ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (മാപ്പ്) ന്റെ ധനശേഖരണാർത്ഥം നടത്തുന്ന സിനിമ പ്രദർശനം 29ന് 9.30ന് 12.30ന് ന്യൂടൗൺിലുള്ള തിയറ്ററിൽ വച്ച് (120 N സ്റ്റേറ്റ് സ്ട്രീറ്റ്, ന്യൂടൗൺ പി.എ-18940) നടത്തപ്പെടുന്നു. പ്രേക്ഷക മനസ്സിൽ ഇടംനേടി കേരളക്കരയിലും പ്രദർശന വിജയം നേടി കൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രമായ 'ദിഗ്രേറ്റ ഫാദർ' ആണ് പ്രദർശനത്തിന് തയ്യാറാക്കിയിരിക്കുന്നത്. ഒരു കുടുംബചിത്രമായ ദി ഗ്രേറ്റ് ഫാദർ ഫിലഡൽഫിയാ മലയാളികളിലും നവ്യാനുഭവം സൃഷ്ടിക്കുന്നുമെന്ന് ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഈ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ കിക്കോഫ് മാപ്പ് ഇന്ത്യൻ കമ്മ്യുണിറ്റി സെന്ററിൽ വച്ച് മാപ്പിന്റെ 2017ലെ ഫണ്ട് റെയിസിങ് ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ ഫോമ മിഡ് അറ്റ്ലാന്റിക് റീജിയൻ വൈസ് പ്രസിഡന്റ സാബു സ്‌കറിയയ്ക്ക് നൽകിക്കൊണ്ട് നിർവഹിക്കുന്നു. മാപ്പിന്റെ ധനശേഖരണത്തിന്റെ ഭാഗമായി നടക്കുന്ന സിനിമാ പ്രദർശനം ഒരു വൻ വിജയമാക്കി തീർക്കണമെന്ന് മാപ്പ് പ്രസിഡന്റ് അനുസ്‌കറിയ, സെക്രട്ടറി ചെറിയാൻ കോശി, ട്രഷറർ തോമസ് ചാണ്ടി എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: അനുസ്‌കറിയ പ്രസിഡന്റ്- 267-496-2423, സെക്രട്ടറി ചെറിയാൻ കോശി-201-286-9169, 201-446-5027, ഫണ്ട് റെയ്സിങ് ചെയർമാൻ -യോഹന്നാൻ ശങ്കരത്തിൽ -215-778-0162, സാബു സ്‌കറിയ-267-980-7923, പി.ആർ.ഒ സന്തോഷ് ഏബ്രാഹം