെയുള്ള ഭ്രാന്തൻമാരും ഇക്കൂട്ടത്തിലുണ്ട്. അത്തരക്കാർ അമ്മയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനായി ഏതറ്റം വരെപ്പോകാനും തയ്യാറാണ്.
- താങ്കളുടെ പുസ്തകം ഇന്ത്യയിൽ നിരോധിക്കപ്പെടുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
എന്റെ അനുഭവങ്ങൾ പൂർണ്ണമായും സത്യമാണ്. അത് അവരുടെ ഭക്തർക്ക് അംഗീകരിക്കാനാകുന്നതുമല്ല. അതുകൊണ്ട് എന്റെ പുസ്തകം നിരോധിക്കാൻ തീവ്രശ്രമമുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.
- താങ്കളുടെ പുസ്തകത്തിനനുകൂലമായി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയാണല്ലോ...
അമൃതാമന്ദമയിക്കും അവരുടെ പ്രസ്ഥാനത്തിനും കേരളത്തിലും ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന്റെ തെളിവാണിത്. എന്തൊക്കെയോ തെറ്റായി സംഭവിച്ചു എന്ന് തെളിയിക്കുന്ന ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊലീസിനെ ഉപയോഗിക്കുന്നത് എന്നെ അസ്വസ്ഥമാക്കുന്നു. ഇവ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് മാത്രമല്ല പ്രതികരിക്കുന്നവരെ വേട്ടയാടാനുള്ള നീക്കവും കൂടിയാണ്.
- കുറ്റവാളിക്കെതിരെ പ്രതികരിച്ചവരെ ശിക്ഷിക്കുന്ന കാടത്തം ആർക്കു വേണ്ടി? ആൾ ദൈവങ്ങൾക്കെതിരെ പിണറായിയും സുധീരനും ഒന്നിക്കട്ടെ: അമ്മ ഞങ്ങൾക്കെതിരെ കൂടി കേസ് കൊടുക്കട്ടെ
- അമൃതാനന്ദമയി മഠത്തിൽ നടക്കുന്ന അരുതാത്ത കാര്യങ്ങളെക്കുറിച്ച് അനേന്വഷണം വേണമെന്ന് പിണറായി; മഠത്തിലെ നല്ല കാര്യങ്ങൾ മറക്കരുതെന്ന് മുഖ്യമന്ത്രി; ഒടുവിൽ പിണറായി പിണറായിയായി; ഉമ്മൻചാണ്ടി ഉമ്മൻചാണ്ടിയും
- അമൃത മഠം അദ്ധ്യാത്മിക കൊള്ളസംഘം; പ്രകോപിതനായ യുവാവിനെ ശാന്തനാക്കാൻ കഴിയാത്ത അമ്മ സന്യാസിനി പോലുമല്ല: സ്വാമി സന്ദീപാനന്ദഗിരി മറുനാടൻ മലയാളിയോട്
- ആശ്രമം വിട്ടശേഷം ഗായത്രി എഴുതിയ കത്തിൽ ആശ്രമജീവിതത്തെക്കുറിച്ച് ആവോളം സൂചനകൾ; 'അമ്മ'യെ കാക്കാൻ അനുയായികൾ പുറത്തുവിട്ട എഴുത്ത് തിരിഞ്ഞുകുത്തുന്നു
- അമ്മ വിവാദം ഒതുക്കലുകളെ അതിജീവിച്ച് ചൂടുപിടിക്കുന്നു; മംഗളം പത്രം കത്തിച്ചു;സമരവുമായി ഡിവൈഎഫ്ഐ; നയംവ്യക്തമാക്കി പിണറായിയും ഉമ്മൻചാണ്ടിയും
- ഗെയിലിന്റെ പുസ്തകം അമൃതാനന്ദമയിക്കെതിരല്ല ഒരു സ്ത്രീയുടെ അത്മകഥയാണ്; 90 ശതമാനം മാദ്ധ്യമങ്ങളും ആൾദൈവങ്ങൾക്കനുകൂലം; കേസിനെ ഭയമില്ല; വിവാദ വിഷയത്തിൽ എഴുത്തുകാരൻ സക്കറിയ മറുനാടൻ മലയാളിയോട്
- അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കില്ലെന്ന് രമേശ് ചെന്നിത്തല; പുസ്തകത്തിലെ ഉള്ളടക്കത്തെക്കുറിച്ച് സർക്കാരിന് അറിയേണ്ട കാര്യമില്ലെന്നും ആഭ്യന്തരമന്ത്രി
- അമൃതാനന്ദമയിക്കെതിരെ പ്രചരണം നടത്തിയവർക്കെതിരായ കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് നിയമവിദഗ്ദർ; കേസെടുക്കുമെന്ന ഭീഷണി വിവാദം തണുപ്പിക്കാൻ
ബലാൽസംഗം ആരോപിക്കപ്പെട്ടപ്പോൾ മൗനം; ഫെയ്‌സ് ബുക്കിലൂടെ പ്രചരണം നടത്തിയവർക്കെതിരെ കേസ്; അമ്മയെ കാക്കാൻ കാക്കിപ്പട രംഗത്ത്; സൈബർ നിയമത്തിന്റെ പേരിൽ അനേകരെ പീഡിപ്പിക്കാൻ ഒരുങ്ങി പൊലീസ് - അമ്മയുടെ ശിഷ്യപ്രമുഖൻ വീടുകളിൽ പൂജയ്ക്കുപോകുന്നത് യുവതികളെ വളയ്ക്കാൻ; പൂജാമുറിയിൽവച്ച് കീഴ്പ്പെടുത്തിയെന്ന് യുവതിയുടെ കത്ത്
- അമൃതാനന്ദമയിക്ക് എതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് വി ടി ബൽറാം; ആൾ ദൈവങ്ങളെ വളർത്തിയതിൽ വലിയ പങ്ക് മാദ്ധ്യമങ്ങൾക്ക്; ഉദ്യോഗസ്ഥർ ഇത്തരക്കാരുടെ പുകഴ്ത്തലുകാരായി
- എത്ര തമ്പുരാന്മാർ കാൽകഴുകി വെള്ളംകുടിച്ചാലും ആ ജീൻ ഹിസ്റ്റീരിയ ബാധിച്ചുതുള്ളിയ സുധാമണിയുടേത് തന്നെ; തുറന്നുപറഞ്ഞ് ജയരാജൻ
- അമ്മയ്ക്ക് അവിഹിത ബന്ധം; അമൃതസ്വരൂപാനന്ദ നിരവധിതവണ ക്രൂരമായി ബലാത്സംഗം ചെയ്തു; ആശ്രമംവിട്ടത് അമൃതാനന്ദമയിയുടെ പച്ചത്തെറി സഹിക്കാനാവാതെ; ഗായത്രിയുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടലോടെ കേരളം
- അമൃതാനന്ദമയിയുടെ ശതകോടികൾ സ്വിസ് ബാങ്കിൽ; ആശ്രമം പീഡന കേന്ദ്രം; വിവാദ വെളിപ്പെടുത്തലുമായി 20 വർഷം മഠത്തിൽ കഴിഞ്ഞ ശിഷ്യ
ട്രെഡ്‌വെലിന്റ (ഗായത്രി) വിശുദ്ധ നരകത്തിന്റെ വിവാദ ഇരുപതാം അദ്ധ്യായത്തിന്റെ പരിഭാഷ
courtesy: Tehelka