ഫിലാഡൽഫിയ: മാവേലി തമ്പുരാന്റെ സദ്ഭരണത്തിന്റെ ഓർമ്മപ്പുതുക്കലുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) സെപ്റ്റംബർ 9-ന് അസൻഷൻ മാർത്തോമാ പള്ളി ഓഡിറ്റോറിയത്തിൽ വച്ചു രാവിലെ 9 മുതൽ ഓണം ആഘോഷിക്കുന്നു. ഈവർഷത്തെ ഓണസന്ദേശം നൽകാൻ എത്തിച്ചേരുന്നതുകൊളംബിയ യൂണിവേഴ്സിറ്റി പ്രൊഫസർ പത്മശ്രീ 2010 സോമസുന്ദരം ആണ്. ഹൂസ്റ്റണിലെ മഴക്കെടുതി ഈവർഷത്തെ ഓണാഘോഷത്തിന് മങ്ങലേൽപിച്ചു. കഷ്ടത അനുഭവിക്കുന്ന ഹൂസ്റ്റൺ നിവാസികളുടെ ദുഃഖത്തിൽ മാപ്പും പങ്കുചേരുന്നു.

എല്ലാ പ്രവാസി സുഹൃത്തുക്കളേയും ഈ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. വിഭവസമൃദ്ധമായ ഓണസദ്യ, വ്യത്യസ്തങ്ങളായ കലാപരിപാടികൾ, അറിവിന്റെ വാതായനം തുറക്കുന്ന ഓണസന്ദേശം എന്നിവ ഈവർഷത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്.

കൂടുതൽ വിവരങ്ങൾക്ക്: അനു സ്‌കറിയ (പ്രസിഡന്റ്) 267 496 2423, ചെറിയാൻ കോശി (ജനറൽ സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറർ) 201 446 5027, സന്തോഷ് ഏബ്രഹാം (പി.ആർ.ഒ) 215 605 6914.