ഒക്കലഹോമ: മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയൻ സെന്റർ എയിൽഉൾപ്പെട്ട ഡാളസ്, ഒക്കലഹോമ ഇടവകയിൽ നിന്നുള്ള സന്നദ്ധ സുവിശേഷ സംഘം,സേവികാ സംഘാഗംങ്ങളുടെ സംയുക്ത സമ്മേളനം ജൂൺ 10 ന് രാവിലെ 10 മുതൽഒക്കലഹോമ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കുന്നു .സമ്മേളനത്തിൽപ്രീണാ മാത്യു (ഡാളസ്) ധ്യാന പ്രസംഗം നടത്തും.

സൈക്കോളജി, എഡ്യുക്കേഷൻ മാസ്റ്റർ ബിരുദധാരിയായ പ്രീണാ ഡാളസ്മാർത്തോമാ ചർച്ച് അസിസ്റ്റന്റ് വികാരി റവ. മാത്യു സാമുവേലിന്റെപത്‌നിയാണ് മാർത്തോമാ സഭയിലെ സേവികാ സംഘം, യുവജന സഖ്യം, ഇടവക മിഷൻസമ്മേളനങ്ങളിൽ ആത്മീയ വിഷയങ്ങളിൽ പഠന ക്ലാസുകൾ നടത്തുന്ന പ്രീണാമാത്യൂ നല്ലൊരു കൗൺസിലർ കൂടിയാണ്. സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതംചെയ്യുന്നതായി റവ. ഷൈജു ജോൺ. റവ. വിജു വർഗീസ്, സജി ജോർജ്ജ്, ജോളിസാബു എന്നിവർ അറിയിച്ചു.