- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറാട് കൂട്ടക്കൊല കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്; അന്വേഷണം വരുന്നത് കൂട്ടകൊലയ്ക്ക് പിന്നിലെ ഗൂഢാലോചന; കേന്ദ്ര ഏജൻസിയുടെ അന്വേഷണം ഭയപ്പെടുത്തുന്നത് മുസ്ലിംലീഗിനെ ഉന്നത നേതാക്കളെ
കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊല കേസ് അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയിലാണ് അന്വേഷണം വരുന്നത്. നേരത്തെ കേസ് അന്വേഷിക്കുന്നതിൽ തെറ്റില്ലെന്ന് സർക്കാർ നിലപാട് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വരുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാറിന് കീഴിലെ ഏജൻസുടെ അന്വേഷണം വരുന്നത് ഉന്നത രാഷ്ട്രീയ നേതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ലീഗ് നേതൃത്വത്തെ. നേരത്തെ സിബിഐയും കേസ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. 2003 മെയ് 2 നടന്ന മാറാട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ വലിയ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കാൻ തയാറാണെന്നാണ് രണ്ടുപേജുള്ള റിപ്പോർട്ടിലുള്ളത്. സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ തന്നെ വലിയ ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തിലും കേന്ദ്ര ഏജൻസികളുടെ സംയുക്താന്വേഷണം വേണം എന്ന് ശുപാർശയുള്ളതിനാലും കേസ് ഏറ്റെടുക്കാൻ വി

കൊച്ചി: രണ്ടാം മാറാട് കൂട്ടക്കൊല കേസ് അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയിലാണ് അന്വേഷണം വരുന്നത്. നേരത്തെ കേസ് അന്വേഷിക്കുന്നതിൽ തെറ്റില്ലെന്ന് സർക്കാർ നിലപാട് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വരുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാറിന് കീഴിലെ ഏജൻസുടെ അന്വേഷണം വരുന്നത് ഉന്നത രാഷ്ട്രീയ നേതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ലീഗ് നേതൃത്വത്തെ. നേരത്തെ സിബിഐയും കേസ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.
2003 മെയ് 2 നടന്ന മാറാട് കൂട്ടക്കൊലപാതകത്തിന് പിന്നിലെ വലിയ ഗൂഢാലോചനയെപ്പറ്റി അന്വേഷിക്കാൻ തയാറാണെന്നാണ് രണ്ടുപേജുള്ള റിപ്പോർട്ടിലുള്ളത്. സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് തോമസ് പി ജോസഫ് അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ തന്നെ വലിയ ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തിലും കേന്ദ്ര ഏജൻസികളുടെ സംയുക്താന്വേഷണം വേണം എന്ന് ശുപാർശയുള്ളതിനാലും കേസ് ഏറ്റെടുക്കാൻ വിരോധമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്.
കൂട്ടക്കൊലപാതകത്തിന് പിന്നാലെ 2003ൽത്തന്നെ സിബിഐ അന്വേഷാണാവശ്യം ഉയർന്നെങ്കിലും അന്നത്തെ യുഡിഎഫ് സർക്കാർ സമ്മതിച്ചില്ല. കേസ് വിശദമായി അന്വേഷിക്കാൻ വലിയൊരുസംഘത്തെ നിയോഗിച്ചെന്ന് അന്ന് ഐജിയായിരുന്ന മഹേഷ് കുമാർ സിങ്ല തന്നെകോടതിയെ അറിയിച്ചു. 2006ലെ ഇടതുസർക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തെങ്കിലും കോൺഗ്രസ് നയിച്ച യുപിഎ സർക്കാർ സമ്മതം മൂളിയില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിൽ നിന്ന് അനുമതി കിട്ടിയില്ലെന്നായിരുന്നു സിബിഐ നിലപാട്. മുസ്ലിം ലീഗിന്റെ രാഷ്ടീയ സമ്മർദ്ദമാണ് യുപിഎ സർക്കാർ പിന്തിരിയാൻ കാരണമെന്നായിരുന്നു ആരോപണം.
എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നതായിരുന്നു എക്കാലവും സംസ്ഥനത്തെ ബിജെപി നിലപാട്. മോദി സർക്കാർ അധികാരം ഏറ്റതോടെയാണ് കോഴിക്കോട് സ്വദേശിയും വ്യവഹാരിയുമായി കോളക്കോടൻ മൂസാഹാജിയുടെ ഹർജി ഹൈക്കോടതിയിൽ എത്തുന്നതും കേന്ദ്ര സർക്കാരിനായി സിബിഐ വ്യത്യസ്ഥ നിലപാടെടുത്തതും. കേസിൽ ഇപ്പോൾ അന്വേഷണം വന്നിരിക്കുന്നതും. സിബിഐ അന്വേഷണ ആവശ്യത്തെ നിരാകരിക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രയത്‌നിച്ചത് ലീഗ് നേതാക്കളായിരുന്നു എന്ന ആരോപണം ശക്തമാണ്.

