ടോവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകൻ വിഷ്ണു നാരായണൻ ഒരുക്കുന്ന ചിത്രമാണ് മറഡോണ..ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു നാരയണിനെ പരിചയപ്പെടുത്തുന്ന ആഷിഖ് അബുവിന്റെ പോസ്റ്റാണ് എത്തിയിരിക്കുന്നത്.

ഞങ്ങളുടെ കുടുംബത്തിൽനിന്ന് മറ്റൊരു ഫിലിം മേക്കർ എന്നാണ് ആഷിഖ് അബു വിഷ്ണുവിനെ വിശേഷിപ്പിച്ചത്.ടൊവീനോ തോമസ് നായകനായ ചിത്രത്തിൽ പുതുമുഖമായ ശരണ്യ എസ്. നായരാണ് നായിക. ലിയോണ ലിഷോയ്, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. മിനി സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. വിനോദ്കുമാർ നിർമ്മിക്കുന്ന ചിത്രമായ മറഡോണയുടെ തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണമൂർത്തിയാണ്.

ഈ സിനിമയുടെ പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ ആഷിഖ് അബുവും ദിലീഷ് പോത്തനും ചേർന്നാണ് വിഷ്ണുവിനെ പരിചയപ്പെടുത്തിയത്. ആഷിഖ് അബുവിന്റെയും ദിലീഷിന്റെയും അസോസിയേറ്റ് ഡയറക്ടറായിരുന്നു വിഷ്ണു. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്റെയും അസോസിയേറ്റായിരുന്നു.

കേൾക്കുമ്പോൾ ഫുട്ബോളുമായി ബന്ധമുണ്ടെന്ന് തോന്നുമെങ്കിലും അങ്ങനയല്ല ഈ ചിത്രത്തിന്റെ കഥ. ആക്ഷൻ മൂഡുള്ള ഒരു ഫീൽ ഗുഡ് മൂവി എന്നാണ് മറഡോണയെ സംവിധായകൻ ഒരിക്കൽ വിശേഷിപ്പിച്ചത്.