- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാർത്തോമാ ഭദ്രാസന സീനിയർ കോൺഫ്രൻസ് ഡാളസ്സിൽ 20 മുതൽ
ഫാർമേഴ്‌സ് ബ്രാഞ്ച്: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമാഭദ്രാസനത്തിന്റെ അഭിമുഖ്യത്തിൽ നാലാമത് നാഷ്ണൽ സീനിയർ ഫെല്ലോഷിപ്പ്‌കോൺഫ്രൻസിന് ഡാളസ്സിൽ വേദി ഒരുങ്ങുന്നു.സെപ്റ്റംബർ 20 മുതൽ 23 വരെ മാർത്തോമാ ചർച്ച് ഓഫ്ഡാളസ്സിൽ(ഫാർമേഴ്‌സ് ബ്രാഞ്ച്) നടക്കുന്ന സമ്മേളനത്തിൽ ഭദ്രാസനഎപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാർ ഫിലൊക്‌സിനോസ്, ഫാദർ ജോസഫ്പുത്തൻപുരക്കൽ, റവ.അബ്രഹാം സ്‌ക്കറിയ, റവ.ഡന്നി ഫിലിപ്പ്,റവ.സജി.പി.സി., റിൻസി മാത്യു, റവ.മാത്യു സാമുവേൽ, പ്രീനാ മാത്യുതുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ചു പ്രസംഗിക്കും. ക്ലെയ്മിങ്ങ് 3 മൗണ്ടൻ ഏഡിങ്ങ് ലൈഫ് റ്റു ഇയ്യേഴ്‌സ് (Claiming theMountain Adding life to Years എന്നതാണ് സമ്മേളനത്തിൽ ചർച്ചയ്ക്കായിതിരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം. സമ്മേളനത്തിന്റെ ജനറൽ കൺവീനർ തോമസ് മാത്യു, റജിസ്‌ട്രേഷൻകൺവീനർ ഈശോ മാളിയേക്കൽ എന്നിവർ വിവിധ കമ്മിറ്റികളുമായി സഹകരിച്ചുകോൺഫ്രൻസിന്റെ വിജ്യത്തിനായിപ്രവർത്തിക്കുന്നു. അമേരിക്ക- യൂറോപ്പ്-കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നാനൂറിലധികംപേർ ഇതിനകം
ഫാർമേഴ്‌സ് ബ്രാഞ്ച്: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമാഭദ്രാസനത്തിന്റെ അഭിമുഖ്യത്തിൽ നാലാമത് നാഷ്ണൽ സീനിയർ ഫെല്ലോഷിപ്പ്‌കോൺഫ്രൻസിന് ഡാളസ്സിൽ വേദി ഒരുങ്ങുന്നു.സെപ്റ്റംബർ 20 മുതൽ 23 വരെ മാർത്തോമാ ചർച്ച് ഓഫ്ഡാളസ്സിൽ(ഫാർമേഴ്‌സ് ബ്രാഞ്ച്) നടക്കുന്ന സമ്മേളനത്തിൽ ഭദ്രാസനഎപ്പിസ്‌ക്കോപ്പാ റൈറ്റ് റവ.ഡോ.ഐസക്ക് മാർ ഫിലൊക്‌സിനോസ്, ഫാദർ ജോസഫ്പുത്തൻപുരക്കൽ, റവ.അബ്രഹാം സ്‌ക്കറിയ, റവ.ഡന്നി ഫിലിപ്പ്,റവ.സജി.പി.സി., റിൻസി മാത്യു, റവ.മാത്യു സാമുവേൽ, പ്രീനാ മാത്യുതുടങ്ങിയവർ വിവിധ വിഷയങ്ങളെ കുറിച്ചു പ്രസംഗിക്കും.
ക്ലെയ്മിങ്ങ് 3 മൗണ്ടൻ ഏഡിങ്ങ് ലൈഫ് റ്റു ഇയ്യേഴ്‌സ് (Claiming theMountain Adding life to Years എന്നതാണ് സമ്മേളനത്തിൽ ചർച്ചയ്ക്കായിതിരഞ്ഞെടുത്തിരിക്കുന്ന ചിന്താവിഷയം.
സമ്മേളനത്തിന്റെ ജനറൽ കൺവീനർ തോമസ് മാത്യു, റജിസ്‌ട്രേഷൻകൺവീനർ ഈശോ മാളിയേക്കൽ എന്നിവർ വിവിധ കമ്മിറ്റികളുമായി സഹകരിച്ചുകോൺഫ്രൻസിന്റെ വിജ്യത്തിനായിപ്രവർത്തിക്കുന്നു. അമേരിക്ക- യൂറോപ്പ്-കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നാനൂറിലധികംപേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഭദ്രാസനത്തിലെ പട്ടക്കാർക്കു
പുറമെയാണിതെന്ന് റജിസ്‌ട്രേഷൻ കൺവീനർ ഈശോ മാളിയേക്കൽ പറഞ്ഞു. കോൺഫ്രൻസിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജനറൽകൺവീനർ തോമസ് മാത്യുവും അറിയിച്ചു.
മാർത്തോമാ ചർച്ച് ഓഫ് ഡാളസ്(ഫാർമേഴ്‌സ് ബ്രാഞ്ച്) നാലാമത് ദേശീയസമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു. ഇടവക വികാരി റവ.സജി.പി.സി.,റവ.മാത്യു സാമുവേൽ എന്നിവരുടെ വിവിധ തലങ്ങളിലുള്ള നേതൃത്വപാടവംസീനിയർ കോൺഫ്രൻസിന്റെ വിജയത്തിന് വഴിയൊരുക്കും.