- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശം ബഹിഷ്കരിക്കണമെന്ന് മാവോയിസ്റ്റുകൾ; ജനകീയ അധികാരം ജനകീയ യുദ്ധത്തിലൂടെ നേടിയെടുക്കാമെന്ന് സിപിഐ മാവോയിസ്റ്റിന്റെ നോട്ടീസ്
കോഴിക്കോട് : തദ്ദേശഭരണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകൾ രംഗത്ത്. ജനകീയ അധികാരം ജനകീയ യുദ്ധത്തിലൂടെ നേടിയെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആഹ്വാനം ചെയ്യുന്ന നോട്ടീസ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി നേതാവ് ജോഗിയുടെ പേരിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞടുപ്പിൽ അട്ടപ്

കോഴിക്കോട് : തദ്ദേശഭരണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകൾ രംഗത്ത്. ജനകീയ അധികാരം ജനകീയ യുദ്ധത്തിലൂടെ നേടിയെടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആഹ്വാനം ചെയ്യുന്ന നോട്ടീസ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി നേതാവ് ജോഗിയുടെ പേരിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞടുപ്പിൽ അട്ടപ്പാടിയിലെ പന്ത്രണ്ട് ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിന് തൊട്ടുപിറകെയാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. ആദിവാസികളെക്കൊണ്ട് വോട്ടുചെയ്യിക്കാതെ ജനാധിപത്യ ഭരണകൂടത്തോടുമുള്ള എതിർപ്പ് പ്രകടിപ്പിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആവശ്യം. ഇത് കണക്കിലെടുത്താണ് ഭീഷണിയുള്ള ബൂത്തുകളുടെ പട്ടിക പൊലീസ് തയ്യാറാക്കിയത്.
ജനാധിപത്യ ഭരണകൂടത്തോടുള്ള എതിർപ്പ് ആദിവാസികൾ പ്രകടിപ്പിക്കണമെന്നാണ് മാവോയിസ്റ്റുകളുടെ ആഹ്വാനം. അതായത് വോട്ട് ചെയ്യാൻ പാടില്ല. ഇതിനായി അട്ടപ്പാടിമേഖലയിൽ മാവോയിസ്റ്റുകൾ തുടങ്ങിയതായി വിവരമുണ്ട്. രൂപേഷ് ഉൾപ്പെടുന്ന അഞ്ചംഗ മാവോയിസ്റ്റുകളുടെ അറസ്റ്റിനുശേഷം അട്ടപ്പാടി മേഖലയിൽ സജീവമല്ലാതിരുന്ന മാവോയിസ്്റ്റുകൾ പൊലീസ് ഏറ്റുമുട്ടലിലൂടെ വാർത്തകളിലിടംപിടിച്ചു. ഇതും കരുതിക്കൂട്ടിയുള്ള നടപടിയാണെന്നാണ് നിരീക്ഷണം.
ഈ പശ്ചാത്തലത്തിൽ അട്ടപ്പാടി മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും.

