- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമാ സഭ ഒക്ടോബർ 28ന് കുടുംബ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു
ന്യൂയോർക്ക്: ആഗോള മാർത്തോമ്മാ സഭ ഒക്ടോബർ 28ന് ക്രിസ്തീയ കുടുംബ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു. ദൈവിക പദ്ധതിയുടെ ഭാഗമാണ് കുടുംബമെന്നും കർത്താവ് വളർന്നത് ദൈവം ഒരുക്കിയ ഒരു കുടുംബത്തിലാണെന്നും സ്ത്രീത്വത്തെ ആദരിക്കുന്ന ഒരു ഭർത്താവും ദൈവഹിത്തിനു പൂർണമായും സമർപ്പിക്കുന്ന, കുടുംബത്തിന്റെ വിളക്കായി ശോഭിക്കുന്ന ഭാര്യയും കുഞ്ഞുങ്ങളെ ദൈവരാജ്യ പൗരന്മാരായി വളർത്തിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ സ്വർഗത്തിന്റെ കൊച്ചു പതിപ്പായി കുടുംബങ്ങൾ മാറുമെന്നു മാർത്തോമാ സഭാ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രോപൊലീത്തായുടെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന കുടുംബ പശ്ചാത്തലത്തിലാണ് ലോക രക്ഷിതാവായ ക്രിസ്തു വളർന്നു വന്നതെന്ന യാഥാർഥ്യം നാം വിസ്മരിക്കരുതെന്നും മെത്രാപൊലീത്താ പറഞ്ഞു. നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ഇടവകകൾ ഉൾപ്പെടെ എല്ലാ ഇടവകകളിലും 28ന് ഞായറാഴ്ച പ്രത്യേക പ്രാർത്ഥനകളും ധ്യാന പ്രസംഗങ്ങളും കുടുംബ പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ന്യൂയോർക്ക്: ആഗോള മാർത്തോമ്മാ സഭ ഒക്ടോബർ 28ന് ക്രിസ്തീയ കുടുംബ പ്രതിഷ്ഠാദിനമായി ആചരിക്കുന്നു. ദൈവിക പദ്ധതിയുടെ ഭാഗമാണ് കുടുംബമെന്നും കർത്താവ് വളർന്നത് ദൈവം ഒരുക്കിയ ഒരു കുടുംബത്തിലാണെന്നും സ്ത്രീത്വത്തെ ആദരിക്കുന്ന ഒരു ഭർത്താവും ദൈവഹിത്തിനു പൂർണമായും സമർപ്പിക്കുന്ന, കുടുംബത്തിന്റെ വിളക്കായി ശോഭിക്കുന്ന ഭാര്യയും കുഞ്ഞുങ്ങളെ ദൈവരാജ്യ പൗരന്മാരായി വളർത്തിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ സ്വർഗത്തിന്റെ കൊച്ചു പതിപ്പായി കുടുംബങ്ങൾ മാറുമെന്നു മാർത്തോമാ സഭാ പരമാധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രോപൊലീത്തായുടെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന കുടുംബ പശ്ചാത്തലത്തിലാണ് ലോക രക്ഷിതാവായ ക്രിസ്തു വളർന്നു വന്നതെന്ന യാഥാർഥ്യം നാം വിസ്മരിക്കരുതെന്നും മെത്രാപൊലീത്താ പറഞ്ഞു. നോർത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന ഇടവകകൾ ഉൾപ്പെടെ എല്ലാ ഇടവകകളിലും 28ന് ഞായറാഴ്ച പ്രത്യേക പ്രാർത്ഥനകളും ധ്യാന പ്രസംഗങ്ങളും കുടുംബ പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.