ലയാളത്തിൽ ചരിത്രം കുറിച്ച 'പുലിമുരുകൻ' തെലുങ്കിൽ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ തെലുങ്ക് ടീസർ പുറത്തിറങ്ങി. മൊഴിമാറ്റിയാണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിനെത്തുന്നത്. മന്യംപുലി എന്നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര്.

മലയാളത്തിൽ പുറത്തിറങ്ങിയ ടീസറിൽ നിന്നും വ്യത്യസ്തമായാണ് തെലുങ്ക് ടീസർ ഒരുക്കിയിരിക്കുന്നത്. മലയാളം ടീസറിൽ ഉൾപ്പെടുത്താത്ത ഭാഗങ്ങൾ തെലുങ്ക് പതിപ്പിൽ ഉൾപ്പെടുത്തിയിടുണ്ട്. തെലുങ്ക് നടൻ ജഗപതി ബാബുവിന് പ്രാധാന്യം നൽകിയാണ് ടീസർ ഒരുക്കിയിട്ടുള്ളത്.

പ്രശസ്ത നിർമ്മാതാവ് കൃഷ്ണറെഡ്ഢിയാണ് സിനിമയുടെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്. തെലുങ്കിൽ വൻ വിജയമായ ജനതാ ഗാരേജിലെ മോഹൻലാലിന്റെ വേഷം തെലുങ്ക് പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ചിരുന്നു. ഇതിനാൽ തന്നെ തെലുങ്ക് റിലീസിനെ ഏവരും ആകാംഷയോടെയാണ് നോക്കിക്കാണുന്നത്.