- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ ഫാമിലി ബാങ്ക്വറ്റ് നടത്തി
ഫിലാഡൽഫിയ: നാൽപ്പതു വർഷത്തെ മഹത്തായ സേവന പാരമ്പര്യമുള്ള അമേരിക്കയിലെ മലയാളി സംഘടനകളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) വളരെയേറെ കാലങ്ങൾക്കുശേഷം വിപുലമായ രീതിയിൽ ഫാമിലി ബാങ്ക്വറ്റ് നടത്തി. ഒക്ടോബർ 28-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 9 വരെ പെൻസിൽവേനിയയിലെ 50 ബസ്റ്റിൽടൺ പൈക്കിലുള്ള ബ്രൂക്സൈഡ് മാനർ ബാങ്ക്വറ്റ് ഹാളിൽ നടന്ന ബാങ്ക്വറ്റിൽ മാപ്പ് ഫാമിലിയെ കൂടാതെ ന്യൂയോർക്ക്, ന്യൂജേഴ്സി, വാഷിങ്ടൺ എന്നീ സ്റ്റേറ്റുകളിൽ നിന്നു വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. 1979-ൽ സ്ഥാപിതമായ ഈ സംഘടനയുടെ വളർച്ചയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നിരവധിയാളുകൾ ബാങ്ക്വറ്റിൽ സംബന്ധിച്ചു. 29 വർഷക്കാലം ഈ സംഘനയിൽ കമ്മിറ്റി മെമ്പർ മുതൽ പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ച യോഹന്നാൻ ശങ്കരത്തിൽ ആയിരുന്നു ബാങ്ക്വറ്റ് കമ്മിറ്റി ചെയർമാൻ. അദ്ദേഹത്തോടൊപ്പം തോമസ് എം ജോർജ്, ഡാനിയേൽ പി. തോമസ്, ജോൺസൺ മാത്യു എന്നിവർ ബാങ്ക്വറ്റിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി. യോഹന്നാൻ ശങ്കരത്തിൽ
ഫിലാഡൽഫിയ: നാൽപ്പതു വർഷത്തെ മഹത്തായ സേവന പാരമ്പര്യമുള്ള അമേരിക്കയിലെ മലയാളി സംഘടനകളിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) വളരെയേറെ കാലങ്ങൾക്കുശേഷം വിപുലമായ രീതിയിൽ ഫാമിലി ബാങ്ക്വറ്റ് നടത്തി.
ഒക്ടോബർ 28-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 9 വരെ പെൻസിൽവേനിയയിലെ 50 ബസ്റ്റിൽടൺ പൈക്കിലുള്ള ബ്രൂക്സൈഡ് മാനർ ബാങ്ക്വറ്റ് ഹാളിൽ നടന്ന ബാങ്ക്വറ്റിൽ മാപ്പ് ഫാമിലിയെ കൂടാതെ ന്യൂയോർക്ക്, ന്യൂജേഴ്സി, വാഷിങ്ടൺ എന്നീ സ്റ്റേറ്റുകളിൽ നിന്നു വിവിധ സംഘടനാ നേതാക്കൾ പങ്കെടുത്തു. 1979-ൽ സ്ഥാപിതമായ ഈ സംഘടനയുടെ വളർച്ചയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള നിരവധിയാളുകൾ ബാങ്ക്വറ്റിൽ സംബന്ധിച്ചു. 