- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം ഏപ്രിൽ 21ന് ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: ജീവിതം ജീവിക്കാനുള്ളതാണ്, ആസ്വദിക്കുവാനുള്ളതാണ്. അതു പ്രസന്നമായി രിക്കണം, നിഷ്‌കളങ്കമായ ചിരി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണം എന്ന് ഉച്ചൈസ്നതം ഉദ്ഘോഷിച്ച വ്യക്തിത്വത്തിന്റെ ഉടമ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്താ ജന്മശതാബ്ദി ആഘോഷങ്ങൾ നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 21 ന് ഇ. ഹോട്ടൽ ആൻഡ് ബാങ്ക്വറ്റ് സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാർ ഫിലിക്സിനോസ് അദ്ധ്യക്ഷത വഹിക്കും.റവ.ഡോ.ഫിലിപ്പ് വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയ്ക്കു ശേഷം റവ.ഡെന്നി ഫിലിപ്പ് സ്വാഗതമാശംസിക്കും. ഡോ.സഖറിയ മാർ നിക്കൊളൊവസ് മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് മോർ ടൈറ്റസ് യെൽഡൊ, റൈറ്റ് റവ.ഡോ.ജോണി ഇട്ടി, ഡോ.ക്ലിയോഫസ് ജെ, ഡോ. ജോൺ ലിങ്കൺ, നിർമല അബ്രഹാം, സിനി ജേക്കബ്, കുസുമം ടൈറ്റസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിക്കും. ഇതിനോടനുബന്ധിച്ചു എക്യൂമിനിക്കൽ ഫെല്ലോഷിപ്പും ക്രമീകരിച്ചിട്ടുണ്ട്. സമ്മേളനം വിജയ
ന്യൂജേഴ്സി: ജീവിതം ജീവിക്കാനുള്ളതാണ്, ആസ്വദിക്കുവാനുള്ളതാണ്. അതു പ്രസന്നമായി രിക്കണം, നിഷ്‌കളങ്കമായ ചിരി ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരിക്കണം എന്ന് ഉച്ചൈസ്നതം ഉദ്ഘോഷിച്ച വ്യക്തിത്വത്തിന്റെ ഉടമ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്താ ജന്മശതാബ്ദി ആഘോഷങ്ങൾ നോർത്ത് അമേരിക്കാ യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 21 ന് ഇ. ഹോട്ടൽ ആൻഡ് ബാങ്ക്വറ്റ് സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാർ ഫിലിക്സിനോസ് അദ്ധ്യക്ഷത വഹിക്കും.റവ.ഡോ.ഫിലിപ്പ് വർഗീസിന്റെ പ്രാരംഭ പ്രാർത്ഥനയ്ക്കു ശേഷം റവ.ഡെന്നി ഫിലിപ്പ് സ്വാഗതമാശംസിക്കും.
ഡോ.സഖറിയ മാർ നിക്കൊളൊവസ് മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് മോർ ടൈറ്റസ് യെൽഡൊ, റൈറ്റ് റവ.ഡോ.ജോണി ഇട്ടി, ഡോ.ക്ലിയോഫസ് ജെ, ഡോ. ജോൺ ലിങ്കൺ, നിർമല അബ്രഹാം, സിനി ജേക്കബ്, കുസുമം ടൈറ്റസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിക്കും.
ഇതിനോടനുബന്ധിച്ചു എക്യൂമിനിക്കൽ ഫെല്ലോഷിപ്പും ക്രമീകരിച്ചിട്ടുണ്ട്. സമ്മേളനം വിജയിപ്പിക്കുന്നതിൽ എല്ലാവരുടേയും പ്രാർത്ഥനാപൂർവ്വമായ സഹകരണം ഭദ്രാസന സെക്രട്ടറി ഡെന്നീസ് അച്ചൻ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 516 377 3311.