ന്യൂയോർക്ക്: നോർത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം ഉൾപ്പെടെ എല്ലാ ഭദ്രാസന ഇടവകകളിലും മെയ് 28 ഞായർ ദിവ്യ സംഗീത ദിനമായിആചരിക്കുന്നു.ഗായക സംഘടകളുടെ സമർപ്പിത ശുശ്രൂഷകളെ ഓർത്ത് പ്രത്യേകംപ്രാർത്ഥിക്കുന്നതിനും, സംഘാംഗങ്ങളുടെ പുനഃ പ്രതിഷ്ടക്കുമായാണ് ഈ ദിനംവേർതിരിച്ചിരിക്കുന്നത്.

കാലം ചെയ്ത അഭിവന്ദ്. ഡോ. അലക്‌സാണ്ടർ മാർത്തോമാ വലിയമെത്രാപൊലീത്തായുടെ ദീർഘ വീക്ഷണത്തിന്റേയും, പരിശ്രമത്തിന്റേയുംഫലമായി, 1969 ലാണ് ഡിപ്പാർട്ട്മന്റ് ഓഫ് സെക്രഡ് മ്യൂസിക് ആൻഡ്കമ്മ്യൂണിക്കേഷൻ വിഭാഗം രൂപീകൃതമായത്.നവീകരണ സഭയിൽ ആരാധനാ സംഗീതം ദൈവശാസ്ത്ര പരമായും, സംഗീത പരമായും കൂടുതൽ ക്രമാകൃതമായി ചിട്ടപ്പെടുത്തുന്നതിനും, ഉപയോഗത്തിൽ കൊണ്ട്ുവരുന്നതിനും ഇതു മൂലം സാധ്യമായി തീർന്നു.

നവീകരണ സഭയിൽ ആരാധനാ സംഗീതം ദൈവ ശാസ്ത്രപരമായും, സംഗീത പരമായുംകൂടുതൽ ക്രമീകൃതമായി ചിട്ടപ്പെടുത്തുന്നതിനും, ഉപയോഗത്തിൽകൊണ്ടുവരുന്നതിനും ഇത് മൂല്യം സാധ്യമായി തീർന്നു.സാധു കൊച്ചു കുഞ്ഞ്ഉപദേശി, വിദ്വാൻ കുട്ടി, മൊഗെ വത്സലം തുടങ്ങിയ അനേകം ഭക്തന്മാരുടെജീവിതാനുഭവങ്ങളിൽ നിന്നും സ്പുടം ചെയ്‌തെടുത്ത ഗാനങ്ങൾ ആരാധനയുടെഅവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.

ഇടവകയിലെ ഗായക സംഘങ്ങൾ സി എം സിയിൽ രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. അല്ലാത്ത സംഘടനകളടെ പ്രതിനിധിക്ക് കൈസ്ഥാന സമിതിയിൽ പ്രാതിനിധ്യംഅനുവദനീയമല്ല. അഞ്ച് വർഷത്തിലൊരിക്കൽ ഭരണ ഘടനാപ്രകാരം ശബ്ദപരിശോധനനടത്തേണ്ടതാണ്. സ്‌ക്കയ്പ്, വാട്‌സപ് തുടങ്ങിയ ആധുനിക സോഷ്യൽ ദൃശ്യമാധ്യമങ്ങലിലൂടെ ശബ്ദ പരിശോധന നടത്തുന്നതിന് സി എം സിയുടെഅംഗീകാരമില്ല.നമ്മുടെ ജീവിതം ദൈവ മുമ്പാകെ ശുദ്ധ സംഗീതമായി തീരുവാൻനമ്മുടെ ആലോചനയും, ആരാധനയും മുഖാന്തിരമായി തീരട്ടെ എന്ന മെത്രാ പൊലീത്താആശംസിച്ചു.