- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം 'പുലിമുരുകനെ' ആദ്യദിന കളക്ഷനിൽ മറികടന്ന് മന്യം പുലി; ആന്ധ്രയിലും, തെലുങ്കാനയിലുമായി അഞ്ച് കോടിക്ക് മുകളിൽ ചിത്രം നേടിയെന്ന് റിപ്പോർട്ട്; കേരളത്തിന് പുറത്ത് മലയാളി സൂപ്പർതാര ചിത്രത്തിന് ലഭിക്കുന്ന വമ്പൻ സ്വീകരണം; തെലുങ്ക് സിനിമയിൽ ശക്തമായ സാന്നിധ്യം അറിയിച്ച് മോഹൻലാൽ
ഹൈദരാബാദ്: മലയാള സിനിമയിലെ ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ പുലിമുരുകൻ 100 കോടി തികച്ച് കുതിപ്പു തുടരുകയാണ്. ഇതിനിടെ ലാൽ ആരാധകർക്ക് സന്തോഷം പകർന്ന് തെലുങ്കിലും മോഹൻലാൽ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്. പുലിമുരുകന് മലയാളിത്തിൽ എന്ത് സ്വീകരണമാണോ ലഭിച്ചത് സമാനമായ വിധത്തിലാണ് തെലുങ്കിലും ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോക്‌സോഫീസ് കലക്ഷനിൽ പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യം പുലി' ആദ്യദിനകളക്ഷനിൽ മലയാളം പതിപ്പിനെ കടത്തിവെട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. തെലുങ്ക് മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മലയാളം 'പുലിമുരുകനെ' ആദ്യദിന കളക്ഷനിൽ മറികടന്നിട്ടുണ്ട്'. ഒക്ടോബർ ഏഴിന് കേരളത്തിനും മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലുമായി 331 സ്‌ക്രീനുകളിലാണ് പുലിമുരുകൻ റിലീസായത്. എന്നാൽ ഈ വെള്ളിയാഴ്ച മന്യം പുലി എത്തിയത് 350 സ്‌ക്രീനുകളിലും. ഒരു മലയാളചിത്രത്തിന്റെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനായിരുന്നു പുലിമുരുകന്റേത്. 4.06 കോടി. എന്നാൽ തെലുങ്ക് മാദ്ധ്യമങ്ങളിൽ വരുന്
ഹൈദരാബാദ്: മലയാള സിനിമയിലെ ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ പുലിമുരുകൻ 100 കോടി തികച്ച് കുതിപ്പു തുടരുകയാണ്. ഇതിനിടെ ലാൽ ആരാധകർക്ക് സന്തോഷം പകർന്ന് തെലുങ്കിലും മോഹൻലാൽ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്. പുലിമുരുകന് മലയാളിത്തിൽ എന്ത് സ്വീകരണമാണോ ലഭിച്ചത് സമാനമായ വിധത്തിലാണ് തെലുങ്കിലും ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോക്‌സോഫീസ് കലക്ഷനിൽ പുലിമുരുകന്റെ തെലുങ്ക് പതിപ്പ് മന്യം പുലി' ആദ്യദിനകളക്ഷനിൽ മലയാളം പതിപ്പിനെ കടത്തിവെട്ടിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. തെലുങ്ക് മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മലയാളം 'പുലിമുരുകനെ' ആദ്യദിന കളക്ഷനിൽ മറികടന്നിട്ടുണ്ട്'.
