- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ബർണാബാസ് മെത്രാപ്പൊലീത്തായുടെ ഓർമ്മപെരുന്നാൾ കൊണ്ടാടുന്നു.
മലങ്കര ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ ബർണാബാസ് തിരുമേനിയുടെ മൂന്നാം ദുഃഖറോനോ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കൊണ്ടാടുന്നു. പെരുന്നാൾ ശുശ്രൂഷകൾ ഡിസംബർ 9, ബുധനാഴ്ച വൈകീട്ട് 7 മണിക്ക് ന്യൂയോർക്കിലെ ചെറിലെയിൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ്
മലങ്കര ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ മാത്യൂസ് മാർ ബർണാബാസ് തിരുമേനിയുടെ മൂന്നാം ദുഃഖറോനോ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കൊണ്ടാടുന്നു. പെരുന്നാൾ ശുശ്രൂഷകൾ ഡിസംബർ 9, ബുധനാഴ്ച വൈകീട്ട് 7 മണിക്ക് ന്യൂയോർക്കിലെ ചെറിലെയിൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് ഭദ്രാസന മെത്രാപ്പൊലീത്താ അഭി.സക്കറിയാ മാർ നിക്കോളാവോസിന്റെ പ്രധാന കാർമ്മികത്വത്തിൽ നടക്കും. വൈകീട്ട് സന്ധ്യാപ്രാർത്ഥനയിലും ശുശ്രൂഷകളിലും വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കും. വിശുദ്ധ കുർബാനക്കും അനിസ്മരണ ശുശ്രൂഷകൾക്കും ശേഷം, പെരുന്നാൾ സദ്യയോടും നേർച്ച വിളമ്പോടും കൂടെ പരിപാടികൾ സമാപിക്കും.
2012 ഡിസംബർ 9 നായിരുന്നു മാർ ബർണബാസ് കാലം ചെയ്തത്. അങ്കമാലി ഭദ്രാസനത്തിലെ വളയംചിറങ്ങര സെന്റ് പോൾസ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണ് വന്ദ്യപിതാവ് കബറടങ്ങിയിരിക്കുന്നത്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ പള്ളികളിൽ ഡിസംബർ 13 ഞായറാഴ്ച പ്രത്യേക അനുസ്മരണ പ്രാർത്ഥനകൾ നടത്തേണ്ടതാണെന്നും ഭദ്രാസന മെത്രാപ്പൊലീത്ത കല്പനയിലൂടെ അറിയിച്ചു.
1992 മുതൽ അവഭക്ത അമേരിക്കൻ ഭദ്രാസനാധിപനായും തുടർന്ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയായും ഇടയ ശുശ്രൂഷ അനുഷ്ഠിച്ച വന്ദ്യ ബർണാബാസ് പിതാവ് 2011 ൽ സ്വസ്ഥാനത്തുനിന്ന് വിരമിച്ച് കോട്ടയത്ത് പാമ്പാടി ദയറായിൽ വിശ്രമജീവിതം നയിച്ചു വരുമ്പോളാണ് കാലം ചെയ്തത്. 1924 ഓഗസ്റ്റ് 9ന് പെരുമ്പാവൂർ, വെങ്ങോല, കല്ലറയ്ക്കപറമ്പിൽ കുരുവിളയുടെയും മറിയാമ്മയുടെയും പുത്രനായി ജനിച്ച മാത്തുക്കുട്ടി തന്റെ 7ാം വയസ്സ് മുതൽ ഒരു സന്യാസിയാകണം എന്ന താല്പര്യം പ്രകടിപ്പിച്ചു തുടങ്ങി. 1943 ൽ ശെമ്മാശനായി തുടർന്ന് 1951 ൽ പുരോഹിതനായും പട്ടത്വം സ്വീകരിച്ചു. 1977 ൽ റമ്പാനായി. പിന്നീട് 1978 ൽ ബിഷപ്പായി അവരോധിക്കപ്പെട്ട്, അങ്കമാലി, കോട്ടയം എന്നീ ഭദ്രാസനങ്ങളിലെ സഹായ മെത്രാപ്പൊലീത്തായായും തുടർന്ന് 1985 ൽ ഇടുക്കി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തായായും സേവനമനുഷ്ഠിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
റെവ.ഫാ.എം.കെ.കുര്യാക്കോസ്(ഭദ്രാസന സെക്രട്ടറി,(201) 6811078 FREE
റവ.ഫാ.ഗ്രിഗറി വർഗീസ്(അസിസ്റ്റന്റ് വികാരി ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസ് ചർച്ച് )(914) 413 9200 FREE
അമേരിക്കൻ ഭദ്രാസന ഓഫീസ്(718) 4709844 FREE