- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്‌റൈൻ മാർത്തോമ്മാ യുവജനസഖ്യം സോഷ്യൽ ഇൗവനിങ് 'സാന്ത്വനം 2015' 4ന്
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിക്കുന്ന സോഷ്യൽ ഇൗവനിങ് 'സാന്ത്വനം 2015' ഡിസംബർ 4 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തപ്പെടുന്നതാണ്. നിരാലംബരും നിർദ്ദരരുമായ കാൻസർ രോഗികളുടെ ചികിത്സാ പദ്ധതിയിലേക്ക് നടത്തുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കേരളത്തിലെ ആദ്യത്തെ മൂലകോശദാതാവായ എബി സാം ജോൺ നിർവ്വഹിക്കും. മുഖ്യാതിഥിയായി വെൻസക്

X
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിക്കുന്ന സോഷ്യൽ ഇൗവനിങ് 'സാന്ത്വനം 2015' ഡിസംബർ 4 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തപ്പെടുന്നതാണ്. നിരാലംബരും നിർദ്ദരരുമായ കാൻസർ രോഗികളുടെ ചികിത്സാ പദ്ധതിയിലേക്ക് നടത്തുന്ന പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കേരളത്തിലെ ആദ്യത്തെ മൂലകോശദാതാവായ എബി സാം ജോൺ നിർവ്വഹിക്കും. മുഖ്യാതിഥിയായി വെൻസക്ക് ഗ്രൂപ്പ് ചെയർമാൻ കോശി സാമുവേൽ പങ്കെടുക്കും.
സഖ്യം പ്രതിഭാ പുരസ്‌ക്കാര ജേതാവ് സാമുവേൽ തങ്കപ്പനെ വേദിയിൽ ആദരിക്കുന്നതാണ്. കൂടാതെ സഖ്യാംഗങ്ങൾ അണിയിച്ചൊരുക്കുന്ന വിവിധതരം കലാപരിപാടികളും ഷിജു ജോൺ രചനയും സംവിധാനവും നിർവ്വഹിച്ച 'അഭയാർത്ഥികൾ' എന്ന സാമൂഹിക നാടകവും അരങ്ങേറുന്നതാണ്. സ്വാദിഷ്ടമായ വിഭവങ്ങളുമായി നാടൻ തട്ടുകട രുചിയും കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് കൺവീനർ ബിജു മാത്യു - 39202640
Next Story

