കോഴിക്കോട്: പറഞ്ഞാൽ തീരാത്ത ചരിത്രവും പെരുമയും മാപ്പിള ഖലാസിമാർക്കുണ്ട്. കോഴിക്കോട് ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസിമാർ. ഇപ്പോഴിതാ മാപ്പിള ഖലാസിമാരെക്കുറിച്ച് രണ്ട് സിനിമകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മലബാർ കലാപം പ്രമേയമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പി ടി കുഞ്ഞുമുഹമ്മദും അലി അക്‌ബറും ഇബ്രാഹിം വേങ്ങേരയും ഇതേ പ്രമേയത്തെ അടിസ്ഥാനമാക്കി സിനിമകൾ പ്രഖ്യാപിച്ചത്. സമാനമായ രീതിയിലാണ് ഖലാസികളുടെ ജീവിതം അടിസ്ഥാനമാക്കി രണ്ടു സിനിമകൾ പ്രഖ്യാപിക്കപ്പെട്ടത്.

ഒടിയൻ എന്ന സിനിമയുടെ സംവിധായകനായ വി എ ശ്രീകുമാർ മേനോനും നടൻ ദിലീപുമാണ് സിനിമകൾ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. മിഷൻ കൊങ്കൺ എന്ന് പേരിട്ടിരിക്കുന്ന ശ്രീകുമാർ മേനോൻ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണനാണ്. ഖലാസി എന്ന് പേരിട്ട ദിലീപ് ചിത്രം ഒരുക്കുന്നത് ടെലിിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജാണ്. സംവിധായകനും അനുരൂപ് കൊയിലാണ്ടിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമകളെക്കുറിച്ച് വിവാദങ്ങളും ഉയരുന്നു.

ചാലിയാർ രഘു എന്ന എഴുത്തുകാരനാണ് സിനിമക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. അത്ര പ്രശസ്തനല്ലാത്ത എഴുത്തുകാരനും കവിയും സഹസംവിധായകനുമാണ് താനെന്ന് രഘു പറയുന്നു. പുതിയ എഴുത്തുകാരുടെ എഴുത്തുകൾ മോഷ്ടിച്ച് സിനിമയാക്കാനാണ് പല വലിയ സംവിധായകർക്ക് താത്പര്യമെന്ന് മലബാർ ഖലാസി എന്ന പുസ്തകമെഴുതിയ രഘു പറയുന്നു. നാലു വർഷം മുമ്പ് കല്ലായ് എഫ് എം എന്ന ശ്രീനിവാസൻ സിനിമ ഷൂട്ട് നടക്കുമ്പോൾ സുഹൃത്തായ സംവിധായകൻ എം വിനീഷിനെ സെറ്റിൽ കാണാൻ ചെന്നു.

വിനീഷിന്റെ നിർദ്ദേശ പ്രകാരം പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുത്തി. വിനീഷേട്ടൻ പറഞ്ഞു ഇതിന് ആദ്യമുണ്ട് അവസാനമുണ്ട്. പക്ഷെ മധ്യം എന്നൊരു സാധനമില്ല. അതും കൂടി കൂട്ടിച്ചേർക്കണം. ഞാൻ ഉറക്കമൊഴിച്ച് എഴുതിയുണ്ടാക്കി. ഞാൻ കടലുണ്ടി സ്വദേശിയാണ്. ഖലാസിയായി പ്രവർത്തിച്ചിട്ടുണ്ട്. കടലുണ്ടി ട്രെയിൻ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുസ്തകത്തിൽ എഴുതിയത്. ഖലാസികളുടെ ജീവിതത്തെക്കുറിച്ച് നന്നായറിയാം. ഒരു വർഷം മുമ്പ് പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഒരു കമ്പനി എനനെ ബന്ധപ്പെട്ടു. അവരുടെ നിർദ്ദേശപ്രകാരം ശ്രീകുമാർ മോനോന്റെ ീട്ടിൽ പോയി ചർച്ച ചെയ്തു. ലാലേട്ടനെ വെച്ച് ചെയ്യാം എന്ന് പറഞ്ഞു. പിന്നെ ഒരു വിവരവും തന്നില്ല.

ഒരുപാട് സുഹൃത്തുക്കൾക്ക് പുസ്തകം കൈമാറിയിട്ടുണ്ട്. മുഹമ്മദ് കുട്ടി എന്ന കോഴിക്കോട്ടുകാരനായ ഖലാസിയായി ഞാൻ മനസ്സിൽ കണ്ടത് മമ്മൂട്ടിയെയായിരുന്നു. എന്നാൽ എനിക്കെവിടെയും എത്താൻ പറ്റിയില്ല. എടക്കാട് ബറ്റാലിൻ സംവിധായകൻ സ്വപ്‌നേഷിനെ കണ്ടു സംസാരിച്ചതാണ്. അപ്പോഴാണ് ഇത്തരമൊരു സിനിമ പുറത്തിറങ്ങുന്ന വിവരം അറിഞ്ഞത്. സന്തോഷമുള്ള കാര്യമാണ്. ഖലാസികളുടെ ജീവിതം പറയേണ്ടതാണ്. കടലുണ്ടി ട്രെയിൻ അപകടം കൊങ്കൺ ട്രെയിൻ അപകടമായി മാറി പെട്ടന്ന്. കൊങ്കൺ ട്രെയിൻ അപകടം. ബേപ്പൂരിൽ നന്ന് ഖലാസികൾ വന്ന് ബോഗിയെടുക്കുന്നു എന്നൊക്കെയാണ് കേൾക്കുന്നത്. നമ്മൾ അവരോട് ഏറ്റുമുട്ടിയിട്ട് കാര്യമില്ല. ഞാൻ ശ്രീകുമാർ മേനോ ന്റെ

പിന്െ മിഥിലാജ് വിളിച്ചു. കടലുണ്ടി അപകടം സിനിമയാക്കുന്നു. നിങ്ങൾ പുസ്തകുവും തിരക്കഥയും എഴുതി. . കൂടെ നിൽക്കണം. എന്ുപറഞ്ഞു. തിരക്കഥയായി ഞാനെുഴുതിയിട്ടുണ്ടല്ലോ എന്ന് പറ്ഞപ്പോൾ അദ്ദേഹം ഫോൺ കട്ടുചെയ്യുകയാണ് ഉണ്ടായത്. അതെന്ത് ചെയ്യു്ം ഗോകുലം ഗോപാലന്റെ മരുമകൻ പ്രവീണിന് ഞാൻ പുസ്തകം കൈമാറിയിട്ടുണ്ട്. എനിക്ക് വേണ്ടിയിട്ടല്ല. എന്റെ കൈയിൽ നി്ന്ന് നഷ്ടപ്പെട്ടു. എന്റെ കഥയിലെ കോയക്ക ചിലപ്പോൾ വാസുദേവനായിരിക്കും. പുതിയ അവസാനിപ്പിക്കുന്നത്.