- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമുദായിക പരിഗണനയോടുള്ള പദവികളിൽ പുതുമുഖങ്ങളെ പരിഗണിക്കുമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
കോട്ടയം: സാമുദായിക പരിഗണനയോടെ സർക്കാർ തസ്തികകളിൽ നിയമിതരാകുന്നവരിൽ പുതുമുഖങ്ങളെ പരിഗണിക്കുമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി. സാമൂഹ്യപ്രവർത്തകനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ പാലാ സ്വദേശി എബി ജെ. ജോസ് മേജർ ആർച്ച് ബിഷപ്പിനയച്ച കത്തിനു നൽകിയ മറുപടിയിലാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്. സാമുദായിക പരിഗണനയുടെ പേരിൽ ലഭിക്കുന്ന പദവികളും തസ്തികകളും നേടുന്നവർ തന്നെ പിന്നെയും പദവികൾ നേടുന്ന പതിവ് ചൂണ്ടിക്കാട്ടിയാണ് എബി കത്തയച്ചത്. കഴിവും അർഹതയുമുള്ള നിരവധിയാളുകൾ സഭയ്ക്കുള്ളപ്പോൾ സ്ഥിരമായി ഒരു കൂട്ടർ പദവികൾ കൈവശം വയ്ക്കുന്നത് ദുഷ്പ്രവണതയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാമുദായിക പരിഗണനയുടെ പേരിൽ ഒരു തവണ പദവി ലഭിക്കുന്നവരെ ഒഴിവാക്കണമെന്നും പുതുമുഖങ്ങളെ പരിഗണിച്ചാൽ കൂടുതൽ സമുദായ അംഗങ്ങൾക്ക് പ്രയോജനപ്പെടുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. സാമുദായിക പരിഗണനയോടെ സർക്കാർ പദവികളിൽ നിയമിതരാകുന്നവരിൽ പുതുമുഖങ്ങൾ ഉണ്ടാകണമെന്ന നിർദ്ദേശം
കോട്ടയം: സാമുദായിക പരിഗണനയോടെ സർക്കാർ തസ്തികകളിൽ നിയമിതരാകുന്നവരിൽ പുതുമുഖങ്ങളെ പരിഗണിക്കുമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി. സാമൂഹ്യപ്രവർത്തകനും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനുമായ പാലാ സ്വദേശി എബി ജെ. ജോസ് മേജർ ആർച്ച് ബിഷപ്പിനയച്ച കത്തിനു നൽകിയ മറുപടിയിലാണ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്.
സാമുദായിക പരിഗണനയുടെ പേരിൽ ലഭിക്കുന്ന പദവികളും തസ്തികകളും നേടുന്നവർ തന്നെ പിന്നെയും പദവികൾ നേടുന്ന പതിവ് ചൂണ്ടിക്കാട്ടിയാണ് എബി കത്തയച്ചത്.
കഴിവും അർഹതയുമുള്ള നിരവധിയാളുകൾ സഭയ്ക്കുള്ളപ്പോൾ സ്ഥിരമായി ഒരു കൂട്ടർ പദവികൾ കൈവശം വയ്ക്കുന്നത് ദുഷ്പ്രവണതയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാമുദായിക പരിഗണനയുടെ പേരിൽ ഒരു തവണ പദവി ലഭിക്കുന്നവരെ ഒഴിവാക്കണമെന്നും പുതുമുഖങ്ങളെ പരിഗണിച്ചാൽ കൂടുതൽ സമുദായ അംഗങ്ങൾക്ക് പ്രയോജനപ്പെടുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
സാമുദായിക പരിഗണനയോടെ സർക്കാർ പദവികളിൽ നിയമിതരാകുന്നവരിൽ പുതുമുഖങ്ങൾ ഉണ്ടാകണമെന്ന നിർദ്ദേശം ശ്രദ്ധിക്കപ്പെടേണ്ട വിഷയമാണെന്നു വ്യക്തമാക്കിയ കർദ്ദിനാൾ രാഷ്ട്രീയത്തിലധിഷ്ഠിതമായ ഗവണ്മെന്റുകൾ മാറി ഭരിക്കുന്ന രീതിയുള്ളതിനാൽ സഭയുടെ ശിപാർശകൾ അപ്പാടെ സ്വീകരിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടി. എങ്കിലും പുതിയ നിർദ്ദേശം കത്തോലിക്കാസഭ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.