29 വർഷക്കാലം ഈ സംഘനയിൽ കമ്മിറ്റി മെമ്പർ മുതൽ പ്രസിഡന്റ് സ്ഥാനം വരെ അലങ്കരിച്ച യോഹന്നാൻ ശങ്കരത്തിൽ ആയിരുന്നു ബാങ്ക്വറ്റ് കമ്മിറ്റി ചെയർമാൻ. അദ്ദേഹത്തോടൊപ്പം തോമസ് എം ജോർജ്, ഡാനിയേൽ പി. തോമസ്, ജോൺസൺ മാത്യു എന്നിവർ ബാങ്ക്വറ്റിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി. യോഹന്നാൻ ശങ്കരത്തിൽ വന്നെത്തിയ എല്ലാവരേയും സ്വാഗതം ചെയ്യുകയും, ഫൊക്കാനയിലും ഫോമയിലും മാപ്പ് എന്ന സംഘടനയ്ക്ക് വലിയ പ്രാതിനിധ്യം ഉണ്ടാക്കി കൊടുക്കാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്നും പ്രസംഗത്തിൽ പറഞ്ഞു. രണ്ടു വർഷക്കാലം മാപ്പിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന അനു സ്‌കറിയ അദ്ദേഹത്തിന്റെ ചെറുപ്പം മുതൽ പിതാവിനോടൊപ്പം ഈ സംഘടനയിൽ വരുമായിരുന്നെന്നും, കടുതൽ യുവജനങ്ങളെ ഈ സംഘടനയിലേക്ക് കൊണ്ടുവരാൻ സാധിച്ചു എന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും പറഞ്ഞു. ജനറൽ സെക്രട്ടറി തോമസ് ചാണ്ടി കഴിഞ്ഞ വർഷം ട്രഷററായിരുന്നപ്പോഴും ഇപ്പോൾ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴും ഈ മഹത്തായ സംഘനയിൽ തനിക്ക് അഭിമാനമുണ്ടെന്നു പ്രസംഗത്തിൽ പറഞ്ഞു. ട്രഷറർ ഷാലു പുന്നൂസ് ഈവർഷം 22,000 ഡോളറിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നുവെന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി റാന്നിയിൽ മാപ്പ് നിർമ്മിച്ചു നൽകുന്ന രണ്ടു വീടുകളുടെ പണി ഉടൻ തുടങ്ങുമെന്നും പറഞ്ഞു.
മാപ്പ് മുൻ പ്രസിഡന്റുമാരായ വിൻസെന്റ് ഇമ്മാനുവേൽ, വർഗീസ് ഫിലിപ്പ്, ജോർജ് എം. മാത്യു, ജേക്കബ് സി. ഉമ്മൻ, അലക്സ് അലക്സാണ്ടർ, ഏലിയാസ് പോൾ, സാബു സ്‌കറിയ എന്നിവർ സംഘനടയുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. സംഘടനാ നേതാക്കളായ അനിയൻ ജോർജ്, ജോസ് ഏബ്രഹാം, ജിബി എം. തോമസ്, സ്റ്റാൻലി കളത്തിൽ, പോൾ സി. മത്തായി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സാബു സ്‌കറിയ, റെജി ഫിലിപ്പ്, ദിയാ ചെറിയാൻ എന്നിവർക്ക് പ്ലാക്ക് നൽകി ആദരിച്ചു. ബാങ്ക്വറ്റ് ഡിന്നറിനോടൊപ്പം വിവിധ കലാപരിപാടികളും നടന്നു. പബ്ലിക്ക് മീറ്റിംഗിന്റേയും കലാപരിപാടികളുടേയും എം.സിയായി പ്രവർത്തിച്ചത് ലിജോ ജോർജ് ആയിരുന്നു.
ജനറൽ സെക്രട്ടറി തോമസ് ചാണ്ടി വന്നെത്തിയ എല്ലാവർക്കും പ്രത്യേകിച്ച് ഏഷ്യാനെറ്റ്, കൈരളി, ഫ്ളവേഴ്സ് എന്നീ ചാനലുകളുടെ പ്രതിനിധികൾ, പത്രപ്രവർത്തകർ, സൗണ്ട് സിസ്റ്റവും ഡി.ജെയും ചെയ്ത ക്രിസ് യോഹന്നാൻ ശങ്കരത്തിൽ എന്നിവരോടും നന്ദി അറിയിച്ചു.
യോഹന്നാൻ ശങ്കരത്തിൽ അറിയിച്ചതാണിത്.