- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വന്തം ജോലിയിൽ വ്യാപൃതനായ പിണറായി മദർ തെരേസയെ പോലെ; അധ്വാനിക്കുന്ന പിണറായി ദൈവമാണ്; കേരളത്തിന്റെ വജ്രജൂബിലി ആഘോഷത്തിനെത്തിയ മാർ ക്രിസോസ്റ്റം മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്
തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ചുള്ള വജ്രകേരളം പരിപാടിയുടെ ഉദ്ഘാടനചടങ്ങിൽ താരമായത് വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. നർമ്മം തുളുമ്പുന്ന പതിവ് ശൈലിയിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അത് സദസിന് പുതുമായായി. മുഖ്യമന്ത്രി പിണറായി വിജയനെ മദർതെരേസയോട് ഉപമിച്ച് പുകഴ്‌ത്തി. വലിയ കാര്യങ്ങൾ പ്രസംഗിച്ചു നടക്കാതെ ജോലി ചെയ്യാൻ സമയം കണ്ടെത്തുന്നതാണു വലിയ കാര്യമെന്ന് മാർ ക്രിസോസ്റ്റം സദസിലുണ്ടായിരുന്ന വരെ ഓർമിപ്പിച്ചു. മദർ തെരേസയെയും മുഖ്യമന്ത്രി പിണറായി വിജയനെയും താരതമ്യപ്പെടുത്തിയാണു മാർ ക്രിസോസ്റ്റം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അങ്ങനെ ഏവരുടേയും കൈയടിയും നേടി. മുൻപ് അനാഥരുടെ ഒരു പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ മദർ തെരേസയെ ക്ഷണിക്കാൻ താൻ നേരിട്ടു പോയിരുന്നു. വരുന്നില്ലെന്നാണ് അമ്മ അറിയിച്ചത്. ആ സമയം കൂടി പാവപ്പെട്ടവരുടെ കൂടെ ചെലവഴിക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നും അമ്മ അറിയിച്ചു. അതേപോലെയാണു മുഖ്യമന്ത്രി പിണറായി വിജയനും പെരുമാ
തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ചുള്ള വജ്രകേരളം പരിപാടിയുടെ ഉദ്ഘാടനചടങ്ങിൽ താരമായത് വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. നർമ്മം തുളുമ്പുന്ന പതിവ് ശൈലിയിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അത് സദസിന് പുതുമായായി. മുഖ്യമന്ത്രി പിണറായി വിജയനെ മദർതെരേസയോട് ഉപമിച്ച് പുകഴ്‌ത്തി.
വലിയ കാര്യങ്ങൾ പ്രസംഗിച്ചു നടക്കാതെ ജോലി ചെയ്യാൻ സമയം കണ്ടെത്തുന്നതാണു വലിയ കാര്യമെന്ന് മാർ ക്രിസോസ്റ്റം സദസിലുണ്ടായിരുന്ന വരെ ഓർമിപ്പിച്ചു. മദർ തെരേസയെയും മുഖ്യമന്ത്രി പിണറായി വിജയനെയും താരതമ്യപ്പെടുത്തിയാണു മാർ ക്രിസോസ്റ്റം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. അങ്ങനെ ഏവരുടേയും കൈയടിയും നേടി.
മുൻപ് അനാഥരുടെ ഒരു പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ മദർ തെരേസയെ ക്ഷണിക്കാൻ താൻ നേരിട്ടു പോയിരുന്നു. വരുന്നില്ലെന്നാണ് അമ്മ അറിയിച്ചത്. ആ സമയം കൂടി പാവപ്പെട്ടവരുടെ കൂടെ ചെലവഴിക്കാനാണു താൻ ആഗ്രഹിക്കുന്നതെന്നും അമ്മ അറിയിച്ചു. അതേപോലെയാണു മുഖ്യമന്ത്രി പിണറായി വിജയനും പെരുമാറുന്നത്.
തന്നെ കാണാനെത്തിയ സർക്കാർ ജീവനക്കാരോട് ഇപ്പോൾ ജോലിസമയമാണെന്നും പിന്നീടു കാണാമെന്നും അദ്ദേഹം അറിയിച്ചത് ജോലിയോടുള്ള ആത്മാർഥത കൊണ്ടാണ്. ദൈവം സ്വർഗത്തിലല്ല കഴിയുന്നത്, ഭൂമിയിലാണ്. മനുഷ്യരിലും പ്രകൃതിയിലും ദൈവമുണ്ട്. അധ്വാനിക്കുന്നവരിലെല്ലാം ദൈവമുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ പിണറായി വിജയനും ദൈവമാണ്.
മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യരാണു ഇപ്പോൾ കൂടുതലുമുള്ളത്. അതുമാറണം. അടുത്ത ഒരുവർഷം കൊണ്ട് കേരളം യഥാർഥ കേരളമായി മാറട്ടെയെന്നും ക്രിസോസ്റ്റം ആശംസിച്ചു.