ഒക്ടോബർ ഏഴിന് കേരളത്തിനും മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലുമായി 331 സ്‌ക്രീനുകളിലാണ് പുലിമുരുകൻ റിലീസായത്. എന്നാൽ ഈ വെള്ളിയാഴ്ച മന്യം പുലി എത്തിയത് 350 സ്‌ക്രീനുകളിലും. ഒരു മലയാളചിത്രത്തിന്റെ എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനായിരുന്നു പുലിമുരുകന്റേത്. 4.06 കോടി. എന്നാൽ തെലുങ്ക് മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇതിന് മേലെയാണ് മന്യം പുലിയുടെ ആദ്യദിന കളക്ഷൻ. 5 കോടിക്ക് മുകളിൽ ചിത്രം വെള്ളിയാഴ്ചത്തെ പ്രദർശനങ്ങളിൽ നിന്നുമാത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുലിമുരുകനെപ്പോലെ മന്യം പുലിക്കും ആദ്യദിനം മികച്ച അഭിപ്രായമാണ് നേടാനായത്. ശനിയാഴ്ച ഹൈദരാബാദിലും പരിസരപ്രദേശങ്ങളിലുമുള്ള സ്‌ക്രീനുകളിൽ മാത്രം 80 പ്രദർശനങ്ങളുണ്ട് ചിത്രത്തിന്. മൾട്ടിപ്ലെക്‌സുകളും സാധാരണ സ്‌ക്രീനുകളും ഉൾപ്പെടെയുള്ളതാണ് ഇത്. കൊരട്ടല ശിവയുടെ സംവിധാനത്തിൽ ജൂനിയർ എൻടിആറിനൊപ്പം മോഹൻലാൽ നിറഞ്ഞാടി ജനതാ ഗ്യാരേജ് തെലുങ്കിലെ ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്‌ബെസ്റ്റർ ചിത്രമായിരുന്നു. ഇതോടെ തമിഴ് പ്രേക്ഷകർക്ക് പരിചിതനായി എന്നതാണ് മന്യം പുലിക്കും മികച്ച സ്വീകരണം ലഭിക്കാൻ ഇടയാക്കിയത്.
പുലിമുരുകനിലെ വില്ലൻകഥാപാത്രം 'ഡാഡി ഗിരിജ'യെ അവതരിപ്പിച്ചത് പ്രമുഖ തെലുങ്ക് നടൻ ജഗപതി ബാബുവാണ്. ജഗപതിയുടെ സാന്നിധ്യമുണ്ടെങ്കിലും മോഹൻലാലിന്റെ നായകത്വം വിളിച്ചുപറയുന്നത് തന്നെയാണ് 'പുലിമുരുകന്റെ' തെലുങ്ക് പോസ്റ്ററുകൾ. കേരളത്തിലേതിനു സമാനമായ രീതിയിൽ വൻ ആഘോഷങ്ങളോടെയായിരുന്നു തെലുങ്കിൽ ഡബ്ബുചെയ്ത് ചിത്രത്തിന്റെ റിലീസ്.
നിറഞ്ഞുകവിഞ്ഞ സദസ്സിൽ കേരളത്തിലേതിന് സമാനമായിരുന്നു ആന്ധ്രയിലും ലാലിന്റെ പുലിമുരുകന് ആദ്യഷോയ്ക്ക് ലഭിച്ച വരവേൽപ്പെന്നാണ് ടോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതോടെ ആന്ധ്രയിൽ വൻ വിജയയമായ ജനതാഗാരേജിന് സമാനമായ രീതിയിൽ മന്യം പുലിയും വൻ വിജയമാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
വിവിധ തെലുങ്ക് സിനിമാ പോർട്ടലുകളിൽ മികച്ച റിവ്യൂകളാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 125 കോടി പിന്നിട്ട് വൻവിജയമായ ജനതാ ഗാരേജിന് ശേഷം തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലെത്തിയ മോഹൻലാൽ ചിത്രമെന്ന നിലയിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ആക്ഷൻ രംഗങ്ങളുടെ മികവിനെക്കുറിച്ചും മോഹൻലാലിന്റെ സാഹസിക പ്രകടനത്തെക്കുറിച്ചും വാചാലമാകുന്ന ട്വീറ്റുകളാണ് സിനിമയുടെ ആദ്യ പ്രദർശനത്തിന് പിന്നാലെ വന്നത്.