ന്യൂയോർക്ക്: വിശുദ്ധ തോമാസ്ലീഹാ ക്രിസ്തുദൗത്യവുമായി ഭാരതത്തിൽവന്നത് ഓർത്ത് സഭക്കു വേണ്ടി പ്രാർത്ഥിക്കുന്നതിനായി ഡിസംബർ 21ന് സഭാ ദിനമായി വേർതിരിച്ചിരിക്കുന്നു. അന്നേ ദിവസം മാർത്തോമാ സഭയുടെഎല്ലാ ഇടവകകളിലും പ്രത്യേക പ്രാർത്ഥനകളും കഴിയുമെങ്കിൽ വിശുദ്ധകുർബ്ബാന ശുശ്രൂഷകളും, സമീപ ഇടവകകളുമായി സഹകരിച്ചു പ്രത്യേക സമ്മേളനങ്ങളും ക്രമീകരിക്കണമെന്ന് മാർത്തോമാ സഭാ പരമാധ്യക്ഷൻറൈറ്റ് റവ.ഡോ.ജോസഫ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ബോധിപ്പിച്ചു.

'എന്റെ കർത്താവും, എന്റെ ദൈവവുമേ' എന്ന ഉയർത്തെഴുന്നേറ്റകർത്താവിനു മുമ്പിൽ വിശ്വാസം ഏറ്റു പറഞ്ഞു വിശുദ്ധ തോമസ്അപ്പോസ്തലനെപ്പോലെ ക്രിസ്തുവിൽ വിശ്വസിക്കുന്നതിനും, ദൈവഹിതംനിവർത്തിക്കുന്നതിനും പരിപൂർണ്ണമായി സമർപ്പിക്കുവാൻ ഓരോ
സഭാംഗ ങ്ങൾക്കും കഴിയട്ടെ എന്ന് തിരുമേനി ആശംസിച്ചു. അന്നേദിവസം
ലഭിക്കുന്ന പ്രത്യേക സ്തോത്രകാഴ്ച സെന്റ് തോമസ് എപ്പിസ്‌ക്കോപ്പൽഫണ്ടിലേക്ക് വേർതിരിച്ചിരിക്കുന്നതിനാൽ സഭാ ആഫീസിലേക്ക് താമസം വിനാഅയച്ചു കൊടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഭൂമിക്കും ഉപ്പുംലോകത്തിനു വെളിച്ചവും ആയിരിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്ന സഭക്രിസ്തീയ സാക്ഷ്യത്തിൽ പുരോഗമിക്കുവാൻ ദൈവഹിതത്തിന് പൂർണ്ണമായുംസമർപ്പിക്കേണ്ടതാണെന്നും തിരുമേനി ഓർമ്മിപ്പിച്ചു.