- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ് മാർ ജോർജ്ജ് വലിയമറ്റം അയർലണ്ട് സന്ദർശ്ശിക്കുന്നു
പ്രശസ്ത വാഗ്മിയും, തലശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പുമായ മാർ ജോർജ്ജ് വലിയമറ്റം 27 വെള്ളിയാഴ്‌ച്ച ഡബ്‌ളിനിൽ എത്തുന്നു. 27 വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. ദിവ്യബലി മധ്യേ വലിയമറ്റം പിതാവ് സന്ദേശം നൽകും. ഡബ്ലിൻ
പ്രശസ്ത വാഗ്മിയും, തലശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പുമായ മാർ ജോർജ്ജ് വലിയമറ്റം 27 വെള്ളിയാഴ്‌ച്ച ഡബ്‌ളിനിൽ എത്തുന്നു. 27 വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്. ദിവ്യബലി മധ്യേ വലിയമറ്റം പിതാവ് സന്ദേശം നൽകും. ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലയിന്മാരായ ഫാ.ആന്റണി ചീരംവേലിൽ, ഫാ. ജോസ് ഭരണിക്കുളങ്ങര എന്നിവർ സഹകാർമ്മികത്വം വഹിക്കും .
ദിവ്യബലിയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും നവംബർ 27 വൈകുന്നേരം 7 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ് അറിയിച്ചു.
വാർത്ത: കിസാൻ തോമസ്(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)
Next Story