- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊറോണ മൂലം പട്ടിണിയിലായി മാവോയിസ്റ്റുകളും; ആവശ്യമുള്ള റേഷനോ മരുന്നുകളോ യഥാക്രമം ശേഖരിക്കാൻ കഴിയുന്നില്ല; ആയുധം ശേഖരിക്കാനും പറ്റാത്ത അവസ്ഥ; മുഴുപട്ടിണിയിലേക്കെന്ന് പൊലീസ് വൃത്തങ്ങൾ
റായ്പൂർ :കൊറോണ വൈറസ് മോവോയിസ്റ്റുകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതായി ഛത്തീസ്‌ഗഡ് പൊലീസ്. ഇന്ന് രാവിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ള പ്രദേശത്ത് നിന്നും പൊലീസ് ചില കത്തുകളും രേഖകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ പ്രതികരണം.
മാർച്ച് 21 ന് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 25 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും കത്തുകളിലൊന്നിൽ സൂചിപ്പിച്ചിട്ടുണ്ട്.രേഖകളും കത്തുകളും പരിശോധിച്ചതിൽ നിന്നും മാവോയിസ്റ്റുകൾ വലിയ പ്രതിസന്ധിയാണ് നിലവിൽ നേരിടുന്നതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇവർക്ക് ആവശ്യമുള്ള റേഷനോ മരുന്നുകളോ യഥാക്രമം ശേഖരിക്കാൻ കഴിയുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.കൊറോണയുടെ പശ്ചാത്തലത്തിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കിയതിനാൽ ഭീകരർക്ക് ആയുധങ്ങളും മറ്റും കൈമാറുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്
മറുനാടന് ഡെസ്ക്