- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Classifieds
- /
- WANTED
മാപ് ക്രിസ്തുമസ് -പുതുവത്സരാഘോഷം വർണ്ണാഭമായി
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ (മാപ്) ക്രിസ്തുമസ് പുതുവത്സരാഘോഷവും 2015- ലെ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനവും മാപ് ഐസിസി സെന്റെറിൽ വച്ച് നടത്തപ്പെട്ടു . പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അമേരിക്കൻ ദേശിയ ഗാനം സാക്കരി സാബുവും ഇന്ത്യൻ ദേശിയ ഗാനം ശ്രീദേവിയും ആലപിച്ചു. വൈസ് പ്ര
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ (മാപ്) ക്രിസ്തുമസ് പുതുവത്സരാഘോഷവും 2015- ലെ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനവും മാപ് ഐസിസി സെന്റെറിൽ വച്ച് നടത്തപ്പെട്ടു . പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അമേരിക്കൻ ദേശിയ ഗാനം സാക്കരി സാബുവും ഇന്ത്യൻ ദേശിയ ഗാനം ശ്രീദേവിയും ആലപിച്ചു. വൈസ് പ്രസിഡന്റ് ഡാനിയേൽ പി തോമസ് വന്നു ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. 2015 ലെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘാടനം റെവ്. ജിജു ജോൺ, ജിബി തോമസ്, ഡാനിയേൽ പി തോമസ്, സിജു ജോൺ, ജോണ്‌സഭൻ മാത്യു, സാബു സ്‌കറിയ എന്നിവർ ഭദ്ര ദീപം കൊളുത്തി നിർവഹിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് സാബു സ്‌കറിയ തന്റെ അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ ഒരു വർഷക്കാലം മാപ് നടത്തിയ സേവനങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുകയും 2015 ലെ മാപിന്റെ പ്രവർത്തങ്ങൾക്ക് അംഗങ്ങളുടെ പിന്തുണയും സഹകരണവും അഭ്യർതിക്കുകയും ചെയ്തു. ഫിലാഡൽഫിയായിലെ ബഥേൽ മാർത്തോമ പള്ളി വികാരി റെവ ജിജു ജോൺ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശം നൽകുകയുണ്ടായി. ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ജിബി തോമസ് ആശംസ അർപ്പിക്കുകയും സെക്രട്ടറി സിജു ജോൺ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
പൊതുയോഗത്തിന് ശേഷം നടന്ന ഗാനമേളയിൽ സാബു പാമ്പാടിയുടെ നേതൃത്വത്തിൽഅനൂപ്, ബിജു, ശ്രീദേവി, രമ്യ, ക്രിസ്റ്റീ, ജസ്ലിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കലാ മേളയുടെ MC യായി അനു സ്‌കറിയ പ്രവർത്തിച്ചു.സ്‌നേഹവിരുന്നോട്കൂടി ആഘോഷങ്ങൾ പര്യവസാനിച്ചു. സോബി ഇട്ടി അറിയിച്ചതാണിത്.